പണയസ്വർണം എടുക്കാൻ സഹായിച്ചയാളെ കബളിപ്പിച്ച് ആഭരണം തട്ടി; പ്രതി പിടിയിൽ

മലപ്പുറം :പണയം വച്ച സ്വർണം എടുത്തു വിൽക്കാൻ സഹായിക്കുന്ന ആളെ കബളിപ്പിച്ച് 190 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ മങ്കട സ്വദേശി അറസ്‌റ്റിൽ. കൂട്ടിൽ വലിയതൊടി നുസൈലിനെ (34) ആണു മങ്കട സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ്.കരൺമയിലിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. പൊലീസ് പറയുന്നത്: പാണ്ടിക്കാട് സ്വദേശി കസവുകുന്നിൽ പ്രദീപ് എന്ന ആളെ സമീപിച്ച പ്രതി പണയം വച്ച സ്വർണം എടുക്കാൻ വിൽക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. തുടർന്ന് മങ്കട വള്ളുവനാട് ഈസി മണി സ്ഥാപനത്തിൽ നുസൈലിന്റെ […]

വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നൽകി: മന്ത്രി

കൽപറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 […]

ചെറുകിട സംരംഭങ്ങൾക്ക് വ്യവസായ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷാ ധനസഹായം

മലപ്പുറം : ചെറുകിട സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഉൽപ്പാദന, സേവന വ്യവസായ സംരംഭങ്ങൾക്കുപുറമെ വ്യാപാരസ്ഥാപനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താം. ഇൻഷുറൻസ് പ്രീമിയത്തിൻ്റെ 50 ശതമാനം (പരമാവധി 5000 രൂപ വരെ) വ്യവസായ വകുപ്പിൽനിന്ന് തിരികെ ലഭിക്കും. പ്രകൃതിക്ഷോഭം, തീപിടിത്തം, മറ്റ് അപകടങ്ങൾ എന്നിവയോടൊപ്പം എം.എസ്.എം.ഇ യൂണിറ്റുകൾ എടുക്കുന്ന എല്ലാവിധ സുരക്ഷാ പോളിസികൾക്കും പദ്ധതി പ്രകാരം റീഫണ്ട് ലഭിക്കും. ഐ.ആർ.ഡി.എ അംഗീകരിച്ച സർക്കാർ ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ […]

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; പദ്ധതി ‘യുപിഎസ്’ എന്ന പേരിൽ, 23 ലക്ഷം പേർക്ക് ​ഗുണം

ദില്ലി: സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ധാരണ. ഏകീകൃത പെൻഷൻ പദ്ധതി, ‘യുപിഎസ്’ എന്ന പേരിലാകും പദ്ധതി നിലവിൽ വരിക. അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പു നൽകും. ജീവനക്കാരുടെ അവസാന മാസ പെൻഷൻ്റെ 60 ശതമാനവും കുടുംബ പെൻഷൻ ഉറപ്പാക്കാനുമാണ് തീരുമാനം. എത്ര സർവ്വീസ് ഉണ്ടെങ്കിലും മിനിമം പെൻഷൻ പദ്ധതിയിൽ ഉറപ്പാക്കും. പെൻഷൻ പദ്ധതിയിൽ സർക്കാരിൻ്റെ വിഹിതം 18.5 ശതമാനമായി ഉയർത്തും. പുതിയ പദ്ധതി […]

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

തിരുവനന്തപുരം : ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷന്‍ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കെ സ്റ്റോറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവര്‍ധനക്കെതിരെയുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭാ പരിധിയില്‍ മുക്കോലയ്ക്കലുള്ള 260ാം […]

അരിപ്പാറ റോഡിലെ യാത്രയുടെ ദുരിതം കാണിച്ച പോപുലർ ന്യൂസ് വാർത്ത: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ വാർഡ് അഞ്ചിലെ കരിപറമ്പ് അരിപ്പാറ റോഡിലെ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്രയുടെയുടെയും ദയനീയാവസ്ഥയും പ്രവർത്തിയുടെ കാലതാമസവും കാണിച്ച് കഴിഞ്ഞ ദിവസം പോപുലർ ന്യൂസ് നൽകിയ വാർത്തയുടെ സത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര ഇടപെടലിലുടെ കേസെടുത്തു. കരിപറമ്പ് അരിപ്പാറ റോഡിലെ യാത്രയുടെ ദുരിതം കണ്ട ദേശീയ മനുഷ്യാവകാശ സംഘടനയുടെ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ ഇൻറീരിയം ഓർഡർ ഇറക്കി ഉത്തരവായിട്ടുള്ളത് […]

