വിദ്യാഭ്യാസ അറിയിപ്പുകൾ

    സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ജൂലൈ 20 നു 5 മണിക്ക് മുമ്പ് ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം. ടോക്കൺ ഫീസ് അടക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്റ്കളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. കോളേജുകളിലെ […]

അദ്ദേഹം മനപ്പൂർവം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല; ആസിഫ് അലി

    പൊതുവേദിയിൽ അപമാനം നേരിട്ട സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ ആസിഫ് അലി. സംഭവം വിവാദമായതോടെ സംഗീത സംവിധായകൻ സന്തോഷ് നാരായണനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ആസിഫിന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരക്കണമെന്ന് കരുതിയതല്ലെന്നും, എന്നാൽ സന്തോഷ് നാരായണനെതിരെ വിദ്വേഷ പ്രചരണം ഉണ്ടായതുകൊണ്ടാണ് പ്രതികരണമെന്നും ആസിഫ് പറഞ്ഞു. “ആ നിമിഷത്തിൽ അദ്ദേഹത്തിനു തോന്നിയ വിഷമം കൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്. ജയരാജ് സാറിൽ നിന്നും മൊമന്റോ വാങ്ങാൻ ആഗ്രഹിച്ചു എന്നത് കൊണ്ടാണ് ഞാൻ പുറകോട്ട് മാറിയത്. എനിക്കതിൽ […]

നാളെ അഖില കേരള ചുണ്ടയിടല്‍ മത്സരം; മീനിനൊപ്പം ക്യാഷ്‌പ്രൈസും ട്രോഫിയും നിങ്ങള്‍ക്ക് സ്വന്തം, ആര്‍ക്കും പങ്കെടുക്കാം.

    മഴ പെയ്തതോടെ, ജലാശയങ്ങളില്‍ വെള്ളം പൊങ്ങിയതോടെ ചൂണ്ടയുമായി ഇറങ്ങുന്നവരുടെ നിര തന്നെ കാണാൻ സാധിക്കും. പലരും മീനിനെ കിട്ടി ഇല്ലെങ്കിലും ആ ഒരു വൈബ് കിട്ടാൻ പോയിരിക്കുന്നതാണ് എന്ന് പറയാറുണ്ട്. പൊതുവെ നാട്ടിൻപുറത്താണ് ഈ കാഴ്ച പതിവ്. എന്നാല്‍ ഇനി ചൂണ്ട ഇടാൻ അറിയാമെങ്കില്‍ ക്യാഷ് പ്രൈസും ട്രോഫിയും കിട്ടുമെന്ന് കേട്ടാലോ?.   തിരൂരങ്ങാടി ചെറുമുക്കിലാണ് നാളെ അഖില കേരള ചുണ്ടയിടല്‍ മത്സരം. മൂന്നുവർഷം മുമ്ബ് നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാർ ആണ് ഇത്തരത്തില്‍ ഒരു […]

പനി വ്യാപനത്തിൽ വർദ്ധനവ്; സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് മാസ്‌ക്  പ്രോത്സാഹിപ്പിക്കണം; കൈകഴുകാനുള്ള സോപ്പ് നിർബന്ധമായും ലഭ്യമാക്കണം; നിർദേശങ്ങളുമായി കളക്ടർ

മലപ്പുറം പകർച്ചപ്പനി സാദ്ധ്യത നിലനില്‍ക്കുന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ സ്‌കൂള്‍ വിദ്യാർത്ഥികള്‍ മാസ്‌ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സ്‌കൂളുകള്‍ക്ക് നിർദ്ദേശം നല്‍കും. സ്റ്റോപ്പ് ഡയേറിയ കാമ്പെയിനിന്റെ ഭാഗമായി കളക്ടറേറ്റില്‍ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം. പകർച്ചപ്പനി പടരുന്നത് തടയാൻ ഫലപ്രദമായ മാർഗ്ഗമെന്ന നിലയ്ക്കാണ് മാസ്‌ക് ഉപയോഗിക്കുക. വിദ്യാലയങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിർബന്ധമായും ലഭ്യമാക്കണമെന്നും കളക്ടർ നിർദേശിച്ചു. കൈകഴുകുന്ന ശീലം ഉള്‍പ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം […]

വിദ്യാഭ്യാസ വാർത്തകൾ 

  സ്കോൾ കേരള പ്ലസ് വൺ പ്രവേശനം പുനരാരംഭിച്ചു   താൽക്കാലികമായി നിർത്തി വച്ചിരുന്ന സ്കോൾ – കേരള മുഖേനയുള്ള ഹയർ സെക്കണ്ടറി 2024 – 25 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഫീസടച്ച് www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും, രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങളും […]

ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം..

എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി. എസ് ഓഫീസിലേക്ക് ഓവര്‍സീയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു.   ഐ.ടി.ഐ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍   എഞ്ചിനീയറിങ്/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഓവര്‍സീയര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം.   ഈ പോസ്റ്റിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. ബി.കോം,പിജിഡിസിഎയുമുള്ളവർ ക്ക് ഡാറ്റ എന്‍ട്രിഓപ്പറേറ്റര്‍ പോസ്റ്റിലേക്കും അപേക്ഷിക്കാം.   ജൂലൈ 17നുള്ളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2700243.  

ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു

    മലപ്പുറം : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു.   ഈ വർഷം 14 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. വിശദാംശങ്ങൾ swd.kerala.gov.i എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓഗസ്റ്റ് 30-നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2735324  

കെഎസ്ഇബി അപകട സാധ്യത ഇനി വാട്സാപ്പിൽ അറിയിക്കാം

  വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും കമ്പിപ്പൊട്ടിയും അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണ് ഉടനടി വിവരങ്ങൾ നൽകാനുള്ള സംവിധാനം കെഎസ്ഇബി നടപ്പാക്കുന്നത്. വാട്‌സ്ആപ്പിൽ വിവരം ലഭിക്കുമ്പോൾ തന്നെ ബന്ധപ്പെട്ട് സെക്ഷൻ ഓഫീസുകളിലേക്ക് വിവരങ്ങൾ കൈമാറും. നേരത്തെ അപകടസാധ്യതയെപ്പറ്റി സെക്ഷൻ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന് പരാതിയുയർന്നിരുന്നു. ഇതിനെതുടർന്നാണ് കേന്ദ്രീകൃതമായ പുതിയ പദ്ധതി കെഎസ്ഇബി നടപ്പിലാക്കുന്നത്.   […]

തിരൂരങ്ങാടി സബ് ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആർസി നിർമ്മാണം പരപ്പനങ്ങാടി ഉള്ളണം സ്വദേശിയെ പോലീസ് തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി സബ് ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആർസി നിർമ്മാണം പരപ്പനങ്ങാടി ഉള്ളണം മുണ്ടിയങ്കാവ് കരുവാടത്ത് നിസാർ എന്നവരെ പോലീസ് തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തു വ്യാജ ആർസി നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റും പിടിച്ചെടുത്തു പ്രതി നിസാർ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു വർഷങ്ങളോളം ആയിട്ട് വ്യാജ ആർസിയും കള്ളത്തരങ്ങളും ചില സബ് ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥന്മാരുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഇതെല്ലാം നടക്കുന്നത് ആർടി ഓഫീസർമാർ അടക്കം പല ഉദ്യോഗസ്ഥന്മാർക്കും […]

അധ്യാപക നിയമനം

ചേറൂർ : ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്കൂളിൽ മാത്‌സ് (സീനിയർ) അധ്യാപക അഭിമുഖം തിങ്കളാഴ്ച പത്തിന്. ഫോൺ: 9446250774