ഈ ലോകം നിസ്വാർഥ രുടേതാണെന്ന് തെളിയിച്ച് മലയാളികൾ; സൗദി അഭിഭാഷകൻ

റിയാദ്: അബ്ദുറഹീമിനെ വധശിക്ഷപ്പെടുത്താൻ ആവശ്യമായ 15 മില്യ റിയാദിന്റെ ദിയാദനം ഹിന്ദികൾ (ഇന്ത്യക്കാർ) സമാഹരിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം തനിക്ക് തമാശയായാണ് തോന്നിയത് എന്ന് കേസിലെ പ്രതിഭാഗം വക്കീലായിരുന്ന സൗദി അഭിഭാഷകൻ ഒസാമ അൽ അമ്പർ. ദിയാധനം അനുസരിച്ച് നിശ്ചിത കാലാവധിക്കുള്ളിൽ പണം നൽകണം. ഇത്ര ഭീമമായ തുക കുറഞ്ഞ ദിവസത്തിനുള്ളിൽ സമാഹരിക്കാൻ അവർക്ക് കഴിയില്ല എന്ന് തന്നെയാണ് ഞാൻ കരുതിയത്. ഇക്കാര്യം ഞാൻ എൻറെ സഹപ്രവർത്തകരോട് സൗഹൃദ വലയത്തിൽ പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കില്ല എന്നാണ് […]

റഹീം ഉടനെത്തും: ‘എന്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ, എനിക്കിപ്പോ ഒന്നും പറയാൻ കഴിയണില്ല’; ഉമ്മ കാത്തിരിക്കുന്നു

കോഴിക്കോട്. സൗദി തടവിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീം ഉടൻ ജയിൽ മോചിതനാകും. അടുത്ത കോടതി സിറ്റിം​ഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകൻ കുടുംബത്തെ അറിയിച്ചു. 10 ദിവസത്തിന് ശേഷം റഹീമിന് വീട്ടിലെത്താനാകുമെന്ന് പ്രതീക്ഷയിലാണ് കുടുംബം. മോചനത്തിനായുള്ള നടപടി ക്രമങ്ങൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ തിരികെ എത്തുമെന്നാണ് റഹീം പറഞ്ഞതെന്ന് സഹോദരിയുടെ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ റഹീം റിലീസാകും. വിളിച്ചപ്പോൾ സന്തോഷത്തിലാണ് […]

അധിക ബാച്ചുകൾ വന്നാലും കുട്ടികൾ പുറത്ത് തന്നെ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തിന് പൂ‍ര്‍ണ പരിഹാരമില്ല

മലപ്പുറം : താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പൂര്‍ണ്ണപരിഹാരമായിട്ടില്ലെന്ന് കണക്കുകള്‍. അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ അറുപത് കുട്ടികള്‍ വീതം ഇരുന്നാല്‍പ്പോലും മലപ്പുറത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പ്രശ്നം നേരിടും. ഒറ്റ സയന്‍സ് ബാച്ചുകള്‍ പോലും മലപ്പുറത്ത് പുതുതായി അനുവദിച്ചിട്ടില്ല എന്നതും ന്യൂനതയാണ്. പുതുതായി സയൻസ് ബാച്ചുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട് മെന്റ് കഴിഞ്ഞിട്ടും പാലക്കാടും കോഴിക്കോടും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റായിട്ടില്ല. എന്നാല്‍ ഈ ജില്ലകളില്‍ […]

സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം ഉടന്‍

സൗദി : ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം മോചനം ഉടൻ ഉണ്ടാകുമെന്ന് സൂചന. വധശിക്ഷ റദ്ദാക്കിയ ഉത്തരവ് കോടതി, ഗവർണറേറ്റിനും പബ്ലിക് പ്രോസിക്യൂഷനും കൈമാറി. മോചനത്തിന് ശേഷം റഹീം നാട്ടിലേക്ക് തിരിക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റ് അഭിഭാഷകന്‍ അറിയിച്ചു. . 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ അബ്ദുൽ റഹീമിന്റെ വധശിക്ഷ […]

മലയാളമറിയണ്ട, അടിച്ച് കേറി പോ..; പുതിയ ‘നമ്പറു’മായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : ഓഗസ്റ്റ് 1 മുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥല സൂചികാ കോഡും,നമ്പരും ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി. ഓര്‍ഡിനറി അടക്കമുള്ള എല്ലാ ബസുകളിലും ഇത്തരത്തിൽ ഇംഗ്ലീഷ് കോഡും നമ്പരുമുണ്ടാകും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബംഗാള്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ജൂലൈ 31-നകം തീരുമാനം നടപ്പാക്കും. ഇതിനായി കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂണിറ്റ്, മേഖലാ വര്‍ക്ക്‌ഷോപ്പ് തലവന്മാര്‍ക്കും ജനറല്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ബസുകള്‍ക്കു മുകളില്‍ വയ്ക്കുന്ന […]

തിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; ഭീമ ഹരജിയുമായി സംഘടന

തിരുവനന്തപുരം:സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു. തെക്കൻ കേരളത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചിരുന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹരജിയും സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും […]

വീടുപണി തീർക്കണം, ഉമ്മാന്റെ പണ്ടം ബാങ്കിന്ന് എടുക്കണം’; 20 രൂപ മാത്രം ശേഖരിച്ച് ഒമ്പതുകാരി സ്വരുക്കൂട്ടിയത് ഒരുലക്ഷത്തിലധികം രൂപ

മലപ്പുറം:പലതുള്ളി പെരുവെള്ളം എന്ന പഴഞ്ചൊല്ല് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഒരു രൂപ നാണയത്തുട്ടുകളില്‍ നിന്ന് തുടങ്ങി 20 രൂപയുടെ പുതിയ നോട്ടുകള്‍ മാത്രം ശേഖരിച്ചുവെച്ച് മലപ്പുറത്തെ ഒരു ഒന്‍പതുവയസുകാരി ശേഖരിച്ചത് ഒരുലക്ഷത്തിലധികം രൂപയാണ്. കുട്ടികളില്‍ മാത്രമല്ല,ജോലിയുള്ള മുതിര്‍ന്നവരില്‍ വരെ സമ്പാദ്യശീലം കുറഞ്ഞ് വരുന്ന കാലത്താണ് ഉപ്പ ഓട്ടോ ഓടിച്ചു കിട്ടുന്നതില്‍ നിന്ന് 20 രൂപ മാത്രം ശേഖരിച്ച് നാലാം ക്ലാസുകാരി ഫാത്തിമ നഷ്‍വ ഒരു ലക്ഷത്തി മൂവായിരം രൂപ ശേഖരിച്ചത്. മലപ്പുറം തുവ്വൂർ സ്വദേശിനിയായ ഇബ്രാഹിമിന്‍റെ മകളാണ് ഫാത്തിമ […]

മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റം അപലപനീയം. എസ്. വൈ.എസ്.

തിരൂരങ്ങാടി: മഞ്ഞപ്പിത്തമടക്കമുള്ള പകർച്ച വ്യാധികൾ വ്യാപകമാകുന്ന സമയത്ത് മാലിന്യങ്ങളെ കൃത്യമായി സംസ്കരിക്കുന്നതിൽ അലംഭാവം കാണിക്കുന്നതും ഇതേ ചൊല്ലി നഗരസഭ കൗൺസിൽയോഗത്തിലുണ്ടായ ബഹളവും വാർത്ത നൽകിയതിന് സിറാജ് ദിനപത്രം ലേഖകൻ ഹമീദ് തിരൂരങ്ങാടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്റെ നിലപാട് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും ശക്തമായ ഭാഷയിൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ ക്യാബിനറ്റ് അഭിപ്രായപ്പെട്ടു. ജനാധിപത്യ സമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ലെന്നും ഭീഷണിപ്പെടുത്തിയത് തീർത്തും […]

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ : ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ കുഴികൾ അടച്ചതിന് ശേഷമുളള ആദ്യ പകൽ ദിനം അങ്ങാടിപ്പുറത്തിന് ആശ്വാസം. ഇന്നലെ പകൽ അങ്ങാടിപ്പുറത്ത് കാര്യമായ ഗതാഗതക്കുരുക്ക് ഇല്ല. ഗതാഗത കുരുക്കിന് ആക്കം കൂട്ടിയിരുന്ന അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ചതാണ് ഗതാഗത കുരുക്ക് കുറയാന്‍ കാരണമായത്. അതേ സമയം ഇന്നലെ അടച്ച കുഴികളിലെ ടാറിങ് അടർന്ന് പോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും കഴിഞ്ഞദിവസം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ […]

ലീഗിനെതിരെ കോണ്‍ഗ്രസ് -സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

മലപ്പുറം : കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കാവനൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. മുസ്ലീം ലീഗ് പ്രസിഡന്‍റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്‍റെ പ്രസിഡന്‍റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂർ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് മൂന്നും ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്.