നിസ്സാര കാര്യങ്ങളുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ വര്‍ധിക്കുന്നു വനിതാകമ്മീഷൻ

മലപ്പുറം:നിസ്സാര കാര്യങ്ങളുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നു വരുന്നതായും വിദ്യാഭ്യാസത്തിനാവശ്യമായ സമയം അപഹരിക്കുന്ന രൂപത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മേലുദ്യോഗസ്ഥര്‍ ഇടപെടേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. നിസ്സാരമായ കാര്യങ്ങള്‍ പലതും നിയമത്തിന്റെ കണ്ണിലൂടെ കണ്ട് കൊണ്ട് ഇരു കൂട്ടരും അകലുകയും പിന്നീടുണ്ടാകുന്നതെല്ലാം പരാതി രൂപത്തില്‍ കമ്മീഷന്റെ മുന്നിലേക്കെത്തുകയും ചെയ്യുന്ന പ്രവണത […]

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകരെ പാർക്കോൺ ഓഡിറ്റോറിയം ആദരിച്ചു

എടവണ്ണപ്പാറ : വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപെട്ട് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായ ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരെയും പോലീസ് ഫയർഫോയ്സ് ഉദ്യോഗസ്ഥരേയും എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയം മാനേജ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു. എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് പരിപാടി ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. വാഴക്കാട് പോലീസ് ഇൻസ്പെക്ടർ കെ. രാജൻ ബാബു, മുക്കം ഫയർസ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, മഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ ഷിഹാബുദ്ധീൻ […]

ക്യൂ എത്ര നീണ്ടാലും ഇനി ടോൾ അടയ്ക്കാതെ വാഹനം വിടില്ല

ന്യൂഡൽഹി: ക്യൂ നീണ്ടാലും ഇനി ടോൾ അടപ്പിച്ചേ വിടൂ. ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിൽ അധികമായാൽ ഗേറ്റ് തുറന്ന് ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തി വിടണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഒഴിവാക്കി. 2021 ൽ ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ടോൾ പ്ലാസകളുടെ പ്രവർത്തന മാർഗ രേഖയിൽ ഉൾപ്പെടുത്തിയിരുന്ന ടോൾ പ്ലാസകളിലെ സർവീസ് ടൈം നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. ഒരു വാഹനത്തിൽ നിന്ന് ടോൾ ഈടാക്കൽ നടപടിക്രമങ്ങൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു മുൻ […]

ഡിവൈഎഫ്ഐ ചായക്കട ചലഞ്ചിൽ പങ്കെടുത്ത് യൂത്ത് ലീഗ് നേതൃത്വം

തിരൂരങ്ങാടി: നന്മക്കൊപ്പം രാഷ്ര്‌ടീയം മറന്ന്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ സഹകരിച്ചെത്തിയത്‌ ശ്രദ്ധേയമായി. വയനാട്‌ ദുരിതബാധിതര്‍ക്ക്‌ ഡി.വൈ.എഫ്‌.ഐ. നിര്‍മ്മിക്കുന്ന വീടുകളുടെ ധനശേഖരണത്തിനായി ഡി.വൈ.എഫ്‌.ഐ. തിരൂരങ്ങാടി ഈസ്‌റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചായക്കടയിലേക്കാണ്‌ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ്‌ പ്രസിഡന്റ്‌ യു.എ. റസാഖിന്റെ നേതൃത്വത്തില്‍ ഭാരവാഹികളെത്തിയത്‌. ചായ കുടിക്കാം വയനാടിന്‌ കരുതലാകാം എന്ന പ്രമേയത്തില്‍ തിരൂരങ്ങാടി ടൗണിലാണ്‌ ചായക്കട ചലഞ്ച്‌ സംഘടിപ്പിച്ചത്‌. ചായയും കടികളും കഴിച്ച്‌ ഇഷ്‌ടമുള്ള തുക നല്‍കാം. ഒരു ചായ കുടിച്ചവരും 10 ചായയുടെ പണം നല്‍കുന്നതോടെ […]

