ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി; പ്രതിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി ഭീഷണിയുയര്‍ത്തിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ വലിയപറമ്ബ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. സംഭവശേഷം പൊള്ളാച്ചിയിലേക്ക് കടന്ന യുവാവ് ഞായറാഴ്ച ഐക്കരപ്പടിക്കടുത്ത് സിയാംകണ്ടത്തെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും വടിവാളും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷ സൃഷ്ടിച്ചതിനും മാര്‍ഗ തടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കൊണ്ടോട്ടി […]

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാന്‍ അവസരം; ഫീസ് 50 ദിനാര്‍

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തേക്കാണ് ഗാര്‍ഹിക തൊഴിലാളികളെ അഥവാ ആര്‍ട്ടിക്കിള്‍ 20 വിസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വിസയിലേക്ക് മാറാന്‍ അവസരം നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കുവൈറ്റ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹാണ് ഇത് സംബന്ധമായ തീരുമാനം പ്രഖ്യാപിച്ചത്. […]

രണ്ട് ഏകർ സ്ഥലം വിൽപ്പനക്ക്

വേങ്ങര : മലപ്പുറം റോഡിൽ കരുമ്പിലി അടുത്തായിട്ട് മെയിൻ റോഡിൽ നിന്ന് 60 മീറ്റർ അകലെയായി വീട്, വില്ലകൾ, എന്നിവക്ക് അനുയോജ്യമായ 2 ഏകർ സ്ഥലം വിൽപ്പനക്ക് 10 സെന്റോ അതിൽ കൂടുതലോ ആവശ്യമുള്ളവർ ഇടനിലക്കാരില്ലാതെ നേരിട്ട് ബന്ധപ്പെടുക +919207000048

തൊഴിലവസരങ്ങൾ പാചകക്കാരിയെ ആവശ്യമുണ്ട്

വേങ്ങര: വേങ്ങരയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് വനിതാ പാചകക്കാരിയെ ആവശ്യമുണ്ട്. വേങ്ങര സ്വദേശിനികൾക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ നമ്പറിൽ അറിയിക്കുക. 8606792305

തിരൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു

മണ്ണാർക്കാട്: കോടതിപ്പടിയിൽ വെച്ച് ബസ് ഇലക്ട്രിക് സ്കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. തിരൂർ സ്വദേശിയായ വ്യക്തിക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയിട്ടുള്ളത്. ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകട കാരണമെന്ന് പോപുലർ ന്യൂസിനോട് ഷിയാസ് മണ്ണാർക്കാട് പറഞ്ഞു.

ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല!

തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു. 2022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കല്ലടികോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് […]

താളംതെറ്റി എയർ ഇന്ത്യ എക്സ്പ്രസ് ; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ താളംതെറ്റല്‍ തുടർക്കഥയായതോടെ എന്തുചെയ്യണമെന്നറിയാതെ യാത്രക്കാർ പരിഭ്രാന്തിയിലാണ്. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന കുടുംബങ്ങള്‍ ആധിയിലാണ്. തങ്ങളുടെ യാത്രാദിവസം വിമാനം റദ്ദാക്കുമോ എന്ന പേടിയില്‍ പലരുടേയും ഉറക്കംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ വിമാന നിരക്ക് മുൻ മാസങ്ങളേക്കാള്‍ ഇരട്ടിയിലധികമാണ്. അവധിക്കാലമായതിനാല്‍ എല്ലാ ദിവസവും വിമാനങ്ങള്‍ നിറഞ്ഞാണ് പോകുന്നത്. അതുകൊണ്ടുതന്നെ സർവീസ് റദ്ദാക്കിയാല്‍ വേറെ സർവീസ് അന്വേഷിച്ചതുകൊണ്ട് കാര്യമായ പ്രയോജനമില്ല. മാത്രമല്ല ടിക്കറ്റ് കിട്ടിയാല്‍തന്നെ […]

വാട്‌സാപ്പിലൂടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് മലപ്പുറത്തെ വീട്ടമ്മയുടെ നാലര ലക്ഷം തട്ടി; തട്ടിപ്പ് സംഘത്തിന് കേരളത്തിലും കണ്ണികളെന്ന് സംശയം

മലപ്പുറം: വാട്‌സാപ്പിലൂടെ വിലകൂടിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് വീട്ടമ്മയെ കബളിപ്പിച്ച് നാലര ലക്ഷത്തോളം രൂപ തട്ടി. കെണിയൊരുക്കിയത് ഇംഗ്ലണ്ടില്‍ ഇരുന്ന്. സംഭവത്തില്‍ മലയാളികള്‍ക്കും പങ്കെന്ന് സംശയം. ഡോ. ജോണ്‍ഡേവിഡ് എന്ന് പരിചയപ്പെടുത്തിയയാള്‍ വാട്‌സാപ്പിലൂടെ ചാറ്റിങ് തുടങ്ങിയാണ് തട്ടിപ്പിന് കെണിയൊരുക്കിയത്. ലണ്ടനിലെ ജീവകാരുണ്യ പ്രവര്‍ത്തകനാണെന്നും സ്വന്തമായി ആശുപത്രികളുണ്ടെന്നുമാണ് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചത്. അഛന്‍ പെട്ടെന്ന് മരണപ്പെട്ടതിനാല്‍ ആശുപത്രിയുള്‍പ്പടെയുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ താന്‍ ഏറ്റെടുക്കേണ്ടി വന്നു എന്നതുള്‍പ്പടെയുള്ള നിറംപിടിപ്പിച്ച കഥകളും പറഞ്ഞിരുന്നു. വിശ്വാസം പിടിച്ചുപറ്റാന്‍ വീഡിയോകോളിലൂടെ ആശുപത്രിയും നഴ്‌സുമാരേയും രോഗികളേയും […]

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) നിര്യാതനായി

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ നിരവധി മഹല്ലുകളിലെയും ഖാസിയാണ്. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷക്കാലം ഉള്ളാളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കര്‍ണ്ണാടക പുത്തൂരിലെ കൂറത്ത് മഹല്ലില്‍ സേവനം തുടര്‍ന്നു. ഇതോടെയാണ് […]

നൂറാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി

മലപ്പുറം:നൂറാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി ഫയർഫോഴ്സും ട്രോമാകെയർ അംഗങ്ങളും ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോപ്പുലർ ന്യൂസിന് വേണ്ടി വിവരങ്ങൾ നൽകിയത് നൗഷാദ് പാണക്കാട്.