യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം
ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എല്ലാ യുപിഐ ഐഡികളും കർശനമായി ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. […]