ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ്. ടി. കൊമേഴ്സ് (സീനിയർ, ജൂനിയർ), അറബിക്, ഇകണോമിക്സ് (സീനിയർ), സോഷ്യോളജി, ഹിസ്റ്ററി, മലയാളം, ഉർദു, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 20 ന് രാവിലെ ഒമ്പതു മണിക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492,+919037433270  

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവിൽ ഇനി പണി കിട്ടും; കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡി ഇ ഒ – മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം വഴിയും വിദ്യാകിരണം മിഷൻ വഴിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ വിപ്ലവകരമായ […]

ഔദ്യോഗിക സ്ഥിരീകരണം, ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്

അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമത് തുടരുന്നത്. 1901 പോയിന്റോടെയാണ് അർജന്റീന ഒന്നാമത് തുടരുന്നത്. യൂറോ കപ്പിന്റെ സെമിയിലെത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. 1854 പോയിന്റാണ് ഫ്രഞ്ച് സംഘത്തിനുള്ളത്. യൂറോ കപ്പിൽ ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതെത്തി. 1835 പോയിന്റോടെയാണ് സ്പെയിൻ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർ‌ന്നത്. യൂറോ കപ്പിന്റെ ഫൈനൽ കളിച്ച ഇം​ഗ്ലണ്ട് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. […]

താനൂർ പെട്രോൾ പമ്പിന് സമീപത്ത് ഗുഡ്സും ബൈക്കും കൂട്ടിയിടിച്ച്. ഒരാൾ മരണപ്പെട്ടു.

താനൂർ: മൂലക്കലിൽ പെട്രോൾ പമ്പിന് സമീപത്ത് വാഹനാപകടം ഒരു മരണം. ഒരാൾക്ക് പരിക്ക് ഗുഡ്സ് വാഹനവും ബൈക്കും തമ്മിലാണ് അപകടം താനൂർ അങ്ങാടിയിൽ ഉണ്ണിയാൽ റോഡിൽ സി.പിന്റെ ഇടവഴിയിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ ബഷീറിന്റെ മകൻ അൻഷിദ്(22) ആണ് മരണപ്പെട്ടത്. യുവാവിന്റെ മൃതദേഹം തിരൂര് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്ക് പറ്റിയ ബാസിത്തിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ബാക്കി ക്കയം റഗുലേറ്റർ; താഴ്ന്നഷട്ടർഉയർത്താൻ നടപടി തുടങ്ങി

വേങ്ങര : വലിയോറ ബാക്കിക്കയം റഗുലേറ്ററിൻ്റെ ഒരു ചെറിയ ഷട്ടർ താഴ്ന്ന് കിടന്നത് ഉയർത്താ നുള്ളനടപടി ആരംഭിച്ചു. ഈ വിഷയത്തിൽഅടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് മെമ്പർ യൂസുഫലി വലിയോറ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗംചീഫ് എഞ്ചിനിയർക്ക് ഇന്നെലെകത്ത് നൽകിയിരുന്നു.ഇതേ തുടർന്നാണ് മലമ്പുഴയിൽ നിന്നുള്ള മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്തെത്തി ഷട്ടർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കക്ക് പരിഹാരമായതായി വാർഡ് മെമ്പർ യൂസുഫലവലിയോറ പറഞ്ഞു. ഷട്ടർ ഉയർത്താൻ അടിയന്തര നടപടികൾ സ്വീകരിച്ച മെക്കാനിക്കൽ വിഭാഗം […]

കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കാത്ത് 5.23 ലക്ഷം ആളുകള്‍, ടെസ്റ്റുമില്ല, പാസായാല്‍ കാര്‍ഡുമില്ല

