വീട്ടുകാരറിയാതെ റെയിൽപാളത്തിലെത്തിയ മൂന്നര വയസ്സുകാരനെ ട്രെയിൻ ഇടിച്ചു.
നിലമ്പൂർ : വീട്ടുകാരുടെകണ്ണുതെറ്റിയ നേരത്തു വീടിനു പുറത്തിറങ്ങി റെയിൽപാളത്തിലെത്തിയ മൂന്നര വയസ്സുകാരനെ ട്രെയിൻ ഇടിച്ചു. തലയ്ക്കു പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ റെയിൽവേ ഗേറ്റിന് 500 മീറ്റർ അകലെ കഴിഞ്ഞ ദിവസം രാവിലെ 11.30 ന് കോട്ടയം – നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം. പാളത്തിൽ നിന്ന് 300 മീറ്റർ അകലെയാണ് കുട്ടിയുടെ വീട്. മാതാവ് അയൽവീട്ടിൽ പോയതിനു പിന്നാലെ വീട്ടിൽ നിന്നു പുറത്തിറങ്ങിയ കുട്ടി നടന്നു പാളത്തിൽ കയറുകയായിരുന്നു […]


