ഫെഡെക്‌സ് കൊറിയര്‍ സര്‍വീസില്‍ നിന്നാണ് എന്നുപറഞ്ഞ് ഫോണ്‍ വരും, പക്ഷേ വിശ്വസിക്കരുത്’ ! മുന്നറിയിപ്പുമായി പൊലീസ്

ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളേയും വിളിക്കുമെന്നും ആരും തട്ടിപ്പിന് ഇരയാൈകരുത് എന്നുമുള്ള മുന്നറിയിപ്പുമായി കേരളം പൊലീസ്. വ്യാജ ഐഡി ഉപയോ?ഗിച്ച് പൊലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളില്‍ വന്നായിരിക്കും അവര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കുറിപ്പ് ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് […]

മരത്തിൽനിന്ന് വീണ യുവാവിനെ സാഹസികമായി ആശുപത്രിയിലെത്തിച്ചു

ഊർങ്ങാട്ടിരി: മൈലാടി ആദിവാസി കോളനിയിൽ മരത്തിൽനിന്ന് വീണ് കാലിന്റെ തുടയെല്ല് പൊട്ടിയ യുവാവിന് തുണയായി ആരോഗ്യവകുപ്പും അരീക്കോട് പോലീസും ടി.ഡി.ആർ.എഫ്. വൊളൻ്റിയർമാരും. മൈലാടി മലമുകളിൽ താമസിക്കുന്ന സുധീഷിന്റെ എല്ല് പൊട്ടി ചികിത്സ തേടാത്ത വിവരം എസ്.ടി. പ്രമോട്ടറാണ് ട്രൈബൽ മൊബൈൽ യൂണിറ്റിലെ ഡോക്‌ടർ ഷെരീഫെയെ അറിയിച്ചത്. ഇവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കോളനിയിൽ പോയി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ഗുരുതരാവസ്ഥ ബോധ്യമായത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെ വിവരം ഡി.എം.ഒ.യെ അറിയിക്കുകയും അവർ […]

ഗൂഗിൾപേ വഴി പണം തട്ടിയ ആശുപത്രി ജീവനക്കാരനെതിരേ കേസ്

മഞ്ചേരി: പയ്യനാട് ഹോമിയോആശുപത്രിയിൽ രോഗികളിൽനിന്ന് വിവിധ സേവനങ്ങൾക്കായി ഈടാക്കുന്ന തുക വ്യാജരേഖ നിർമിച്ച് ഗൂഗിൾപേവഴി സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചെന്ന പരാതിയിൽ ഓഫീസ് ക്ലർക്ക് സനോജ് റിഫാനെതിരേ മഞ്ചേരി പോലീസ് കേസെടുത്തു. ഒ.പി. ടിക്കറ്റ്, ലാബ് ഫീസ് എന്നിവയ്ക്കായി രോഗികളിൽനിന്ന് സ്വീകരിക്കുന്ന തുകയാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇതിനായി ആശുപത്രി മുൻ സൂപ്രണ്ട് ഡോ. വി. അനിൽകുമാറിൻ്റെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ച് ഓഫീസ് ഉത്തരവ് ഇറക്കിയതായി ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഹന്ന യാസ്മിൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. […]

പീഡന വിവരം പുറത്തറിഞ്ഞത് അംഗൻവാടി ടീച്ചറിലൂടെ; മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട്: മൂന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെ ആണ് മുക്കം പോലീസ് പിടികൂടിയത്. കഴിഞ്ഞ 18-ാം തീയ്യതിയാണ് കേസിന് ആസ്പദമായ ദാരുണ സംഭവം നടക്കുന്നത്. മൂന്നര വയസുകാരിയായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗന്‍വാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പോലീസിന് […]

പിവി അൻവർ എംഎൽഎയെ പോലീസ് തടഞ്ഞു; മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്. പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് അൻവർ എംഎൽഎ എത്തിയത്. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മലപ്പുറത്തുള്ള എസ്പിയുടെ ക്യാമ്പ് ഓഫീസിൽ എംഎൽഎ എത്തിയത്. എന്നാൽ […]

