നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കോഴിക്കോട് നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകൾ ആരംഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു. കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്പാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസ് ക്രമീകരിച്ചിരിക്കുന്നത്

ആധാരമെഴുത്തുകാർക്കുംക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 5000 രൂപ ഓണക്കാല ഉത്സവബത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചട്ടുണ്ടെന്ന് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു. കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം. വയനാട് […]

പരാതി പിൻവലിച്ചാല്‍ സര്‍വിസിലുള്ള കാലം മുഴുവൻ കടപ്പെട്ടിരിക്കും’, പി.വി അൻവറുമായുള്ള എസ്.പി സുജിത് ദാസിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

മലപ്പുറം: എസ്.പി ക്യാമ്പ് ഓഫിസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാല്‍ സർവിസിലുള്ള കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി.വി അൻവൻ എം.എല്‍.എയോട് എസ്.പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഡി.ജി.പി ആയാലും തന്റെ സേവനം പി.വി അൻവറിന് ഉണ്ടാകുമെന്നും മലപ്പുറം മുൻ എസ്.പി കൂടിയായ സുജിത് ദാസിന്റെ വാഗ്ദാനമുണ്ട്. എം.ആർ അജിത് കുമാറിന്റെ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടതെന്ന് അൻവർ പറഞ്ഞപ്പോള്‍, എം.ആർ അജിത്കുമാർ സർവശക്തനായി നില്‍ക്കുന്നത് കൊണ്ടും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിധരൻ സാറിന്റെ […]

അറസ്റ്റ് പേടിച്ച് നടൻ ജയസൂര്യ ന്യൂയോർക്കിൽ; ദുബൈയിലേക്ക് കടക്കാനും ആലോചന

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടിമാരുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിൽ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോൾ. ഏതാനും ദിവസം കൂടി ന്യൂയോർക്കിൽ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതിയെന്നും റിപ്പോർട്ടുണ്ട്. ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത് എന്നതിനാൽ നാട്ടിൽ മടങ്ങിയെത്തിയാലുടൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഭീതിയും നടൻ സുഹൃത്തുക്കളോട് […]

പി വി അന്‍വറിന്‍റെ അസാധാരണ സമരം; മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് എംഎല്‍എ

മലപ്പുറം എസ്പിക്കെതിരെ അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു […]

പരപ്പനങ്ങാടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം

പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പൻകാവിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ചാലേരി സുബ്രമണ്യൻ ആണ് മരിച്ചത്. മൃതദേഹം ട്രോമാകെയർ വളണ്ടിയർമാരായ റാഫി ചെട്ടിപ്പടി, ഗഫൂർ തമാന എന്നിവർ ചേർന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിൽ എത്തിച്ചു.  

യുഎഇ പൊതുമാപ്പ്: ഇന്ത്യന്‍ പ്രവാസികള്‍ക്ക് സഹായ വാഗ്ദാനവുമായി അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും

ദുബായ് : സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന രണ്ട് മാസത്തെ യുഎഇ വിസ പൊതുമാപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ ഒരുക്കി നയതന്ത്ര സംഘവും. ഗ്രേസ് പിരീഡില്‍, സാധുവായ വിസ ഇല്ലാതെ ജീവിക്കുന്ന ആളുകള്‍ക്ക് ഒന്നുകില്‍ പുതിയ വിസകള്‍ ഉറപ്പാക്കി അവരുടെ നിയമപരമായ നില ശരിയാക്കാം അല്ലെങ്കില്‍ പിഴയില്ലാതെ രാജ്യം വിടാം. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനാണ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് നിന്ന് അനധികൃതമായി ഇവിടെ താമസിക്കുന്ന ഏതൊരു പ്രവാസിയും […]

യുഎഇ പൊതുമാപ്പ്; ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തീകരിക്കാം; 14 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ കുടുങ്ങും

അബുദാബി : യുഎഇയില്‍ വിസ നിയമലംഘകര്‍ക്ക് അനുവദിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ഓഫീസും സന്ദര്‍ശിക്കണമെന്നില്ല. പകരം പൊതുമാപ്പിലൂടെ പുതിയ റസിഡന്‍സ് പെര്‍മിറ്റോ എക്‌സിറ്റ് പെര്‍മിറ്റോ നേടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ (ഐസിപി) വെബ്സൈറ്റ്, സ്മാര്‍ട്ട് ചാനലുകള്‍ എന്നിവ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരു ഇമിഗ്രേഷന്‍ സെന്‍റര്‍ സന്ദര്‍ശിക്കാതെ തന്നെ മിക്ക ഇടപാടുകളും കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും, ചില കേസുകളില്‍ അപേക്ഷകര്‍ […]

ചാപ്പനങ്ങാടി അബ്ദുൽ ഖാദർ മുസ്ലിയാർ നിര്യാതനായി

ചാപ്പനങ്ങാടി: അബുദാബി സുന്നി സെന്റർ ദീർഘകാല ഉസ്താദും പ്രവർത്തകനുമായിരുന്ന *ചാപ്പനങ്ങാടി അബ്ദുൽ ഖാദർ മുസ്ലിയാർ (72)* നിര്യാതനായി. സിറാജുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡണ്ടായിരുന്നു. വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്നാണ് ബിരുദം നേടിയത്. മക്കൾ: റഫീഖ്, നാസർ, മൻസൂർ, സഈദ്, ഷഫീഖ് എന്നിവരും രണ്ട് പെൺമക്കളുമുണ്ട് ജനാസ നിസ്കാരം രാത്രി 8:30ന് ചാപ്പനങ്ങാടി ജുമാ:മസ്ജിദിൽ വെച്ച് നടത്തപെടും.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് 1000 സ്ക്വയര്‍ഫീറ്റില്‍ വീട് നിര്‍മ്മിച്ചു നൽകും

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും […]