ദുരന്ത മുഖത്ത് മഞ്ഞൊടി സ്വദേശി നിഖിൽ ദൈവ ദൂതനായ് പറന്നിറങ്ങിയപ്പോൾ
മേപ്പാടി ആ കുഞ്ഞിനു മുന്നിലെത്തിയ ദേവദൂതനായിരുന്നു അവൻ. കൈകൾ നീട്ടി നെഞ്ചോടു ചേർത്തു കലിതുള്ളി ഒഴുകുന്ന പുഴയ്ക്കു മീതെ പറന്നപ്പോൾ ഒരുപക്ഷേ ആ കുഞ്ഞിക്കണ്ണുകൾ മനുഷ്യരൂപത്തിൽ കണ്ടത് ദൈവത്തെ ആയിരിക്കും. കണ്ണ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, കൈ ഒന്നു ചലിച്ചാൽ എല്ലാം ഒരു നിമിഷം കൊണ്ടു തീരുമായിരുന്നു. കടലിനും ചെകുത്താനും ഇടയിലെന്നു പറയും പോലെ രൗദ്രഭാവം പൂണ്ടു താഴെ പുഴ ഒഴുകുകയാണ്. രാക്ഷസ ഭാവം അടക്കാതെ പ്രകൃതി. ആകാശത്തെ മഴകാറു മൂടുന്നു. ഏതു നിമിഷവും മഴ പെയ്യാം. […]


