ഒടുവില്‍ മെസ്സി അവതരിച്ചു; കാനഡ കടന്ന് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
ന്യൂജഴ്സി: കോപ അമേരിക്കയിൽ കനഡക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന ഫൈനലിൽ. ഇരുപകുതികളിലായി ഹൂലിയൻ അൽവാരസും സൂപ്പർ താരം ലയണൽ മെസ്സിയും നേടിയ ഗോളുകളാണ് ലോക ചാമ്പ്യന്മാർക്ക് നിർണായക ജയം സമ്മാനിച്ചത്. ആക്രമണത്തിൽ അർജന്റീനക്കൊപ്പം നിൽക്കുന്ന പ്രകടനം നടത്തിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് കാനഡക്ക് തിരിച്ചടിയായത്. ആദ്യപകുതിയിൽ ആധിപത്യം സ്ഥാപിച്ച അർജന്റീനക്കെതിരെ രണ്ടാം പകുതിയിൽ ശക്തമായ പോരാട്ട വീര്യമാണ് കാനഡ പുറത്തെടുത്തത്. ഗോൾവേട്ടക്കാരിൽ രണ്ടാമനായി മെസ്സി; മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം ആദ്യപകുതിയിൽ അർജന്റീനൻ ആധിപത്യം ലയണൽ മെസ്സിയെയും ഹൂലിയൻ […]


