പ്ലസ്‌ടു വിന് പുതിയ ബാച്ചുകൾ അനുവദിച്ച മലപ്പുറം ജില്ലയിലെ സ്കൂളുകൾ

പ്ലസ്‌ടു വിന് പുതിയ ബാച്ചുകൾ അനുവദിച്ച മലപ്പുറം ജില്ലയിലെ സ്കൂളുകൾ Govt. GHSS Down Hill – Govt. HSS, Pandikkad – Govt. MHSS, Perinthalmanna – Devdhar Govt. HSS, Thanur – Govt. Boys HSS, Tirur, Tirur – Govt. HSS, Thirurangadi – Govt. VMC HSS, Wandoor – Govt. HSS, Pullengode – Govt. HSS, Muthedathu – Govt. Boys HSS, Manjery – Govt. […]

ഭർത്താവ് വീടിന്നു തീയ്യിട്ട് ഭാര്യയെയും മറ്റും കൊല്ലാൻ ശ്രമം

‍പാലക്കാട്‌ : അതിരാവിലെ മങ്കര പുള്ളോട് ഭാര്യ നൂർജഹാനും അവരുടെ ഉമ്മ മറിയയും മകനായ സൽമാൻ ഫാരിസും താമസിക്കുന്ന വീടിന്നു ചുറ്റും ഡീസൽ ഒഴിച്ച് നൂർജഹാൻ്റെ ഭാർത്താവായ ഫാറൂക്ക് തീ വെച്ച് കൊല്ലാൻ ശ്രമിച്ചു. ദുർഗന്ധം വന്നതോടെ പന്തികേട് തോന്നിയ നൂർജഹാൻ്റെ ഉമ്മ പേരക്കുട്ടി സൽമാനെ വിളിച്ച് സംശയം അറിയിച്ചു. തുടർന്ന് സൽമാൻ വീടിൻ്റെ ഓട് മാറ്റി പുറത്ത് കടന്നു അതേ സമയം ഭർത്താവായ ഫാറൂഖ് കൈനരമ്പ് മുറിച്ച് സുചിമുറിയിൽ അവശനിലയിൽ കിടക്കുന്നത് കാണുകയായിരുന്നു. ഉടൻ മറ്റുള്ളവരെ […]

പരുക്കേറ്റ് കണ്ണീരോടെ കളം വിട്ട് മെസ്സി, കോപയില്‍ ഹൈവോള്‍ട്ട് കലാശപ്പോര് എക്‌സ്ട്രാ ടൈമില്‍

ഫ്ളോറിഡ: ലോകകപ്പ് ജേതാക്കളും ലാറ്റനേരിക്കൻ കരുത്തരും ഒന്നിനൊന്ന് വീര്യത്തിൽ ഏറ്റു മുട്ടുമ്പോൾ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോൾ പിറക്കാതെ കോപ അമേരിക്ക ഫൈനൽ എക്സ്ട്രാ ടൈമിൽ. അർജന്റീനയും കൊളംബിയയും നിശ്ചിത സമയത്ത് ഗോളടിക്കാത്തതിനെ തുടർന്നാണ് അധിക സമയത്തേക്ക് നീട്ടിയ മത്സരത്തിൽ പക്ഷേ കൊളംബിയയാണ് ഒരുപടി മുന്നിൽനിൽക്കുന്നത്.അതിനിടെ നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ അർജന്റീന നായകൻ ലയണൽ മെസ്സി പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടു. ഫൈനൽ അരങ്ങേറിയ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് […]

ജീവനറ്റ ജോയിയെ കണ്ടെത്തി,46 മണിക്കൂറിന് ശേഷം;ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേസ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്രപുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാ​ഗമാണിത്. മൃത​ദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന്സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.ജീർണിച്ചനിലയിലായതിനാൽ മൃതദേഹം ഡിഎൻഎപരിശോധനയ്ക്ക് വിധേയനാക്കും. ജോയിയെ കണ്ടെത്താനുള്ള […]

പ്രസവിച്ച്‌ മണിക്കൂറുകള്‍ മാത്രം; യുവതി പരീക്ഷാ ഹാളിലെത്തി

പെരിന്തൽമണ്ണ : പ്രസവിച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുവതി പരീക്ഷാ ഹാളിലെത്തി. സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതാനെത്തിയ പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശിനി പാക്കത്ത് ഷംസീന(27) യാണ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത്.മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെ ആശുപത്രിയിലാക്കിയാണ് ഷംസീന തുല്യതാ പരീക്ഷയെഴുതാൻ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെത്തിയത്.വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഷംസീന പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഭർത്താവിനൊപ്പം കാറില്‍ സ്കൂളിലെത്തി പരീക്ഷയെഴുതി. 11.45-ന് പരീക്ഷയ്ക്കുശേഷം […]

