അമ്മ’യെ തകര്‍ത്ത ദിനം, മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാല്‍ അമ്മയെ നയിക്കാൻ ആര്‍ക്കും കഴിയില്ല: ഗണേഷ് കുമാര്‍ 

‘അമ്മ’ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയില്‍ പ്രതികരിച്ച്‌ മന്ത്രി കെ. ബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിന്നെന്നും നശിച്ച്‌ കാണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.’മമ്മൂട്ടി, മോഹൻ ലാല്‍, സുരേഷ് ഗോപി എന്നിവരില്‍ നിന്നും 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു. ഞാൻ ഉള്‍പ്പെടെയുള്ളവരും കയ്യില്‍ നിന്ന് കാശ് എടുത്താണ് അമ്മയെന്ന സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ 130 ഓളം വരുന്ന ആളുകള്‍ മാസമായി 5000 രൂപ […]

സീബ്രാലൈനുള്ള സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്യാമോ? വിശദീകരണവുമായി എംവിഡി

മോട്ടോര്‍ വാഹന ഡ്രൈവിങ് റെഗുലേഷന്‍ 2017 അനുസരിച്ച് യാതൊരു കാരണവശാലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാലൈൻ ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാൻ പാടില്ലാത്തതാണ് . പെഡസ്ട്രിയന്‍ ക്രോസിങ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’ സൈനോ ഉണ്ടെങ്കില്‍ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ച് കേരള മോട്ടോര്‍ […]

രോഗികൾക്ക്‌ കൈത്താങ്ങ്‌ ; ഇടനിലക്കാരില്ലാതെ അർബുദമരുന്നുകൾ , വിലക്കുറവ്‌ 26 മുതൽ 96 ശതമാനം വരെ

അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക്‌ രോഗികൾക്ക്‌ വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ്‌ ആദ്യഘട്ടത്തിൽ ലാഭരഹിത കൗണ്ടർ പ്രവർത്തിക്കുക. സംഭരിക്കുന്ന മരുന്നുകളിൽ രണ്ടുശതമാനം സേവനചെലവ്‌ മാത്രം ഈടാക്കും. കെഎംഎസ്‌സിഎല്ലിന്‌ കിട്ടുന്ന അഞ്ചുമുതൽ ഏഴുശതമാനം വരെയുള്ള ലാഭം പൂർണമായും ഒഴിവാക്കിയാണ്‌ ആരോഗ്യവകുപ്പ്‌ പദ്ധതി ആവിഷ്കരിച്ചത്‌. നിലവിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാർമസിയുടെ ഒരുഭാഗം കൗണ്ടറിനായി മാറ്റിവയ്‌ക്കും. ഒരോ ജീവനക്കാർക്ക്‌ ചുമതലയുണ്ടാകും. കെഎംഎസ്‌സിഎൽ ആസ്ഥാനത്ത്‌ ഒരാൾക്ക്‌ അധികച്ചുമതലയുമുണ്ടാകും. […]

ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കുമോ? അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ 

ടെലഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ടെലഗ്രാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ തെളിയുകയാണെങ്കില്‍ ഇന്ത്യയില്‍ ആപ്പിന്റെ പ്രവർത്തനം നിരോധിക്കുമെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ നിരോധന കാര്യങ്ങളില്‍ തീരുമാനമെടുക്കും. അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള […]

ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകും. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകും.

ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ആഗസ്റ്റ് മാസത്തെ ഗഡു ഈ ആഴ്ചയിലും സെപ്റ്റംബർ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം. ഓണത്തിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻകാരെ ചേർത്തുപിടിച്ചുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് 4800 രൂപയായിരിക്കും ക്ഷേമപെൻഷൻകാർക്ക് ആകെ ലഭിക്കുക. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് വലിയ ആശ്വാസമാണ് സർക്കാർ നടപടി. ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം മുതൽ ഈ […]

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നവീകരണ ജോലികൾ ഇഴയുന്നു

പെരിന്തൽമണ്ണ: മാസങ്ങളായി നടക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ ഇഴയുന്നു. 8.5 കോടി രൂപ വകയിരുത്തിയാണ് നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറത്തിന്റെ നവീകരണ ജോലികൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായാണ് നിർമാണ നവീകരണ ജോലികൾ നടത്തുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാകും മുമ്പ് തന്നെ 2024 ഫെബ്രുവരിയിൽ ആദ്യഘട്ട നവീകരണം പ് ധാനമന്ത്രി നരേന്ദ്രമോദി ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രവൃത്തികൾ മന്ദഗതിയിലായത്. […]

വയനാടിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി; ആവശ്യപ്പെട്ടത് 2000 കോടിയുടെ സഹായം

ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന. വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു. കൂടിക്കാഴ്ചയുമായി […]

വയനാട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം; കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ : വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി. കുഞ്ഞ് നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്.  

മിനു മുനീര്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; സന്ദേശങ്ങള്‍ തെളിവായുണ്ട്: ബ്ലാക്ക്‌മെയിലിന് കീഴടങ്ങില്ലെന്ന് മുകേഷ്

കൊച്ചി: തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും നടനും എംഎല്‍എയുമായ മുകേഷ്. താന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളുവെന്ന് മുകേഷ് പറഞ്ഞു. നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും […]

ഹജ്ജ് 2025 ; ഇതുവരെ ലഭിച്ചത് 4,060 അപേക്ഷകള്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025-ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 4,060 പേർ. 710 അപേക്ഷകള്‍ 65-ന് മുകളില്‍ പ്രായമുള്ളവരും 342 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 3,008 അപേക്ഷകള്‍ ജനറല്‍ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ ഒൻപത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധാപൂർവ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org […]

  • 1
  • 2