എടരിക്കോട് മഞ്ഞമാട് കടവിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം

കോട്ടക്കൽ : ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24)മരിച്ചത്.കടലുണ്ടി പ്പുഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച് ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ചൊവ്വാഴ്ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.

മലയാളിയെ കൊന്ന ഈജിപ്ഷ്യൻ പൗരന് സൗദിയിൽ വധശിക്ഷ നടപ്പാക്കി

ജിദ്ദ- ജിദ്ദ അൽസാമിർ ഡിസ്ട്രിക്ടിൽ മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യൻ പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പറപ്പൂർ സ്വദേശിയായ സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45)യെ കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ഫുആദ് അൽസയ്യിദ് അൽലുവൈസിയെയാണ് ഇന്ന് മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയത്. 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയിൽ അൽ മംലക എന്ന സ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് […]

കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്

ഹൈദരാബാദ്: സന്തോഷ് ട്രോഫിയുടെ രാജാക്കന്മാർ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ പ്രേമികൾ. ഇന്ന് നടക്കുന്ന ആവേശകരമായ ഫൈനലിൽ കേരളവും ബംഗാളുമാണ് കിരീടപോരാട്ടത്തിൽ മാറ്റുരക്കുന്നത്. ഹൈദരാബാദിൽ ഇന്ന് രാത്രി 7.30നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇന്നത്തെ പുതുവത്സരരാത്രയിൽ ന്യൂ ഇയർ സമ്മാനമായി സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ബംഗാളും കേരളവും കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സെമി ഫൈനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. […]

വര്‍ണ്ണ ലൈറ്റുകളും എല്‍ഇഡി ലൈറ്റുകളുമുള്ള വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കും; ട്രിപ്പിള്‍ റൈഡിങ്ങും സ്റ്റണ്ടിങ്ങും നടത്തിയാല്‍ ലൈസന്‍സും റദ്ദാക്കും; പുതുവര്‍ഷത്തില്‍ എംവിഡിയുടെ കടുത്ത നടപടി

ഗതാഗത നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസുമായി സഹകരിച്ച് വാഹന പരിശോധന ഊര്‍ജിതമാക്കും. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയര്‍ […]

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോ​ഗം നിയന്ത്രിക്കാൻ ഡി-അഡിക്ഷൻ സെ​ന്റർ; ഡി-ഡാഡ് സെന്‍റർ പ്രവർത്തനമാരംഭിച്ച് കേരള പോലീസ്

തിരുവനന്തപുരം: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണ വിധേയമാക്കാൻ ഡി- അഡിക്ഷൻ സെന്റർ. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷനാണ് ഡിജിറ്റൽ ഡി- അഡിക്ഷൻ സെന്റർ ആരംഭിച്ചത്. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗൺസിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കൾക്കുൾപ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ചെയ്യുന്നത്.കൊച്ചി സിറ്റിയിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് […]