സ്കൂള്‍ കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ ഇനി ഹെല്‍ത്ത് കാര്‍ഡില്‍; വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലായി സൂക്ഷിക്കും

സ്കൂള്‍വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കാൻ ഹെല്‍ത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാനസർക്കാർ.പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളില്‍ ചേരുന്നതു മുതല്‍ 12-ാം ക്ലാസ്കഴിയുന്നതു വരെയുള്ളആരോഗ്യവിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡിജിറ്റലായി സൂക്ഷിക്കാനാകും. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനുമായി (ഐഎംഎ) ചേർന്ന് നടത്തുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് സാങ്കേതിക സഹായം നല്‍കും. സമഗ്ര സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വർക് ഷോപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകാരെ പ്രൈമറി, ആറ് മുതല്‍ […]

ജനകീയതിരച്ചിൽ കാണാതായ എസ്ഡിപിഐ വളണ്ടിയർമാരെ കണ്ടെത്തി

നിലമ്പൂർ: കഴിഞ്ഞ ദിവസം നിലമ്പൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ കാണാതായ എസ്ഡിപിഐ പ്രവർത്തകർ സുരക്ഷിതരായി മുണ്ടേരിയിൽ എത്തി. രക്ഷാപ്രവർത്തനത്തിനിടെ ശക്തമായ മഴയും പുഴയിലെ ഒഴുക്കും കാരണം അവർക്ക് പുഴ മറികടക്കാൻ ആകാതെ അവിടെ അകപ്പെടുകയായിരുന്നുഅതിനുശേഷം അവരുടെ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ 5:45 ന് അവരുമായി എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി മുർഷിദ് ഷമീമിന് ഫോണിൽ അവരുമായി ബന്ധപ്പെടാൻ സാധിച്ചു. അവർ ഒരു തേയില തോട്ടത്തിൽ സുരക്ഷിതരാണ് എന്നാണ് അപ്പോൾ അറിയാൻ കഴിഞ്ഞത്. പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെ […]

വയനാട് ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിട്ടുണ്ട്‌.നിലമ്പൂര്‍ -വയനാട് അതിർത്തി വന മേഖലകൾ‍ കേന്ദ്രീകരിച്ചാണ്‌ ഇന്നും കൂടുതൽ തിരച്ചിൽ നടക്കുക. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച  നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരണമില്ല. ആശുപത്രിയിലെത്തിച്ച ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. നിലമ്പൂര്‍ -വയനാട് മേഖലകളില്‍ ചൊവ്വാഴ്ചയും തെരച്ചിൽ ഊര്‍ജ്ജിതമായിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ […]

അക്ഷയകളുടെ ഫീസുകൾ ബോർഡിൽ പ്രദർശിപ്പിക്കണം

തിരൂരങ്ങാടി : വിവിധ സേവനങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ അക്ഷയ സെൻററുകളിലെയും /പ്രൈവറ്റായി സേവനം നൽകി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവൺമെൻറ് അംഗീകൃത അക്ഷയ സെൻററുകളിൽ പോലും സേവനങ്ങൾക്കുള്ള ഫീസ് പ്രദർശിപ്പിക്കാതെ ജനങ്ങളിൽ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി അക്ഷയ സെൻറർ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പണം തിരിച്ചു നൽകുകയും ചെയ്തു ഇനി […]

തിരൂരിൽ15 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: പൂക്കയിൽ തറയം പറമ്പിൽ മദ്രസക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ ഗണേശന്റെ മകൾ ശ്രുതിയെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ അഞ്ചുമണിയോടെയാണ് സംഭവം. തിരൂർ ബോയ്സ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

എം ഡി എം എ യുമായി വേങ്ങര ഊരകം സ്വദേശികളായ രണ്ടുപേർ അറസ്റ്റിയിൽ

എം ഡി എം എ യുമായി ഊരകം സ്വദേശികളായ രണ്ടുപേർ അറസ്റ്റിയിൽ   വേങ്ങര : എം.ഡി.എം.എ യുമായി രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു മിനി ഊട്ടിയിൽ പരിശോധന നടത്തുന്നതിനിടെ ഊരകം സ്വദേശികളായ കല്ലേങ്ങൽപ്പടി വേരേങ്ങൽ മുഹമ്മദ്‌ റാഫി (36)ഒകെ മുറി മരുതിൽ മുഹമ്മദ്‌ ഷാഹിദ് (36)എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്ന് മൂന്ന് ഗ്രാം എം ഡി എം എ പിടിച്ചെടുത്തു സഞ്ചാരികളെത്തുന്ന മിനി ഊട്ടിയിലേക്ക്‌ വില്പനക്കായാണ് ലഹരി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു ഇരുവരെയും മലപ്പുറം […]

  • 1
  • 2