വയനാട് വെള്ളമുണ്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കി ; മൃതദേഹം ഉപേക്ഷിക്കവേ പ്രതിയെ അറസ്റ്റ് ചെയ്തു

മാനന്തവാടി : വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കിയ സുഹൃത്ത് പിടിയിൽ. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്. പ്രതി യുപി സ്വദേശി തന്നെയായ മുഹമ്മദ് ആരിഫ് പിടിയിലായി. മുഖീബിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി തന്നെയാണ് കൊലപാതകം നടത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിൽ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ബാഗിലാക്കി എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളിയാണ് പോലീസിന് വിവരം നൽകിയത്.

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വൃദ്ധമരിച്ചു

മലപ്പുറം :ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബസ് യാത്രികക്ക് ദാരുണാന്ത്യം. മൂത്തേടം ചെമ്മംതിട്ട സ്വദേശി മറിയുമ്മ (62) ആണ് മരിച്ചത് മൂത്തേടം എണ്ണക്കരകള്ളിയില്‍ വെച്ച് തുറന്നു കിടന്ന വാതിലിലൂടെ മറിയുമ്മ താഴെ വീഴുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ നിയന്തിക്കുന്ന മുന്‍ വശത്തെ വാതില്‍ അടച്ചിരുന്നില്ല. ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

യന്ത്രത്തിൽ തട്ടി ശരീരം മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരണപ്പെട്ടത്. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടിങ് മെഷീൻ അടിവയറിൽ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് യുവാവിനെ അപകടം കവർന്നത്.

തകർപ്പൻ ബ്ലാസ്‌റ്റേഴ്‌സ്! ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്തു

ചെന്നൈ : ഐഎസ്എല്ലിലെ ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗംഭീര ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിയിരുന്നു. ഈ ജയം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് സാധ്യതകള്‍ക്ക് നിര്‍ണായകമാണ്. മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ സ്‌കോര്‍ ചെയ്ത് മേധാവിത്വം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. മൂന്നാം മിനുട്ടില്‍ ജീസസ് ജിമിനസ് ആണ് സ്‌കോര്‍ ചെയ്തത്. രണ്ടാം ഗോള്‍ കൊരൂ സിങ് വകയായിരുന്നു. ഒന്നാം പകുതിയുടെ അധിക […]

യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം

ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എല്ലാ യുപിഐ ഐഡികളും കർശനമായി ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. […]

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ആറ് മുതൽ ഫെബ്രുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് (30/01/2025) വൈകുന്നരം അഞ്ച് വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 കാർഡ് ഉടമകളും ഇന്ന് (വൈകുന്നരം അഞ്ച് വരെ) 2,23,048 കാർഡ് […]

കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു

കോഴിക്കോട്: കെ.എൻ.എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി(79) അന്തരിച്ചു. ജനാസ നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും. പുളിക്കൽ മദീനത്തുൽ ഉലൂം പ്രിൻസിപ്പിലായി റിട്ടയർ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തു. തുടർന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനം ചെയ്തു. ദീർഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് […]