മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റം അപലപനീയം. എസ്. വൈ.എസ്.

തിരൂരങ്ങാടി: മഞ്ഞപ്പിത്തമടക്കമുള്ള പകർച്ച വ്യാധികൾ വ്യാപകമാകുന്ന സമയത്ത് മാലിന്യങ്ങളെ കൃത്യമായി സംസ്കരിക്കുന്നതിൽ അലംഭാവം കാണിക്കുന്നതും ഇതേ ചൊല്ലി നഗരസഭ കൗൺസിൽയോഗത്തിലുണ്ടായ ബഹളവും വാർത്ത നൽകിയതിന് സിറാജ് ദിനപത്രം ലേഖകൻ ഹമീദ് തിരൂരങ്ങാടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്റെ നിലപാട് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും ശക്തമായ ഭാഷയിൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ ക്യാബിനറ്റ് അഭിപ്രായപ്പെട്ടു. ജനാധിപത്യ സമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ലെന്നും ഭീഷണിപ്പെടുത്തിയത് തീർത്തും […]

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: പരിശോധന കർശനമാക്കി

പെരിന്തൽമണ്ണ : ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ കുഴികൾ അടച്ചതിന് ശേഷമുളള ആദ്യ പകൽ ദിനം അങ്ങാടിപ്പുറത്തിന് ആശ്വാസം. ഇന്നലെ പകൽ അങ്ങാടിപ്പുറത്ത് കാര്യമായ ഗതാഗതക്കുരുക്ക് ഇല്ല. ഗതാഗത കുരുക്കിന് ആക്കം കൂട്ടിയിരുന്ന അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ചതാണ് ഗതാഗത കുരുക്ക് കുറയാന്‍ കാരണമായത്. അതേ സമയം ഇന്നലെ അടച്ച കുഴികളിലെ ടാറിങ് അടർന്ന് പോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും കഴിഞ്ഞദിവസം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ […]

ലീഗിനെതിരെ കോണ്‍ഗ്രസ് -സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

മലപ്പുറം : കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കാവനൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. മുസ്ലീം ലീഗ് പ്രസിഡന്‍റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്‍റെ പ്രസിഡന്‍റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂർ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് മൂന്നും ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്.

ട്യൂഷന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കോഴിക്കോട്: കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലൊരാളുടെ കയ്യിൽ കടിച്ച് ഓടി പതിനൊന്നുകാരി രക്ഷപ്പെട്ടു. ഈസ്റ്റ് കുടിൽതോട് വൃന്ദാവൻ റോഡിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ട്യൂഷന് പോകാനിറങ്ങിയതായിരുന്നു പെൺകുട്ടി. റോഡിൽ വീതി കൂടിയ ഭാഗത്ത് നിർത്തിയ കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി നിൽക്കുകയും മറ്റൊരാൾ പിറകിലൂടെ വന്ന് കൈപിടിച്ച് ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി അയാളുടെ കയ്യിൽ കടിച്ച് ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടിൽ പോയി വിവരം അറിയിച്ചു. ഇതോടെ, സംഘം പെട്ടെന്ന് കാറിൽ […]

സമസ്ത സെന്റിനറി: മുദരിസ് സമ്മേളനം സമാപിച്ചു

കോഴിക്കോട് : സാമൂഹിക തിന്മകളുടെ മുഖ്യ കാരണം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നും നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും നിലനില്‍പ്പിന് സാമൂഹിക തിന്‍മകളുടെ നിര്‍മാര്‍ജനം അനിവാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി.അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അറിവിനെ ശരിയായ രീതിയിലും മാതൃകാപരമായും പുതുതലമുറക്ക് നല്‍കാന്‍ കഴിയണം; കാന്തപുരം പറഞ്ഞു. സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുദരിസ് സമ്മേളനം കാലിക്കറ്റ് ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യഷ്യത […]

സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം. തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. കോളറയുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികൾക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള നാലുപേർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യനിലയിലും മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി […]

മലയാളികൾക്ക് ഇപ്പോൾ ഇഷ്ടം ബീഫും പോർക്കും മലയാളികൾ ഒരു വർഷം അകത്താക്കുന്നത് 2.7ലക്ഷം ടൺ ബീഫ്

കൊച്ചി : ബിരിയാണി എന്നാൽ മട്ടനോ ചിക്കനോ? എന്ന് ചോദിക്കുന്ന കാലം മാറി. ബിരിയാണിച്ചെമ്പ് ഉൾപ്പെടെ മാംസാഹാര പ്രിയരായ മലയാളികളുടെ അടുക്കളയിൽ മട്ടനെയും ചിക്കനേയും പിൻതള്ളി ബീഫും പോർക്കും ആധിപത്യമുറപ്പിക്കുന്നതായി സ്ഥിതിവിവര കണക്കുകൾ. കേരളത്തിൽ ഒരുവർഷം 28ലക്ഷം കന്നുകാലികളേയും 2ലക്ഷം പോർക്കിനെയും മാംസാവശ്യത്തിനായി കശാപ്പുചെയ്യുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം മന്ത്രാലയം ഈ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്. ബീഫിന്റെ ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് 60ശതമാനം വർദ്ധിച്ചപ്പോൾ പോർക്കിന്റെ കാര്യത്തിൽ 100ശതമാനമാണ് വർദ്ധന. അതായത്. 2018ൽ […]

കാലവർഷം വീണ്ടും സജീവമാകുന്നു: മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ, കാലാവസ്ഥാ വകുപ്പിൻ്റെ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. ‌ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കൻ കേരളത്തില്‍ ചെറിയ തോതിൽ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വരും ദിവസങ്ങളിൽ പശ്ചിമ പെസഫിക്കിലും/തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ/ന്യൂന മർദ്ദങ്ങൾ രൂപപെടാനുള്ള സാധ്യത കൂടുതലാണ്. ജൂലൈ 14,15 ഓടെ കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. നിലവിൽ അതിതീവ്ര മഴക്കുള്ള സാധ്യത […]

തിരൂർ സ്വദേശി ഷാർജയിൽ ഹൃദയാഘത്തെ തുടർന്ന് മരിച്ചു

ഷാർജ: ഹൃദയാഘത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ മരണപ്പെട്ടു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങരവീട്ടിൽ മുഹമ്മദ് അസ് ലം(26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദു‌ർ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ് ന, റിയാദ മിൻഹ.  

ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഭാര്യയ്ക്കും ഉപയോഗിക്കാം; വീട്ടമ്മമാരെ ഉള്‍പ്പെടുത്തി ജോയിന്റ് അക്കൗണ്ട് തുടങ്ങണം: സുപ്രീംകോടതി

ന്യൂഡൽഹി: വരുമാനമില്ലാത്ത വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക പിന്തുണ നൽകണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനുള്ള മുസ്ലീം സ്ത്രീയുടെ അവകാശം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് കോടതിയുടെ പരാമർശം. ഭർത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളിൽ അവർക്കും പങ്കാളിത്തം വേണം. ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയോ എടിഎം കാർഡുകൾ വഴിയോ അത് ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഭർത്തക്കന്മാർ ഈ വസ്തുതയെ കുറിച്ച് ബോധവാന്മാരാകണമെന്നും വീട്ടമ്മമാരായ ഭാര്യമാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കി ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കണമെന്നും […]

  • 1
  • 2