ലീഗിനെതിരെ കോണ്‍ഗ്രസ് -സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

മലപ്പുറം : കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കാവനൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

മുസ്ലീം ലീഗ് പ്രസിഡന്‍റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്.

മുസ്ലീം ലീഗിന്‍റെ പ്രസിഡന്‍റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂർ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് മൂന്നും ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *