തിരൂരങ്ങാടി നഗരസഭ ദുരിതാശ്വാസ ക്യാമ്പ് മാതൃകാപരം
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് മാതൃകാപരം. പരാതികളില്ലാതെ അംഗങ്ങള്‍ക്ക് സുഭിക്ഷമായ ഭക്ഷണം ഉള്‍പ്പെടെ ഒരുക്കിയത് കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. 200 ഓളം അംഗങ്ങള്‍ ക്യാമ്പിലുണ്ട്. മികച്ച സൗകര്യങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. ക്യാമ്പിലെ വാര്‍ റൂം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എല്ലാ ദിവസവും ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ക്യാമ്പില്‍ ഭരണസമിതി അവലോകന യോഗം ചേര്‍ന്ന് ഓരോ ദിവസത്തെയും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാല്‍ ഒട്ടും പരാതികളില്ലാതെയാണ് ക്യാമ്പ് മുന്നേറുന്നത്. വീടുകളിലെ ശുചീകരണത്തിനു ആവശ്യമായ […]


