തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു, പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം. മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂരിൽ മാത്രം 2000ലേറെ പരാതികൾ; പ്രതി സമാഹരിച്ചത് 350 കോടി രൂപ

കണ്ണൂർ:സംസ്ഥാനത്ത് പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കൂടുതൽ പരാതികൾ. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, വളപട്ടണം, പയ്യന്നൂർ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടിയതോടെ പോലീസും പ്രതിസന്ധിയിലായി. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രംഗത്തെത്തിയിരുന്നത്. സംസ്ഥാനത്തെമ്പാടും […]

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് : അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണം വിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

പരപ്പനങ്ങാടിയിൽ ന്യുമോണിയ ബാധിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി ന്യുമോണിയ ബാധിച്ചു അഞ്ചുവയസ്സുകാരൻ മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി ക്കുന്നത്ത് ബിജു – അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് രാവിലെ

സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ചിരുത്തി അപകട യാത്ര, പിതാവിന്റെ എട്ടിൻ്റെ പണിയുമായി എംവിഡി

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്‍ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പത്ത് വയസില്‍ […]

ഭർത്താവിന്റെ കിഡ്നി വരെഅടിച്ചുകൊണ്ട് പോയി ഭാര്യയും കാമുകനും

നമ്മൾ പലപ്പോഴും ഉപയോഗിച്ചു വരുന്ന ഒരു ഡയലോഗാണല്ലോ,കിഡ്നി വരെ അടിച്ചുകൊണ്ട് പോയെ’ന്ന്” അത്തരത്തിൽ ഒരു അവിശ്വസനീയ സംഭവമാണ് പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ യുവാവിന്റെ ജീവിതത്തില്‍ ഉണ്ടായത്. ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വില്‍ക്കാൻ തീരുമാനിക്കുന്നത്. പത്ത് വയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വില്‍ക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം ‘കച്ചവട’മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൗറ […]

സൗദിയിൽ വാട്സ് ആപ്പ് കോൾ സേവനം പ്രാബല്യത്തിൽ വന്നതായി സാങ്കേതിക വിദഗ്‌ധർ

ജിദ്ദ: സൗദിയിൽ ഇന്നു മുതൽ വാട്സ് ആപ്പ് വോയ്സ്, വീഡിയോ കോൾ ഫീച്ചർ ലഭിക്കാൻ തുടങ്ങിയതായി സാങ്കേതിക വിദഗ്‌ധർ. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. സൗദിയിൽ വാട്സ് ആപ്പിൽ വോയ്‌സ്, വീഡിയോ കോൾ ഫീച്ചർ തിരികെ വന്നതായി സാങ്കേതിക വിദഗ്‌ധർ പറഞ്ഞു. രാജ്യത്ത് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ വികസനത്തെ പ്രതിഫലിപ്പിക്കുന്ന വോയ്‌സ്, വീഡിയോ കോളുകൾ വഴി ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ആശയവിനിമയ, വിവര സാങ്കേതിക സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചുവടുവെപ്പെന്ന് […]

ചർച്ച പരാജയം; ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്

പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു. ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. […]

റഹീം മോചനം; കേസ് ഇന്നും റിയാദ് കോടതി പരിഗണിക്കും, മോചനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ മലയാളികൾ

റിയാദ് : സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്നും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് റിയാദ് കോടതി കേസ് പരിഗണിക്കുന്നത്. മോചന ഉത്തരവ് ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ആറ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. കഴിഞ്ഞമാസം 15നാണ് ഒടുവില്‍ കേസ് പരിഗണിച്ചത്. അന്ന് കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി […]

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്( 55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ന് പുളിങ്കുടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിന് പുറത്തേക്ക് ബെഞ്ചിലാസ് കൈയിട്ട് ഇരിക്കുകയായിരുന്നു. ഇതിനിടെ ബെഞ്ചിലാസ് യാത്ര ചെയ്ത ബസ് എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനായി റോഡിന് വശത്തേയ്ക്ക് ഒതുക്കി. ഇതിനിടെ […]