ദുരന്തബാധിത പ്രദേശങ്ങളിലെ മുഴുവൻ റേഷൻകാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.

അറിയാത്ത നമ്പറിൽ നിന്നുമുള്ള സന്ദേശങ്ങൾ തടയാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

അറിയാത്ത നമ്പറുകളിൽ നിന്നുള്ള വാട്സാപ്പ് സന്ദേശങ്ങൾ നിരന്തരം ശല്യപ്പെടുത്തുന്നുണ്ടോ? അതിനൊരു ശാശ്വത പരിഹാരത്തിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ് ആപ്പ്. പുതിയ ഫീച്ചർ എത്തുന്നതോടെ നിങ്ങളുടെ നമ്പറിലേക്ക് ആർക്കെല്ലാം സന്ദേശം അയയ്ക്കാം എന്നത് നിങ്ങൾക്ക് തീരുമാനിക്കാൻ സാധിക്കും. അപരിചിതരിൽ നിന്നും അറിയാത്ത നമ്പറുകളിൽ നിന്നുമുള്ള സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ബ്ലോക്ക് അൺനോൺ മെസേജ് എന്ന സജ്ജീകരണമാണ് ഒരുക്കുന്നത്. വൈകാതെ വാട്സാപ്പിൽ ഈ പുതിയ ഫീച്ചർ എത്തും. ആൻഡ്രോയിഡിന്‍റെ 2.24.17.24 ബീറ്റാ പതിപ്പിൽ ഈ ഫീച്ചറും പ്രതീക്ഷിക്കാം. വാട്സാപ്പിന്‍റെ […]

നിപാ പ്രതിരോധം വിജയം: മലപ്പുറം നിപാ മുക്തം

തിരുവനന്തപുരം :  മലപ്പുറത്തെ നിപാ പ്രതിരോധം വിജയം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് സ്ഥിതി വിലയിരുത്തിയത്. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡായ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി.  ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ […]

കൊടിഞ്ഞിഫൈസൽ വധക്കസ്: ഹൈക്കോടതി നിർദേശിച്ചിട്ടും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല; കോടതി 23ന് വീണ്ടും പരിഗണിക്കും

കൊടിഞ്ഞി : ആർ.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ. ഫൈസലിൻ്റെ ഭാര്യ ജസ്ന അഞ്ച് മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷയിലാണ് സർക്കാറിന്റെ തീരുമാനം അനന്തമായി നീളുന്നത്. തിരൂരിലെ ജില്ലാ കോടതി കഴിഞ്ഞ മൂന്ന് തവണ കേസ് പരിഗണിച്ചപ്പോഴും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു. ആഗസ്‌ത് 23-ന് മറ്റെന്നാൾ കോടതി വീണ്ടും പരിഗണി ക്കാനിരിക്കെ ഫൈസലിൻ്റെ കുടുംബത്തിൻറെ ആവശ്യം പോലും പരിഗണിക്കാതെ സർ ക്കാർ . സ്പെഷ്യൽ പബ്ലിക് […]

കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മിദിനെ കണ്ടെത്തി. താംബരം എക്‌സ്പ്രസ്സില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയത് വിജയവാഡയില്‍ നിന്നാണ്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ വിശാഖപട്ടണത്ത് ഇറക്കി. ഇന്നലെ രാവിലെ ഒമ്ബത് മണിക്ക് കാണാതായ അസം ദമ്ബതികളുടെ മകളെ 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. മലയാളി പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാവിലെ […]

നിഷയുടെ മയ്യത്ത് നാട്ടിലെത്താൻ ജിദ്ദ – കെ.എം സി സി വെൽഫയർ വിങ്ങ് തുണയായി

ജിദ്ദ: വിസിറ്റിംഗ് വിസയിലെത്തിയ, തിരുവനന്തപുരം പെരുംകുളം സ്വദേശി താഹിർ സജീവ് എന്നവരുടെ ഭാര്യ നിഷ സജീവ് എന്നവരുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ പേപ്പർ വർക്കുകളും ജിദ്ദാ KMCC വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.നാളെ (22/08/2024 വ്യാഴാഴ്ച രാവിലെ) 5:15 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മയ്യിത്ത് രാവിലെ 8:30 ന് തിരുവനന്തപുരം പെരുംകുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം  

മുസ്ലിംലീഗ് വയനാട് ധനശേഖരണത്തിലേക്ക് ഷിഫ അൽജസീറ ഗ്രൂപ്പ് 50 ലക്ഷം കൈമാറി

മലപ്പുറം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധനസമാഹരണത്തിലേക്ക് 50 ലക്ഷം രൂപ കൈമാറി ഷിഫ അൽജസീറ ഗ്രൂപ്പ്. ഷിഫ അൽ ജസീറ ഗ്രൂപ്പ് സി.ഇ.ഒ എ. ഹബീബ് റഹ് മാൻ, ഇബ്രാഹിം കോഡൂർ എന്നിവർ ചേർന്നാണ് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പാണക്കാട്ടേത്തി ചെക്ക് കൈമാറിയത്. ചടങ്ങിൽ മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവറലി […]

പ്രവാസികള്‍ക്ക് ഇരുട്ടടി; സൗജന്യ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ

ദുബായ്: ടിക്കറ്റ് നിരക്ക് കുത്തനെകൂടിയതിനൊപ്പം ബാഗേജ് പരിധിയും കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയിൽനിന്ന് 20 ആയി കുറച്ചു. ആഗസ്ത് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ആഗസ്ത് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസത് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് […]

തൃശൂരില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റിൽ

തൃശൂർ:തൃശൂർപാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട രണ്ട് കാറുകളില്‍ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണൂര്‍ പ്ലാക്കല്‍ വീട്ടില്‍ കൃഷ്ണദാസ്, കടലകുറുശ്ശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചാലക്കുടി ഡി.വൈ.എസ്.പി സ്‌ക്വാഡും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പുതുക്കാട് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറീസയില്‍ […]

ഇനി എസ്‌എസ്‌എല്‍സി പരീക്ഷ കൂടുതല്‍ എളുപ്പമാകും; പഴയ ചോദ്യപേപ്പര്‍ സമഗ്ര പ്ലസില്‍ ലഭിക്കും

എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സർക്കാർ. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍ പഴയ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ വിദ്യാർഥികള്‍ക്ക് പരീക്ഷയെ കുറിച്ചുള്ള ഭീതി അകറ്റുന്നതിനും സഹായിക്കാറുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച്‌ പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും. കൈറ്റ് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമഗ്ര പോർട്ടലിന്റെ പരിഷ്കരിച്ച രൂപമായ ‘സമഗ്ര പ്ലസ്’ പോർട്ടലിലാണ് മുൻകാല എസ്‌എസ്‌എല്‍സി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതോടൊപ്പം രക്ഷിതാക്കളെ കൂടി […]