വയനാടിന്റെ കണ്ണീരൊപ്പാന്‍’ 27 കോടി രൂപ സമാഹരിച്ചു; 691 കുടുംബങ്ങൾക്ക് 15,000, 100 കുടുംബങ്ങൾക്ക് വീടുകൾ; സാദിഖലി ശിഹാബ് തങ്ങൾ

വയനാടിന്റെ കണ്ണീരൊപ്പാന്‍’ എന്ന പേരില്‍ മുസ്‌ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തിൽ 27 കോടി രൂപ സമാഹരിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ ഫണ്ട് സമാഹരണം തുടരും. 27 കോടി രൂപ സമാഹരിച്ചു. പല ഘട്ടങ്ങളിലായി സഹായം എത്തിച്ചു നൽകി. അടിയന്തര സഹായം വെള്ളിയാഴ്ച വിതരണം ചെയ്യും. 691 കുടുംബങ്ങൾക്ക് 15,000 നൽകും. കടകൾ നഷ്ടമായവർക്ക് 50,000 രൂപ വീതം നൽകും. […]

കാറിന്റെ എഞ്ചിന് അടിയിൽ പ്രത്യേക അറ; 104 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എൽ പി സ്‌കൂൾ മാനേജർ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീൽ (39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ വെച്ച് […]

ഗുരുതരാവസ്ഥയിലുള്ള ഭർത്താവിന്റെ ബീജം എടുത്തുസൂക്ഷിക്കാൻ യുവതിക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് ഹൈക്കോടതി അനുമതി നൽകി. ദമ്പതികൾക്ക് കുട്ടികളില്ല. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായി ‘അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി’ (എആർടി)ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ എആര്‍ടി ആക്ട് പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം വഷളാവുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഭര്‍ത്താവ് സ്ഥാനമൊഴിയുമ്പോള്‍ ഭാര്യ ചീഫ് സെക്രട്ടറിയാവുന്നു; അത്യപൂര്‍വ്വം, കേരളചരിത്രത്തിലാദ്യം

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ ഭാര്യ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിന്റെ പിന്‍ഗാമിയായി തീരുമാനിച്ചത്. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭര്‍ത്താവിന്റെ പിന്‍ഗാമിയായി പങ്കാളി […]

വയനാടിനായി സംസ്ഥാനമാകെ കാരുണ്യ യാത്ര: ബസുടമകള്‍ 25 വീടുകള്‍ നിര്‍മിച്ചു നല്‍കും

മഞ്ചേരി :വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട സഹോദരങ്ങളുടെ പുനരധിവാസത്തിനായി 25 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാനമൊട്ടാകെ കാരുണ്യ യാത്രകള്‍ സംഘടിപ്പിക്കും. ഇക്കഴിഞ്ഞ ഏഴിന് എറണാകുളം ജില്ലയിലും 16ന് ഇടുക്കിയിലും 17 കണ്ണൂരിലും കാരുണ്യയാത്രകള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ 22ന് കാരുണ്യയാത്ര സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതേ ദിവസം കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലും കാരുണ്യ യാത്ര നടക്കും. ഈ ദിവസങ്ങളില്‍ ടിക്കറ്റ് നല്‍കി […]

മലപ്പുറം എസ്.പിക്കെതിരായ പരാമർശം: മാപ്പ് പറയില്ലെന്ന് പി.വി അൻവർ എം.എൽ.എ

മലപ്പുറം : എസ്.പിക്കെതിരെ പൊതുവേദിയിൽ വിമർശനമുന്നയിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് പി.വി അൻവർ എം.എൽ.എ. സാമൂഹ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മലപ്പുറം എസ്.പി കേരളത്തിലെ ഐ.പി.എസ് ഓഫീർമാരുടെ നല്ലപേരിനെ കളങ്കപ്പെടുത്തുകയാണെന്നും എസ്.പിയാണ് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതെന്നും അൻവർ എം.എൽ.എ പറഞ്ഞു. താൻ പറഞ്ഞ പരാമർശം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.വി അൻവർ എം.എൽ.എക്കെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർ രം ഗത്തുവന്നിരുന്നു. എം.എൽ.എ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു ഐ.പി.എസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നുത്. മലപ്പുറത്ത് നടന്ന പൊലീസ് […]