ഊരകം മിനി വ്യവസായ എസ്റ്റേറ്റിൽ വ്യവസായം തുടങ്ങാന്‍ അപേക്ഷിക്കാം

ഊരകം മിനി വ്യവസായ എസ്റ്റേറ്റിലെ ഷെഡുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഷെഡുകള്‍ പണികഴിപ്പിച്ചിട്ടുള്ളത്. താൽപ്പര്യമുള്ള അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 15 ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആരംഭിക്കാനുദ്ദേശിക്കുന്ന വ്യവസായ യൂണിറ്റിന്റെ പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 […]

കുറ്റിപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുങ്ങൽ സ്വദേശി മരണപ്പെട്ടു

ആലുങ്ങൽ: കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃപ്രങ്ങോട് ആലുങ്ങൽ സ്വദേശി പരേതനായ കുണ്ടനി അബൂബക്കറിൻ്റെ മകൻ ഫൈസൽ (39) ആണ് മരിച്ചത്. തിരൂർ- കുറ്റിപ്പുറം റോഡിൽ കഴുത്തലൂർ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടം. തിരൂരിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികെയായിരുന്ന സ്വിഫ്റ്റ് കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന ബുളളറ്റുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഫൈസലും സുഹൃത്ത് കുഞ്ഞിമുഹമ്മദും കോട്ടക്കലിലെ […]

അഞ്ച് ദിവസത്തിനുശേഷം പനി ബാധിതരുടെ കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് ഇന്നലെ പനി ബാധിതരായത് 11,438 പേര്‍ മലപ്പുറത്ത് 2159 പേർ

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് പതിനായിരത്തിലധികം രോഗികളാണ്. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്. അഞ്ചുദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് […]

കേരളത്തിൽ മുഹറം ഒന്ന് തിങ്കളാഴ്ച

കോഴിക്കോട് : കേരളത്തിൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിനാൽ ദുൽഹിജ്ജ 30 പൂർത്തിയാക്കി മുഹറം ഒന്ന് ( അറബി പുതുവർഷാരംഭം) തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട; നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങള്‍ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ഇനി  കലക്ടർക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരേ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ജില്ലാ കലക്ടര്‍മാര്‍ക്കായി ഉത്തരവ് ഇറക്കിയത്. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം ഉത്തരവ് ഇറക്കിയിരുന്നത്. ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് ഇതിനുള്ള അധികാരം […]

എടക്കര സ്വദേശിനിയായ ഉംറ തീർഥാടക ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചു

ജിദ്ദ: മൂന്നുമാസമായി ജിദ്ദയിലെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് മാസമായി വെൻറിലേറ്ററിലായിരുന്നു. മക്കൾ: മുഹമ്മദ് ഷാബിൽ, മുഹമ്മദ് ഷൈഹാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും

റേഷൻ കടകൾ 4 ദിവസം അടഞ്ഞു കിടക്കും

ഇ പോസ് മെഷീൻ ക്രമീകരണവും റേഷൻ കട ഉടമകളുടെ സമരവും മൂലം സംസ്ഥാനത്ത് റേഷൻ കടകൾ നാല് ദിവസത്തേക്ക് (ഇന്ന് അടക്കം )അടഞ്ഞു കിടക്കും. ഇന്ന് മുതൽ ജൂലൈ 9 വരെയാണ് റേഷൻ ഷോപ്പുകൾ അടച്ചിടുന്നത്. ഇ പോസ് ക്രമീകരണത്തിനായാണ് ഇന്ന് കടകൾ അടച്ചിടുന്നത്. നാളെ ഞായറാഴ്ച ആയതിനാൽ കടകൾക്ക് അവധിയാണ്. തിങ്ങൾ, ചൊവ്വ ദിവസങ്ങളിൽ കടകൾ അടച്ചിട്ട് സമരത്തിലാണ് റേഷൻ കടയുടമകൾ

ബീഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; കൂടുതൽ ജീവൻ നഷ്ടപ്പെട്ടത് വയലിൽ പണി എടുക്കുന്നവരുടെ

പട്ന: ബീഹാറിൽ ഇടിമിന്നലേറ്റ് 19 പേർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഴയത്ത് വയലിൽ പണിയെടുത്തിരുന്നവരും മരങ്ങൾക്കടിയിൽ അഭയം തേടിയവരുമാണ് ഇടിമിന്നലേറ്റ് മരിച്ചവരിൽ ഭൂരിഭാഗവും. 24 മണിക്കൂറിനിടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആണ് ഇടിമിന്നൽ ഉണ്ടായത്. വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ […]

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാസർകോഡ് പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മംഗലാപുരത്തേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മലപ്പുറം ജില്ലയിലെ ദേശീയപാത വെ കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

ചേളാരി: ദേശീയപാത വി കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.ആർക്കും പരിക്കില്ല. ചേളാരിയിലെ ബാങ്ക് ജീവനക്കാരനായ കോട്ടക്കൽ സ്വദേശിയുടെ വാഹനമാണ് തലകീഴായി മറിഞ്ഞത്..