അപകടത്തിൽ വിദ്യാർത്ഥി മരിച്ചു: മൂന്നിയൂർ ഹൈസ്കൂളിന് നാളെ അവധി

മൂന്നിയൂർ: ഇന്ന് ( 16 – 8- 24 ) പെരുവള്ളൂർ വരപ്പാറയിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ മൂന്നിയൂർ ഹൈസ്കൂളിലെ പത്താം തരത്തിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ എന്ന വിദ്യാർത്ഥി മരണപ്പെട്ടതിനാൽ നാളെ (17 – 8 – 2024 )ശനിയാഴ്ച മൂന്നിയൂർ ഹൈസ്കൂളിന് അവധിയായിരിക്കുമന്ന് ഹെഡ് മാസ്റ്റർ അറിയി ച്ചു. റിപ്പോർട്ട്:-അഷ്റഫ് കളത്തി ങ്ങൽ പാറ.

ഇനി ടവറില്ലാതെയും കവറേജ് ; പുത്തൻ സംവിധാനങ്ങളുമായി BSNL

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് BSNL. രാജ്യമൊട്ടാകെ 4G സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷ വാർത്തയുമായി കമ്പനി. സിം മാറ്റാതെ തന്നെ സേവനങ്ങള്‍‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സല്‍ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻഎല്‍. സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോള്‍ഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കള്‍ക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളില്‍ പോലും ഇനി വളരെ എളുപ്പത്തില്‍ റേഞ്ചെത്തുമെന്ന് സാരം.  മറ്റ് ലോക്കല്‍ […]

വേങ്ങര കച്ചേരിപ്പടി സ്വദേശി ഹൃദയഘാദം മൂലം മരണപ്പെട്ടു.

വേങ്ങര : കച്ചേരിപ്പടി സ്വദേശി ഗുൽബർഗ് ഫർദാബാദിൽ ഹൃദയഘാദം മൂലം മരണപ്പെട്ടു. കച്ചേരിപ്പടി വടേരി റഹൂഫ് (ബാവ) എന്നവരുടെ മകൻ അസു (കുഞ്ഞോൻ) എന്നവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. വിവരം അറിയിക്കുന്നു. ബോഡി കർണാടകയിൽ നിന്ന് എത്തിയിട്ടില്ല.

കോട്ടക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.

കോട്ടക്കൽ: അവധി ദിനമായ വ്യാഴാഴ്ച കൂ ട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടക്കൽ ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ് ലഹ് (12) ആണ് മരിച്ചത്. കോട്ടക്കൽ കുറ്റിപ്പുറം സർഹിന്ദ് നഗററിലെ കുളത്തിലാണ് അപകടം. നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു. കോട്ടൂർ എ.കെ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ ആറാം തരം വിദ്യാർഥിയാണ്. സ്ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്ക്..!

കൊണ്ടോട്ടി : പെരുവള്ളൂർ പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. മരിച്ചവരിൽ ഒരാൾ കരുവാരക്കുണ്ട് സ്വദേശിയും മറ്റെയാൾ സൂപ്പർ ബസാർ സ്വദേശിയുമാണ് എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 9 മണിയോടെ വരപ്പാറ ജങ്ഷനിൽ വെച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണു. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് […]

മമ്മൂട്ടിയോ പൃഥ്വിരാജോ അതോ സര്‍പ്രൈസോ?; മത്സരം മുറുക്കി ഉര്‍വശിയും പാര്‍വതിയും, പ്രഖ്യാപനം ഇന്ന്

കൊച്ചി: കേരളാ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മമ്മൂട്ടി, പൃഥ്വിരാജ്, പാർവതി, ഉർവശി തുടങ്ങിയവർ ആണ് അവാർഡിനു വേണ്ടിയുള്ള മത്സരങ്ങളിൽ മുന്നിലുള്ളത്. ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ് നടക്കുന്നത് ആടുജീവിതം, കാതൽ, 2018, ഫാലിമി തുടങ്ങി നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക‌്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ […]

  • 1
  • 2