പാർക്ക് ചെയ്തിരുന്ന കാറിനകത്ത് കുട്ടി അകപ്പെട്ടു

മണ്ണാർക്കാട്: കോടതിപ്പടിയിലുള്ള സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത കാറിൽ കുട്ടി അകപ്പെട്ടു. പാലക്കാട് പുതുശ്ശേരി ഷമീർ ബാബുവിന്റെ ഏഴ് വയസ്സുകാരനായ മകനാണ് കാറിനകത്ത് അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് സംഭവം. കുട്ടിയെ കാറിൽ ഇരുത്തി രക്ഷിതാക്കൾ ആശുപത്രിയിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങാൻ പോയതായിരുന്നു കുട്ടി കാറിൽ അകത്തുള്ളതുകൊണ്ട് ചാവി കാറിനകത്ത് തന്നെയായിരുന്നു. മരുന്നു വാങ്ങി രക്ഷിതാക്കൾ വരുമ്പോഴേക്കും കാറിനകത്ത് ഇരുന്ന കുട്ടി കാറിനുള്ളിൽ ഉറങ്ങിപ്പോയി. കാറിന്റെ ഡോറുകളെല്ലാം അടഞ്ഞിരുന്നതിനാൽ രക്ഷിതാക്കൾക്ക് കാറിനകത്തേക്ക് […]

ഏലിപ്പനി ഏറുന്നു ;25 ദിവസത്തിനിടെ പാലക്കാട് എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ

പാലക്കാട്: 25 ദിവസത്തിനിടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ. ഈ വര്‍ഷം ഇതുവരെ 22 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളിലും പൊതുജനം വേണ്ടത്ര കരുതല്‍ സ്വീകരിക്കാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. നിലവില്‍ എലിപ്പനി കേസുകളില്‍ രോഗം നിര്‍ണയിക്കുന്നതിന് മുമ്പ് തന്നെ രോഗിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ വഷളാവുകയും മരിക്കുകയുമാണ്. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവതി എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ 12ന് കുമരംപുത്തൂരില്‍ 35 വയസ്സുകാരനും […]

കാസര്‍കോട് മുഹമ്മദ് ഹാജി വധം: നാല് ആര്‍എസ്എസുകാര്‍ക്കും ജീവപര്യന്തം കഠിനതടവ്

കാസർകോട്: കാസർകോട് അടുക്കത്ത്ബയൽ മുഹമ്മദ് ഹാജി വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാല് ആർഎസ്എസുകാർക്കും ജീവപര്യന്തം കഠിനതടവ്. ബിലാൽ മസ്‌ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജി(56) യെകൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷനൽ ആന്റ് ജില്ലാ കോടതി രണ്ട് ജഡ്‌ജി കെ പ്രിയ ശിക്ഷ വിധിച്ചത്. കുഡ്യു‌ലു ഗുസ്സേ ടെംപിൾ റോഡിലെ സന്തോഷ് നായ്ക് എന്ന ബജെ സന്തോഷ്(37), താളിപ്പടുപ്പിലെ ശിവപ്രസാദ് എന്ന ശിവൻ(41), അയ്യപ്പനഗറിലെ കെ അജിത്കുമാർ എന്ന അജ്ജു(36), അടുക്കത്ത്ബയൽ ഉസ്‌മാൻ ക്വാർട്ടേഴ്സിൽ കെ ജി […]

കാഫിർ സ്‌ക്രീൻ ഷോട്ട്: സമൂഹമാധ്യമങ്ങളിൽ നിന്ന് പോസ്റ്റ് നീക്കണം, ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി

വടകരയിലെ വിവാദ കാഫിർ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും പോസ്റ്റ് പൂർണമായും നീക്കം ചെയ്യണമെന്ന് കോടതി നിർദേശം നൽകി. അന്വേഷണ ദിശ സംബന്ധിച്ച് എതിർപ്പില്ലെന്നും കോടതി വ്യക്തമാക്കി. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. പ്രമഥദൃഷ്ടിയാ ഹർജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു.അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങൾക്ക് എതിർപ്പില്ലെന്നും ഏത് ദിശയിൽ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാൽ വിവാദ പോസ്റ്റ് […]

സുരക്ഷ പ്രധാനം, നിലവാരമില്ലാത്ത ഹെൽമെറ്റുകൾ അനുവദിക്കാനാകില്ല; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

ന്യൂ ഡൽഹി: നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നത് തടയണമെന്ന് കാണിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഈ കാര്യത്തിൽ ജില്ലാ കലക്‌ടർമാർ കർശന നടപടിയെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഐ.എസ്.ഐ അംഗീകാരമില്ലാതെ ഹെൽമെറ്റുകൾ നിർമിക്കുന്നതും ഐ.എസ്.ഐ മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) സർട്ടിഫിക്കറ്റ് ഇല്ലാത്തവ വിൽക്കുന്നതും തടയും. ഇവ നിർമിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിയെടുക്കും. നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെൽമെറ്റുകൾ ധരിക്കുന്നതാണ് ഇരുചക്ര വാഹന അപകടങ്ങളിൽ മരണവും ഗുരുതരപരിക്കും കൂടുന്നതിന് കാരണമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് […]

  • 1
  • 2