പുതിയ ഡ്രൈവിങ് ലൈസൻസിനും നിലിവിലുള്ളത് പുതുക്കാനുമായി കാത്തിരിക്കുന്നവർ 5.23 ലക്ഷം. ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നത് 2.91 ലക്ഷവും. നിലവിലെ അവസ്ഥയിൽ ആറുമാസത്തിലേറെ കാത്തിരുന്ന് ടെസ്റ്റ് പാസായാലും ഉടൻ ലൈസൻസ് കിട്ടില്ല. ടെസ്റ്റ് പാസായ 1.44 ലക്ഷം പേർക്കും, ലൈസൻസ് പുതുക്കാൻ നൽകിയ 86,987 പേർക്കും ഇനിയും കാർഡ് ലഭിച്ചിട്ടില്ല. ഡ്രൈവിങ് ടെസ്റ്റ് പാസായവർക്കും പുതുക്കാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടവർക്കും ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. ഡിജി ലോക്കർ, എം. പരിവാഹൻ മൊബെൽ ആപ്പുകളിൽ ഇവ ലഭിക്കും. ഡ്രൈവിങ് ലൈസൻസ് […]

‘അവധി ഇല്ല ഗയ്സ്’ എന്ന് കളക്ടർ, മാറി ചിന്തിക്കാൻ ഇനിയും സമയമുണ്ടെന്ന് കമന്റ്

ആലപ്പുഴ: റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ മാറി മാറി വരുന്ന ഓരോ ജില്ലകളിലേയും സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിലും രസകരമായ കമന്റുകളുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തും. മഴകണ്ടാൽ അവധി ഉണ്ടോ എന്നറിയാൻ കളക്ടറുടെ പേജ് ഇടക്കിടെ സന്ദർശിക്കുന്ന വിദ്യാർഥികളും കുറവല്ല. അത്തരത്തിൽ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. അവധി ഇല്ല […]

ജനനായകൻ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഒരു വർഷം തികയുന്നു. സംസ്ഥാനരാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം ഭരണ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന നേതാവ്. ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട കൂഞ്ഞൂഞ്ഞ്. സുഹൃത്തുക്കളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഒ.സി. ഉമ്മൻചാണ്ടിയെന്നാൽ ഒരു വികാരമാണ്. എതിരാളികൾക്ക് പോലും അനിഷേധ്യനായ നേതാവ്. അരനൂറ്റാണ്ടിലേറെക്കാലം നിയമസഭാംഗം. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തെരഞ്ഞെടുപ്പുകൾ ജയിച്ചു . സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വ്യക്തിത്വം. 1970 ൽ 27 ആം വയസ്സില്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന […]

കലിതുള്ളി കാലവർഷം; ജില്ലയില്‍ ഇതുവരെ 10പേർ മുങ്ങിമരിച്ചു; 10 വീടുകള്‍ പൂര്‍ണമായി തകർന്നു

മലപ്പുറം : കാലവർഷത്തില്‍ ജില്ലയില്‍ ഇതുവരെ 10 പേർ മരിച്ചു. എല്ലാം മുങ്ങി മരണങ്ങളായാണ് റിപ്പോർട്ട് ചെയ്തത്. ചൊക്ലിയില്‍ വെള്ളക്കെട്ടില്‍ വീണു ഒളവിലം സ്വദേശി ചന്ദ്രശേഖരൻ (63) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ കാലവർഷത്തില്‍ ജില്ലയില്‍ 10 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്ബ് താലൂക്കുകളില്‍ മൂന്നു വീടുകള്‍ വീതം പൂർണ മായി തകർന്നു. കണ്ണൂർ താലൂക്കില്‍ ഒരു വീടും പൂർണമായി തകർന്നു. […]

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ വ്യാപിക്കുന്നു; കുട്ടികളടക്കം 8 പേർ മരിച്ചു

ഗുജറാത്തിൽ ചണ്ഡിപുര വൈറസ് ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപൂർവ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്. മഹിസാഗർ, സബർകാന്ത, ഖേദ, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള രണ്ട് പേർ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. ഇതിൽ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.   ചണ്ഡിപുര വൈറസിനെ കുറിച്ച് പഠിക്കാനും […]