കു​ട ഉ​ട​മ​യെ തേ​ടി ബാ​പ്പു​ട്ടി ഹാ​ജി വൈ​റ​ലാ​യി…

പ​ര​പ്പ​ന​ങ്ങാ​ടി: അ​ബ​ദ്ധ​ത്തി​ൽ കൈ​യി​ല​ക​പ്പെ​ട്ട കു​ട​യു​ടെ അ​വ​കാ​ശി​യെ തേ​ടി നെ​ട്ടോ​ട്ട​മോ​ടി​യ ബാ​പ്പു​ട്ടി ഹാ​ജി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കെ.​വി. അ​ബ്ദു​ൽ ഖാ​ദി​ർ എ​ന്ന ബാ​പ്പു​ട്ടി ഹാ​ജി​യു​ടെ സ​ഞ്ചി​യി​ൽ ഒ​രേ നി​റ​മു​ള്ള ര​ണ്ടു കു​ട​ക​ൾ ചേ​ർ​ന്നു നി​ന്ന​ത്. വീ​ട്ടി​ലെ​ത്തി​യ ഹാ​ജി പോ​യി​ട​ങ്ങ​ളി​ലൊ​ക്കെ കു​ട​യു​ടെ അ​വ​കാ​ശി​ക​ളെ തെ​ര​ഞ്ഞ് അ​ല​ഞ്ഞെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. തന്റെ കുടയുടെ അതേ നിറമുള്ള കുട തന്റേതാണെന്ന ധാരണയിൽ ബാപ്പുട്ടി ഹാജി അറിയാതെ എടുക്കുകയായിരുന്നു. മഴയില്ലാത്ത സമയമായതിനാൽ കുട തുറക്കാതെയാണ് ബാഗിൽ ഇട്ടത്. വൈകീട്ട് വീട്ടിൽ […]

അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി […]

സൗദിയിലെ ബാർബർ ഷോപ്പുകൾക്ക് കർശന നിർദേശങ്ങൾ

റിയാദ്: സൗദിയിലെ ബാർബർ ഷോപ്പുകളിൽ ടാറ്റു, ടാനിങ്, ലേസർ, അക്യൂപങ്‌ചർ എന്നിവയ്ക്കുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം എർപ്പെടുത്തിയതടക്കം പുതിയ നിയമങ്ങൾ ബാധകമാക്കിയതായി റിപ്പോർട്ട്. നഗര, ഗ്രാമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള വിവിധ വ്യവസ്ഥകൾ വ്യക്തമാക്കിയത്. ഓരോ തവണയും ഉപയോഗത്തിനു ശേഷം ഉപകരണങ്ങൾ അണുവിമുക്തമാക്കണ്ടതാണ്. അവശ്യമായ സ്റ്റെറിലൈസിങ് ഉപകരണവും സ്ഥാപനത്തിൽ ഉണ്ടായിരിക്കണം.

പ്ലസ് വൺ പ്രവേശനം; ആദ്യ സപ്ലിമെന്ററി അലോട്മെന്റ് 8ന്

തിരുവനന്തപുരം : ഹയർ സെക്കൻഡറി സപ്ലിമെന്ററി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടിന് ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കും. 9ന് രാവിലെ 10 മുതൽ പ്രവേശനം നേടാനാകും. സീറ്റ് ക്ഷാമം നിലനിൽക്കുന്ന മലപ്പുറത്ത് എവിടെയൊക്കെ എത്ര അധിക ബാച്ചുകൾ അനുവദിക്കണമെന്നു സംബന്ധിച്ചു പഠിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥ കമ്മിറ്റി ഇന്ന് റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിച്ച ശേഷം അതുകൂടി ഉൾപ്പെടുത്തിയാകും ആദ്യ അലോട്മെന്റ്. മലപ്പുറത്ത് ഒഴികെ മറ്റു ജില്ലകളിലൊന്നും മെറിറ്റ് സീറ്റിൽ […]

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട് കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് […]

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

തിരുവനന്തപുരം: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസിനുള്ളിലും,15 വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ […]

ഇന്ന് തീപാറും പോരാട്ടം; പോർച്ചുഗൽ ഫ്രാൻസ് മത്സരം രാത്രി 12.30ന്, റൊണാള്‍ഡോ- എംബാപ്പെ നേര്‍ക്കുനേര്‍

‍ബെർലിൻ: യൂറോ കപ്പിൽ ഇന്ന് മുൻ ചാമ്പ്യൻമാരായ ഫ്രാൻസും പോർച്ചുഗലും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ. രാത്രി 12.30ന് ആണ് പോരാട്ടം. ക്രിസ്റ്റിയാനോ റൊണാൾഡോയും കിലിയൻ എംബപ്പെയും നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിന് ഉണ്ട്. ക്വാർട്ടറിലേക്കുള്ള പോർച്ചുഗലിന്റെ വരവ് എളുപ്പത്തിലായിരുന്നില്ല. ഫ്രാൻസും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഒരു ഗോളും നേടിയിട്ടില്ല. എംബാപ്പെയാകട്ടെ ഒരു പെനാൽറ്റി മാത്രമാണ് ഇതുവരെ വലയിലിട്ടത്. ഫോം വീണ്ടെടുക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് രണ്ട് സൂപ്പർ താരങ്ങളും. […]

വേങ്ങര കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു അധ്യാപക നിയമനം

വേങ്ങര :കുറുക ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഉറുദു തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് സ്കൂളില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9645457065.

വര്‍ഷത്തിലൊരിക്കല്‍ പ്രവാസി ജീവനക്കാരെ മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കണം; നിര്‍ദ്ദേശവുമായി സൗദി

റിയാദ് : തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം തൊഴില്‍ ദാതാവ് ജീവനക്കാര്‍ക്ക് രോഗശമനവുമായും രോഗപ്രതിരോധവുമായും ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിന് സംവിധാനം ഒരുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി തൊഴില്‍ ദാതാവ് തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനായി ഒന്നോ അതിലധികമോ ഡോക്ടര്‍മാരെ നിയോഗിക്കണം. സോഷ്യല്‍ ഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുള്ള തൊഴില്‍പരമായ രോഗങ്ങള്‍ […]

ഇന്ന് ബഷീർ ദിനം: കഥകളുടെ സുൽത്താൻ ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്

ഇന്ന് ബഷീർ ദിനം.! കഥകളുടെ സുൽത്താൻ അഥവാ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ ആസ്വദിച്ചു വായിച്ച പുസ്തകങ്ങൾ ഒരു പക്ഷേ ബഷീറിൻ്റേത് ആകും. കേട്ട് പരിചയമുള്ള പൊതു സാഹിത്യത്തിലെ വർണ്ണവ്യവസ്ഥകൾ അദ്ദേഹം തിരുത്തിക്കുറിച്ചു. 14 നോവലുകളിലും 13 ചെറുകഥാസമാഹാരങ്ങളിലും എഴുതിയും പറഞ്ഞുമായി നമുക്ക് തന്ന എണ്ണമില്ലാത്തത്ര കഥകളിലും നിന്ന് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത് അലക്കിത്തേച്ച വടിവൊത്ത ഭാഷയിലായിരുന്നില്ല. ബഷീർ ഈ കഥകളൊക്കെ നമ്മോട് പറഞ്ഞതോ, […]