യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുമായി മുന്പരിചയമുള്ള ഡാനിഷ് മുഹമ്മദ് ഏപ്രില്‍മാസം പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡില്‍ നിന്ന് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നല്‍കാതെ പിന്മാറുകയായിരുന്നു. […]

തിരൂരങ്ങാടിയിൽ വൻ ലഹരി വേട്ട; സ്കൂൾ മാനേജറടക്കം 2 പേർ പിടിയിൽ

മലപ്പുറം തിരൂരങ്ങാടിയിൽ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍, ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീല്‍ ഒരു എയ്ഡഡ് സ്കൂളിന്‍റെ മാനേജരാണ്. ലഹരിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ മുഴുവൻ സ്‌കൂളുകളിലും കർശന നിലപാടുകൾ സ്വീകരിച്ചു വരുന്നതിനിടെയാണ് ഇവിടെ സ്കൂൾ മാനേജർ തന്നെ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. […]

‘ഹറാമാണ് ഹമുക്കേ പോര്‍ക്ക് ഫെസ്റ്റ്’: ഇടത് യുവജന സംഘടനയുടെ ‘പന്നിപ്പടക്കം’ പൊട്ടിത്തെറിക്കുമോ ?

പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണെങ്കിലും ക്രൈസ്തവ മതക്കാര്‍ക്ക് ഇഷ്ടവിഭവമാണ്, ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതവിഭാഗവും ഏറെയുള്ള നാടാണ് കേരളം കഴിയാതിരിക്കുന്നതിന്റെ പ്രധാന കാരണവും മുസ്ലീം ന്യൂനപക്ഷങ്ങളിലെ ഇടതുപക്ഷ സ്വാധീനമാണ്. ആ സ്വാധീനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐ ആയിട്ട് ഒരുക്കിക്കൊടുക്കുന്നത്. ഇത് മുസ്ലിം സമുദായത്തിലെ ഇടതുപക്ഷ മനസ്സുകളെയും പോറല്‍ ഏല്‍പ്പിക്കുന്ന നടപടിയാണ്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന’ ചിന്താഗതിയൊക്കെ നല്ലതാണ്. എന്നാല്‍, അത് പ്രായോഗികതയിലേക്ക് കൊണ്ടുവരാന്‍ പുതിയ കാലത്തും എളുപ്പമല്ല.

വിഗ് വെച്ച്‌ മലയാള സിനിമ ഭരിക്കുന്നത് കങ്കാളങ്ങളോ..? സുകുമാർ അഴീക്കോട്‌

സിനിമാ പ്രേമികൾ തലയിലേറ്റി നടന്ന മലയാള സിനിമയുടെ രോഗം എന്താണെന്ന് ഒരു പതിറ്റാണ്ട് മുന്‍പെ പ്രവചിച്ചയാളാണ് ഡോ: സുകുമാര്‍ അഴിക്കോട്. വിഗ് വെച്ച കങ്കാളങ്ങളെന്നാണ് അന്ന് അദ്ദേഹം സൂപ്പര്‍ സ്റ്റാറുകളെ വിശേഷിപ്പിച്ചിരുന്നത്. മാന്യതയുടെ മുഖംമൂടി അണിഞ്ഞ് ഇവര്‍ നടത്തുന്ന വൃത്തികേടുകള്‍ വിളിച്ചു പറയുമെന്ന അഴിക്കോടിന്റെ ഭീഷണിക്ക് മുന്‍പില്‍ മുട്ടിടിക്കുകയും ഓടിയൊളിക്കുകയും ചെയ്തു ഇവരില്‍ പലരും. താരസംഘടനയായ അമ്മയില്‍ നിന്നും തിലകനെ പുറത്താക്കുകയും മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തപ്പോഴാണ് അഴീക്കോടിന്റെ വിമര്‍ശനം സൂപ്പര്‍ താരങ്ങളിലേക്ക് തിരിഞ്ഞത്. […]

മലയോരമേഖലയില്‍ കനത്ത മഴയെതുടർന്ന് പാലക്കയം പുഴ കരകവിഞ്ഞു.പാലക്കയത്തെ കടകളില്‍ വെള്ളംകയറി.

പാലക്കയം: മലയോരമേഖലയില്‍ കനത്ത മഴയെതുടർന്ന് പാലക്കയം പുഴ കരകവിഞ്ഞു.പാലക്കയത്തെ കടകളില്‍ വെള്ളംകയറി. പാലക്കയം സ്കൂളിനുള്ളിലും വെള്ളംകയറിയിട്ടുണ്ട്. പാലക്കയം- കാഞ്ഞിരപ്പുഴ റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം കള്ളുഷാപ്പിനു സമീപത്തു നാലരയോടെയാണ് സംഭവം. വഴിക്കടവ്‌ പുഴയിലും ചീനിക്കപ്പാറ പുഴയിലും ശക്തമായ മഴ പെയ്തതിനെ തുടർന്നാണു പാലക്കയം ടൗണില്‍ വെള്ളംകയറിയത്. കടകളില്‍ വെള്ളം കയറിയതിനെതുടർന്ന് നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഇഞ്ചിക്കുന്ന് പായപ്പുല്ല്‌, അച്ചിലട്ടി, മൂന്നാംതോട്‌, കുണ്ടമ്ബെട്ടി, തരുപ്പപ്പൊതി, വഴിക്കടവ്‌ പ്രദേശങ്ങളിലും ശക്തമായ മഴയും കുത്തൊഴുക്കുമുണ്ട്. മഴ ശക്തമായതിനെ തുടർന്ന് അട്ടപ്പാടി ചുരം […]

