എസ് ഡിപിഐ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: തുടർച്ചയായി യോഗങ്ങളിൽ ഹാജരാവുന്നില്ലെന്ന് ആരോപിച്ച് എസ്ഡിപിഐ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തംഗം എസ് സുൽഫിക്കറിനെതിരായ നടപടിയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി അയോഗ്യനാക്കുകയും ഇത് ശരിവച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുമാണ് ഹൈക്കോടതി നിരുപാധികം റദ്ദാക്കിയത്. മൂന്ന് പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുത്തില്ലെന്നു പറഞ്ഞായിരുന്നു സുൽഫിക്കറിനെ പുറത്താക്കിയത്. പഞ്ചായത്ത് നടപടി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ സുൽഫിക്കർ […]


