സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കമന്‍റ്: നടി ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു.നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഒരു പ്രമുഖൻ തനിക്കെതിരേ ദ്വയാർത്ഥ പ്രയോഗം നടത്തുകയും പിന്നാലെ നടന്നു അപമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഹണി റോസ് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിനടിയിൽ കമൻ്റിട്ട കുമ്പളം സ്വദേശി ഷാജി എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്‌ടുകൾ ചുമത്തിയാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസടുത്തത് . സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനു താഴെ മോശമായ രീതിയിൽ കമന്‍റിട്ടവർക്കെതിരെയാണ് […]

എച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയിലാണ് കണ്ടെത്തിയിരിക്കുന്നത്

ബംഗളൂരു: ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുട്ടിയിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപോർട്ട് ചെയ്തത്. 2001ൽ നെതർലാൻഡിൽ പ്രത്യക്ഷപ്പെട്ട ഈ വൈറസ് ഇപ്പോൾ ചൈനയിൽ പടരുകയാണ്. എന്നാൽ, ഇത് മാരകസ്വഭാവമുള്ളതല്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ട‌റേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസും അറിയിച്ചിരിക്കുന്നത്. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്ന‌ം മാത്രമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.  

പിവി അൻവറിന്റെ വീട് വളഞ്ഞ് പൊലീസ്; അറസ്റ്റ് ചെയ്യാൻ നീക്കം

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പി വി അൻവറിന്റെ അറസ്റ്റിന് നീക്കമെന്നാണ് സൂചന. അറസ്റ്റ് ചെയ്യാൻ വൻ പൊലീസ് സംഘമാണ് പിവി അൻവറിന്റെ വീട്ടിലെത്തിയിട്ടുള്ളത്. ഡോക്ടറെ വിളിച്ചിട്ടുണ്ടെന്നും ഡോക്ടർ എത്തി പരിശോധന കഴിഞ്ഞാൽ താൻ […]

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

മലപ്പുറം : എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10)ആണ് മരിച്ചത്. നാരോകാവിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങളായ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ  ഉടൻ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിൻ  മരണപ്പെട്ടു. ജോഫിന്റെ സഹോദരൻ ചികിത്സയിലാണ്.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസം? ചോദ്യത്തിന് ഉത്തരം നല്‍കി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനത്തിലെ വ്യത്യാസം എന്താണെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ച്ചക്കിടയിലാണ് രാഹുലിന് നേരെ ഈ ചോദ്യം വന്നത്. രാജ്യത്തെ വിഭവങ്ങള്‍ കൂടുതല്‍ നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടണമെന്നാണ് കോണ്‍ഗ്രസും യുപിഎ മുന്നണിയും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച വിശാലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ബിജെപിക്ക് അക്രമസ്വഭാവമാണുള്ളത്. അതിസമ്പന്നരില്‍ നിന്ന് സമ്പത്ത് അല്‍പ്പാല്‍പ്പമായി സമൂഹത്തിലേക്ക് അരിച്ചിറങ്ങും എന്ന […]

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

മലപ്പുറം : കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അൻവർ വിമർശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എംഎൽഎ പ്രതികരിച്ചു. നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ […]

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്  

  കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.   അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന തമിഴ്നാട് നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ, ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരാണ […]

പുരുഷാരം ഒഴുകിയെത്തി; ബേപ്പൂർ ജലോത്സവത്തിന് വർണാഭമായ തുടക്കം

കോഴിക്കോട് : ജല സാഹസിക കായിക മത്സരങ്ങളും ആകാശ വിസ്മയങ്ങളും പ്രദർശനങ്ങളും സംഗീത പരിപാടികളും കൊണ്ട് നാടിനെ ഉത്സവ ലഹരിയിലാഴ്ത്തി ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാല് ഒന്നാം ദിവസം. മത്സരങ്ങൾ കാണാനും പ്രോത്സാഹിപ്പിക്കാനും കൗതുക കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാനും ഫുഡ് ഫെസ്റ്റിലെ വൈവിധ്യമാർന്ന രുചിക്കൂട്ടങ്ങൾ പരീക്ഷിക്കാനും സംഗീതം ആസ്വദിക്കാനുമായി ആയിരങ്ങളാണ് ആദ്യദിവസം ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്ന ബേപ്പൂരിലേക്കും ചാലിയത്തേക്കും ഒഴുകിയെത്തിയത്. വ്യോമസേനയുടെ ഉദ്വേഗം നിറച്ച എയർ ഷോയും പാരമോട്ടറിങ്ങും കൈറ്റ് ഫെസ്റ്റിവലും ഡ്രോൺ ഷോയും […]

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം   

  മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു  ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.   കരുളായി  വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. […]

പാലക്കാട് വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ പാലക്കാട് നിന്ന് കാണാതായത്. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി. ഡിസംബര്‍ 30ന് വീട്ടില്‍ നിന്ന് ട്യൂഷന് പോയതായിരുന്നു കുട്ടി. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് സഹപാഠികളോട് പറഞ്ഞ ശേഷമാണ് കുട്ടി നാട് വിട്ടത്. കൂട്ടുകാര്‍ക്ക് മുന്നില്‍വച്ച് തന്നെയാണ് വസ്ത്രം മാറി യാത്ര തിരിച്ചത്. മുഖം ഉള്‍പ്പെടെ മറച്ച് ബുര്‍ഖ ധരിച്ചാണ് കുട്ടി നാട് വിട്ടത്. പെണ്‍കുട്ടി […]