വിദ്യാഭ്യാസ വാർത്തകൾ 

  സ്കോൾ കേരള പ്ലസ് വൺ പ്രവേശനം പുനരാരംഭിച്ചു   താൽക്കാലികമായി നിർത്തി വച്ചിരുന്ന സ്കോൾ – കേരള മുഖേനയുള്ള ഹയർ സെക്കണ്ടറി 2024 – 25 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഫീസടച്ച് www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും, രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങളും […]

ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം..

എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി. എസ് ഓഫീസിലേക്ക് ഓവര്‍സീയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു.   ഐ.ടി.ഐ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍   എഞ്ചിനീയറിങ്/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഓവര്‍സീയര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം.   ഈ പോസ്റ്റിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. ബി.കോം,പിജിഡിസിഎയുമുള്ളവർ ക്ക് ഡാറ്റ എന്‍ട്രിഓപ്പറേറ്റര്‍ പോസ്റ്റിലേക്കും അപേക്ഷിക്കാം.   ജൂലൈ 17നുള്ളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2700243.  

ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു

    മലപ്പുറം : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു.   ഈ വർഷം 14 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. വിശദാംശങ്ങൾ swd.kerala.gov.i എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓഗസ്റ്റ് 30-നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2735324  

കെഎസ്ഇബി അപകട സാധ്യത ഇനി വാട്സാപ്പിൽ അറിയിക്കാം

  വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും കമ്പിപ്പൊട്ടിയും അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണ് ഉടനടി വിവരങ്ങൾ നൽകാനുള്ള സംവിധാനം കെഎസ്ഇബി നടപ്പാക്കുന്നത്. വാട്‌സ്ആപ്പിൽ വിവരം ലഭിക്കുമ്പോൾ തന്നെ ബന്ധപ്പെട്ട് സെക്ഷൻ ഓഫീസുകളിലേക്ക് വിവരങ്ങൾ കൈമാറും. നേരത്തെ അപകടസാധ്യതയെപ്പറ്റി സെക്ഷൻ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന് പരാതിയുയർന്നിരുന്നു. ഇതിനെതുടർന്നാണ് കേന്ദ്രീകൃതമായ പുതിയ പദ്ധതി കെഎസ്ഇബി നടപ്പിലാക്കുന്നത്.   […]

തിരൂരങ്ങാടി സബ് ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആർസി നിർമ്മാണം പരപ്പനങ്ങാടി ഉള്ളണം സ്വദേശിയെ പോലീസ് തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി സബ് ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആർസി നിർമ്മാണം പരപ്പനങ്ങാടി ഉള്ളണം മുണ്ടിയങ്കാവ് കരുവാടത്ത് നിസാർ എന്നവരെ പോലീസ് തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തു വ്യാജ ആർസി നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റും പിടിച്ചെടുത്തു പ്രതി നിസാർ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു വർഷങ്ങളോളം ആയിട്ട് വ്യാജ ആർസിയും കള്ളത്തരങ്ങളും ചില സബ് ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥന്മാരുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഇതെല്ലാം നടക്കുന്നത് ആർടി ഓഫീസർമാർ അടക്കം പല ഉദ്യോഗസ്ഥന്മാർക്കും […]

അധ്യാപക നിയമനം

ചേറൂർ : ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്കൂളിൽ മാത്‌സ് (സീനിയർ) അധ്യാപക അഭിമുഖം തിങ്കളാഴ്ച പത്തിന്. ഫോൺ: 9446250774  

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ

                  ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗംഭീർ. ബി സി സി ഐ ഇന്ന് ഔദ്യോഗികമായി ഗംഭീറിന്റെ നിയമനം പ്രഖ്യാപിച്ചു.   ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീർ വരുന്നത്. ലോകകപ്പ് അവസാനിച്ചതോടെ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കഴിഞ്ഞ മാസം ഗംഭീറിനെ ബി സി സി ഐ ഈ ജോലിക്ക് ആയി ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയിരുന്നു.   സ്റ്റീഫൻ […]

നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു.

നിയമനം.   മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പത്താംക്ലാസ് യോഗ്യതയുള്ളവരും എൽ.എം.വി. ഡ്രൈവിങ്ലൈസൻസുള്ളവരുമായിരിക്കണം.   താത്പര്യമുള്ളവർ ജൂലായ് 11-ന് രാവിലെ 10.30-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.   നിയമനം സെന്റർ ഫോർ മാനേജ്‌മെൻ്റ് ഡിവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.

ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ 42 പേർക്ക് വീതിക്കും

പതിനഞ്ചംഗ ടീമിനു മാത്രമല്ല, സെലക്റ്റർമാരടക്കം ലോകകപ്പിനു പോയ സംഘത്തിലെ 42 പേർക്കായാണ് 125 കോടി രൂപ വീതിച്ചു നൽകുക മുംബൈ: ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപയുടെ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ടീമിൽ അംഗങ്ങളായ 15 പേർക്കു മാത്രമായിരിക്കില്ല ഈ തുകയുടെ വിഹിതം കിട്ടുക. പരിശീലകസംഘവും റിസർവ് താരങ്ങളും അടക്കം ലോകകപ്പിനു പോയ സംഘത്തിലെ 42 പേർക്കും ഏറ്റക്കുറച്ചിലുകളോടെ ഈ തുക വീതിച്ചു നൽകും. പതിനഞ്ചംഗ ടീമിലെ മൂന്നു പേർക്കാണ് […]

ഇനി വാട്ട്സാപ്പിലും ഫോട്ടോ എഡിറ്റ്‌ ചെയ്യാം. സുന്ദരമാക്കാം

    സാമൂഹ്യമാധ്യമ ഭീമനായ മെറ്റ അടുത്തിടെ വാട്‌സ്‌ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (മെറ്റ എഐ) സംവിധാനം ഉള്‍പ്പെടുത്തിയിരുന്നു. മെറ്റ എഐ നിരവധി യൂസര്‍മാരെ ആവേശംകൊള്ളിക്കുന്നതിനിടെ വാട്‌സ്‌ആപ്പിലെ പുതിയൊരു അപ്‌ഡേറ്റിന്‍റെ വിവരം പുറത്തുവന്നിരിക്കുകയാണ്. വാട്‌സ്‌ആപ്പില്‍ പുതിയ എഐ ടൂള്‍ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോട്ടോകള്‍ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയില്‍ കയറി നിര്‍ദേശം നല്‍കിയാല്‍ മതിയാകും. മെറ്റ എഐയില്‍ പ്രവേശിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നല്‍കിയ ചിത്രം […]