മലപ്പുറം: ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ ഭൂരഹിതരായ ഭവന രഹിതർക്ക് ഭൂമി വാങ്ങുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ബ്രഹത്തായ പദ്ധതിയിലൂടെ
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
758 കുടുംബങ്ങൾക്ക് മൊത്തം നൽകിയത് 2274 സെൻ്റ് ഭൂമി.
സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ ഭരണ സ്ഥാപനം ലൈഫ് ഗുണഭോക്താക്കൾക്ക് വേണ്ടി നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണിത്.
16 കോടി രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
മലപ്പുറം ജില്ലയിലെ 45 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 485 പൊതുവിഭാഗം കുടുംബങ്ങൾക്കും 236 പട്ടികജാതി കുടുംബങ്ങൾക്കും 51 പട്ടികവർഗ്ഗ കുടുംബങ്ങൾക്കുമാണ് ഭൂമി വാങ്ങിക്കുന്നതിനുള്ള സഹായധനം അനുവദിച്ചത്. ഏറ്റവും കൂടുതൽ പേർക്ക് ധനസഹായം ലഭിച്ചത്
മൂത്തേടം ഗ്രാമ പഞ്ചായത്തിലാണ്. ഇവിടെ 117 പേർക്കും ചുങ്കത്തറ ഗ്രാമ പഞ്ചായത്തിൽ 107 പേർക്കും, വഴിക്കടവ് പഞ്ചായത്തിൽ 64 പേർക്കും ഭൂമി അനുവദിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ ഭവനരഹിതരായ 1000 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ആവശ്യമായ ഭൂമി
വിലക്കു വാങ്ങുന്നതിന് സഹായം അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് 2021-22 ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം അർഹതയുള്ളവരും ഭൂമി വിലക്കു വാങ്ങി രജിസ്റ്റർ നടപടികൾ പൂർത്തിയാക്കി ആധാരം പഞ്ചായത്തുകൾക്ക് കൈമാറി നടപടിക്രമങ്ങൾ പൂർത്തീകരിച്ചവർക്കുമാണ് ജില്ല പഞ്ചായത്ത് ധനസഹായം അനുവദിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നിർധനരായ കുടുംബങ്ങൾക്ക് 2274 സെൻറ് ഭൂമി ലഭ്യമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
സംസ്ഥാനത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് മാത്രമാണ് ഇത്തരത്തിൽ സമഗ്ര പദ്ധതി വിഭാവനം ചെയ്തത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് ഓരോ വർഷവും സർക്കാർ വെട്ടികുറക്കുമ്പോഴും അധ:സ്ഥിത വിഭാഗങ്ങളോടുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യവും അവരുടെ ഉന്നമനവുമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡണ്ട് എം .കെ . റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും പറഞ്ഞു.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ.