വേർപാട്
വേങ്ങര : മാർക്കറ്റ് റോഡ് എ കെ റോഡ് എ കെ കോയാമു (Late)എന്നവരുടെ മകൻ.അഞ്ചു കണ്ടൻ മുഹമ്മദ് (59)(കൊട്ടേയിൽ കുഞ്ഞാണി )മരണപെട്ടു. മയ്യത്ത് നമസ്ക്കാരം രാവിലെ 9.30ന് അരീകുളം ജുമാ മസ്ജിദിൽ
വേങ്ങര : മാർക്കറ്റ് റോഡ് എ കെ റോഡ് എ കെ കോയാമു (Late)എന്നവരുടെ മകൻ.അഞ്ചു കണ്ടൻ മുഹമ്മദ് (59)(കൊട്ടേയിൽ കുഞ്ഞാണി )മരണപെട്ടു. മയ്യത്ത് നമസ്ക്കാരം രാവിലെ 9.30ന് അരീകുളം ജുമാ മസ്ജിദിൽ
ന്യൂ ഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജജുവിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. നിവേദനം നൽകി. എയർ ഇന്ത്യ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന […]
ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂള്‍ കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും […]
കോഴിക്കോട് : 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലബാറിന് പുറത്തേക്ക് കൂടുതല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് മുസ്ലീം ലീഗും. കോഴിക്കോട് ജില്ലയില്‍ 20 വര്‍ഷമായി എം.എല്‍.എ ഇല്ലെന്ന ക്ഷീണം തീര്‍ക്കാന്‍ കോണ്‍ഗ്രസും കരുക്കള്‍ നീക്കിത്തുടങ്ങിയതോടെ യു.ഡി.എഫില്‍ സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവം. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ കോണ്‍ഗ്രസിലേയും മുസ്ലീം ലീഗിലേയും മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് കാലങ്ങളായി മത്സരിച്ചു വരുന്ന പട്ടാമ്പി, കൊയിലാണ്ടി, കണ്ണൂര്‍ സീറ്റുകള്‍ ലീഗിന് നല്‍കി പകരം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി, […]
തിരുവനന്തപുരം : സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബർ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണ്. അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്. വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി […]
രാജ്യാന്തര എണ്ണ വില കൂടുന്നതിന് അനുസരിച്ച് പെട്രോള്‍, ഡീസല്‍ വില കൂടുന്നുണ്ടെങ്കിലും വില കുറയുമ്പോള്‍ അത് പ്രതിഫലിക്കാറുണ്ടോ? രാജ്യാന്തര വില കൂടിയ സമയത്തെ അതേ വിലയിലാണ് ഇന്നും ഇന്ത്യക്കാരന്‍ പെട്രോളടിക്കുന്നത്. 2024 ഓഗസ്റ്റ് മുതല്‍ രാജ്യാന്തര എണ്ണ വില ബാരലിന് 80 ഡോളറിന് താഴെയാണ്. എന്നാല്‍ ഇതിന്‍റെ പ്രയോജനം രാജ്യത്തെ സാധാരണക്കാരന് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. എണ്ണ വില നിശ്ചയിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിവയുടെ ഗ്രോസ് റിഫൈനിങ് […]
ജിദ്ദ : ഉംറ വിസയില്‍ സൗദിയിലേക്ക് വരുന്നവരും ഉംറ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു വിസകളില്‍ സൗദിയിലേക്ക് വരുന്നവരും ആവശ്യമായ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സൗദി എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ അയച്ചു. നൈസീരിയ മെനിഞ്ചൈറ്റിസ് അടക്കം ആവശ്യമായ മുഴുവന്‍ വാക്‌സിനുകളും യാത്രക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുള്ള ആരോഗ്യ വ്യവസ്ഥകള്‍ […]
തിരൂരങ്ങാടി : വെന്നിയൂർ കൊടിമരം സ്വദേശി ഇബ്രാഹിം കുട്ടി ഇന്നലെ (7-1-2025) രാത്രി മുതൽ കാണ്മാനില്ല കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ അടുത്തുള്ള പോലീസിൽ അറിയിക്കുക +917510811720 +917306072878
വേങ്ങര : ഈ ഫോട്ടോയിൽ കാണുന്ന വേങ്ങര നെല്ലിപറമ്പ് സ്വദേശി ആവുഞ്ഞികാടൻ നീലകണ്ഠൻ എന്നയാൾ ഇന്നലെ (07/01/25 ചൊവ്വ) രാവിലെ 7:30ന് നെല്ലിപറമ്പിൽ നിന്ന് വേങ്ങരക്കുള്ള ബസിൽ കയറി പോയതാണ് ഇതു വരെ തിരിച്ചു വന്നിട്ടില്ല എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക +91 96331 79631 +91 70344 91500
കൊച്ചി: പ്രശസ്‌ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ സിനിമാ നടി ഹണി റോസ് പരാതി നൽകി. തനിക്കെതിരേ സ്ഥിരമായി അശ്ലീല ആക്ഷേപങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചാണ് സെൻട്രൽ പോലിസിൽ പരാതി നൽകിയിരിക്കുന്നത്. “ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു” […]