അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍
റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ ജയിൽ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഒസാമ അൽ അമ്പർ. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ മോചന ഉത്തരവ് എന്നായിരിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. സാധാരണ കേസുകളിൽ നിന്ന് വേറിട്ട് റഹീമിന്റെ കേസുമായി വൈകാരിക അടുപ്പമായെന്ന് ഒസാമ അൽ അമ്പർ പറഞ്ഞു. ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദു റഹീമിനെ വധശിക്ഷ ഒഴിവാക്കിയുള്ള കോടതി ഉത്തരവ് റിയാദ് ഗവർണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും എത്തിയതായി അഭിഭാഷകൻ അറിയിച്ചു. […]