ശൈഖ് ഹംദാന്‍ യു.എ.ഇയുടെ പുതിയ ഉപ പ്രധാനമന്ത്രി

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യു.എ.ഇയുടെ പുതിയ ഉപ പ്രധാനമന്ത്രിയായി നിയമിതനായി. യു.എ.ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും പുതിയ ഉപ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഫെഡറല്‍ ഗവണ്‍മെന്റില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയത് പ്രഖ്യാപിച്ചത്. ശൈഖ് ഹംദാന് യു.എ.ഇയുടെ പ്രതിരോധ മന്ത്രി ചുമതല കൂടിയുണ്ട്. […]

ആഹാ അര്‍മാദം, സ്പാനിഷ് അര്‍മാദം! ഇംഗ്ലണ്ടിനെ തീര്‍ത്ത് സ്‌പെയ്ന്‍; യൂറോപ്പിന്റെ നെറുകയില്‍ ലാ റോജ

‍മ്യൂനിച്ച്: ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാര്‍. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു. 12-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്‌സിലേക്ക്. ഇടത് വിംഗില്‍ ലനിന്ന് നിലംപറ്റെയുള്ള ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്‌റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. […]

തദ്ദേശ സ്ഥാപനങ്ങളിലെ തൊഴില്‍നികുതി ഇരട്ടിയാക്കി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന തൊഴില്‍നികുതി (പ്രൊഫഷണല്‍ ടാക്സ്) കൂട്ടാൻ സർക്കാർ തീരുമാനിച്ചു. പ്രതിമാസം 12,000 രൂപമുതല്‍ ഒരുലക്ഷം രൂപവരെ വരുമാനമുള്ളവരില്‍ നിന്നും ഇപ്പോഴുള്ളതിന്റെ ഇരട്ടി തുക ഈടാക്കും. പരിഷ്കരിച്ച തൊഴില്‍നികുതി ഒക്ടോബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 11,999 രൂപ വരുമാനമുള്ളവർ ഇപ്പോഴത്തെപ്പോലെ നികുതിയുടെ പരിധിയില്‍ വരില്ല. ഒരുലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ വരുമാനം ഉള്ളവരില്‍നിന്നും ഈടാക്കുന്ന 1000 രൂപയും ഒന്നേകാല്‍ ലക്ഷത്തിന് മുകളിലുള്ളവർ നല്‍കേണ്ട 1250 രൂപയും കൂട്ടിയിട്ടില്ല. ദിവസക്കൂലിക്കാർ ഒഴികെയുള്ള […]

തീരത്ത് ചാകര; മീൻ വിലയിൽ ചെറിയ ആശ്വാസം

കോഴിക്കോട്: വറുതിയുടെ തീരത്ത് പൊടുന്നനെയുണ്ടായ ചാകര സാധാരണക്കാരന് ആശ്വാസമായി, ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയർന്ന മത്സ്യവില കുറഞ്ഞു. കിലോയ്ക്ക് 400ന് മുകളിൽ കടന്ന മത്തി വില 200ൽ എത്തി. നത്തോലിക്ക് 50 മുതൽ 100 വരെയായി, കിളിമീൻ 160നും വാങ്ങാം. 300 രൂപയിലായിരുന്ന അയലയ്ക്ക് 230 രൂപയായി. 1000ത്തിന് മുകളിൽ പോയ അയക്കൂറ 700ലേക്ക് വീണു. മത്തി, അയല, ചെമ്മീൻ, അയക്കൂറ, നത്തോലി തുടങ്ങിയ മീനുകളാണ് ജില്ലയിലെ ഹാർബറുകളിൽ കൂടുതലെത്തുന്നത്. രണ്ടു മാസത്തോളം നീണ്ടുനിന്ന ട്രോളിംഗ് നിരോധന […]

ഇഡിക്ക് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും; ബോബി ചെമ്മണ്ണൂര്‍ കുടുങ്ങുമോ?

ബോച്ചെ ടീയിലും ലോട്ടറിയിലും തുടങ്ങിയ അന്വേഷണം പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കൂടുതല്‍ കുരുക്കിലേക്കു നയിക്കുന്നതായി സൂചന.  ഇഡിക്കു പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും(ഐബി) അന്വേഷണം തുടങ്ങി. നിക്ഷേപം വകമാറ്റി ഉപയോഗിച്ചു എന്നതിനു പുറമെ ബോബിക്കെതിരായി ഉയര്‍ന്ന മറ്റു ചില കാര്യങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലോട്ടറി നടത്തിയതിനെതിരായ പൊലീസ് കേസും, ഇത് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുമാണ് ഇ.ഡി […]