ദുരന്തബാധിതരുടെ കടം 
എഴുതിത്തള്ളൽ പരിശോധിക്കണം ; എസ്‌എൽബിസി നിർദേശം

തിരുവനന്തപുരം : വയനാട്‌ മുണ്ടക്കൈ ദുരന്തത്തിന്‌ ഇരയായവരുടെ കടമെഴുതിത്തള്ളുന്നത്‌ പരിശോധിക്കാൻ ബാങ്കുകൾക്ക്‌ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി (എസ്‌എൽബിസി) നിർദേശം. ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചിരുന്നു. കൃഷി വായ്‌പകൾക്കും ചെറുകിട ഇടത്തരം സംരംഭവ വായ്‌പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്‌. കൃഷിയോഗ്യമല്ലാതായ ഭൂമിയുടെമേലുള്ള വായ്‌പയിൽ അതാത്‌ ബാങ്കുകൾ തീരുമാനമെടുക്കും. ഇൻഷുറൻസ്‌ ക്ലെയിം ചെയ്യാനുള്ള നടപടിയും ലഘൂകരിക്കും. ദുരന്തബാധിത മേഖലയിലെ 12 ബാങ്കുകളിൽ 35 കോടി രൂപയാണ്‌ ആകെ വായ്‌പാ ബാധ്യതയുള്ളത്‌. കൃഷി, എംഎസ്‌എംഇ വായ്‌പയാണ്‌ […]

കൊളപ്പുറത്ത് കാണാതായ ആളെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : AR നഗർ കൊളപ്പുറത്ത് കാണാതായ ആളെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി കാടേങ്ങൽ മുസ്തഫ (63) വയസ്സ് എന്ന ആളാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 മുതൽ മിസ്സിംഗ്‌ ആയിരുന്നു

തൃശ്ശൂരിലെ പുലികളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി

വയനാട് :  ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നുവച്ച തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങള്‍ ഉയര്‍ത്തിയത്. ഇതോടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തേടി തദ്ദേശ വകുപ്പ് മന്ത്രിക്ക് […]

ഓണം, ദീപാവലി സീസണുകള്‍; വിമാന കമ്പനികള്‍ 25 ശതമാനം വരെ ടിക്കറ്റ് നിരക്കുയര്‍ത്തി; റിപ്പോര്‍ട്ട്

ദീപാവലി, ഓണം തുടങ്ങിയ ഉത്സവ സീസണുകളില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക് ലക്ഷ്യമിട്ട് വണ്‍-വേ ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 10 മുതല്‍ 15 ശതമാനവും ഓണം ലക്ഷ്യമിട്ട് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ചില വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 20 മുതല്‍ 25 ശതമാനം കൂടുന്നതുമായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെയുള്ള കാലയളവില്‍ ഡല്‍ഹി-ചെന്നൈ റൂട്ടില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റിനുള്ള ശരാശരി […]

അയൽവാസികളായ അവർ ഒരുമിച്ചു കളിച്ചു വളർന്നു; ഒരുമിച്ചുള്ള യാത്രയിൽ അപകടം, ഒരുമിച്ച് തന്നെ ഈ ലോകത്തോട് യാത്ര പറഞ്ഞു; കണ്ണീരിൽ നാട്..!

കൊണ്ടോട്ടി : ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അയവാസികളായ വിദ്യാർത്ഥികളുടെ വേർപാടിൽ വിതുമ്പി നാട്. കോഴിക്കോട് കല്ലായി വട്ടാംപൊയിലിൽ ഇന്നലെ വൈകിട്ട് ആറ്‌മണിയോ ടെയാണ് അപകടം. ബൈക്ക് യാത്രക്കാരായ കൊണ്ടോട്ടി കോടങ്ങാട്, ഇളനീർക്ക മഞ്ഞപുലത്ത് മുഹമ്മദ് അലിദ്(18), കോച്ചാംപള്ളി അമീർ അലിയുടെ മകൻ സാബിത്(21) എന്നിവരാണ് വീട്ടിലേക്കുള്ള യാത്രയിൽ മരിച്ചത്. ഇരുവരുടെയും മയ്യിത്തുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കൊണ്ടോട്ടിയിൽ എത്തിച്ചു. ഉച്ചക്ക് 02:30 ന് കൊണ്ടോട്ടി കോടങ്ങാട് മഹല്ല് ജുമാമസ്ജിദിൽ വെച്ച് […]