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 1,761 വാഹനാപകടങ്ങള്‍

മലപ്പുറം: നിയമങ്ങള്‍ ശക്തമാക്കിയിട്ടും ജില്ലയില്‍ വാഹനാപകടങ്ങള്‍ വർദ്ധിക്കുന്നുവെന്ന് കണക്കുകള്‍. ഈ വർഷം ജൂലായ് 26 വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 1,761 കേസുകളെന്ന് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 152 പേർ മരിക്കുകയും 1,966 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 3,256 ആയിരുന്നു. 2022, 2021 വർഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 2992, 2152 എന്നിങ്ങനെയായിരുന്നു.അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത്, […]

പനി ബാധിച്ച് ചികില്‍സയിലായിരുന്ന നവവധു മരിച്ചു

കൽപ്പറ്റ: പനി ബാധിച്ച് ചികിൽസയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശിനി ഷഹാന(21)യാണ് ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11നാണ് വൈത്തിരി സ്വദേശി അർഷാദുമായി നികാഹ് കഴിഞ്ഞത്. വിവാഹത്തലേന്ന് ചെറിയ പനി ബാധിച്ചിരുന്നു ശഹാനയ്ക്ക്. പനി കാരണം ചികിൽസ തേടിയപ്പോൾ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. അഞ്ചുകുന്ന് കവുങ്ങത്തൊടി മമ്മുട്ടി- ജുബൈരിയ ദമ്പതികളുടെ മകളാണ്. ഖബറടക്കം ഇന്ന് വെകീട്ട് അഞ്ചുകുന്നിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കരിപ്പൂർ: 283 രൂപയുടെ ഉത്തരവ് പിൻവലിച്ച് കോഴിക്കോട് വിമാനത്താവള അതോറിറ്റി

കൊണ്ടോട്ടി: പ്രതിഷേധങ്ങൾക്കു പിന്നാലെ, കോഴിക്കോട് വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽനിന്ന് 283 രൂപ ഈടാക്കുന്നത് താൽക്കാലികമായി പിൻവലിച്ചു. വിമാനത്താവളത്തിലെ അംഗീകൃത പ്രീ പെയ്‌ഡ് ടാക്സികൾ അല്ലാത്ത, പുറത്തുനിന്ന് എത്തുന്ന ടാക്‌സി വാഹനങ്ങൾ വിമാനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റി പോകുകയാണെങ്കിൽ 283 രൂപ നൽകണമെന്ന നിർദേശമാണ്താൽക്കാലികമായി പിൻവലിച്ചത്. സംഭവത്തിൽ പുനഃപരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. വാഹന പാർക്കിങ് നിരക്ക് ഇക്കഴിഞ്ഞ 16 മുതലാണ് എയർപോർട്ട് അതോറിറ്റി പുതുക്കിയത്. യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനു പുറത്തുനിന്നുള്ള ടാക്‌സി വാഹനങ്ങൾക്ക് നിരക്കില്ല. എന്നാൽ, യാത്രക്കാരെ […]

പോലീസുകാര്‍ മാനസിക സമ്മര്‍ദ്ദത്തിൽ ; പോലീസ് അസോസിയേഷൻ

പോലീസില്‍ ഇപ്പോഴും കൊളോണിയല്‍ സംസ്‌കാരം നിലനില്‍ക്കുന്നുവെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ചില ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ പെരുമാറുന്നു. സ്വന്തം മേലുദ്യോഗസ്ഥനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വകുപ്പുതല അന്വേഷണ സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. അച്ചടക്ക നടപടിയുടെ പേരില്‍ ക്രൂരമായ വേട്ടയാടല്‍ നടക്കുന്നു. ഒരു ചെറിയ വീഴ്ചയ്ക്കുപോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് നടക്കുന്ന അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമർശം ഉന്നയിച്ചത്. പല ജില്ലകളിലും […]

  • 1
  • 2