ഊരകം പൂളാപീസ് സ്വദേശി അമ്പാളി ഷബീർ മരണപെട്ടു

ഊരകം പൂളാപീസ് സ്വദേശി അമ്പാളി ഷബീർ( 41) മരണപെട്ടു മയ്യിത്ത് നമസ്കാരം രാവിലെ 10. മണിക്ക് പുത്തൻ പീടിക മുക്കം മഹല്ലിൽ നടക്കുന്നതാണ്

ഇലക്ട്രിക് ഗേറ്റിൽ കുടുങ്ങി മരണപ്പെട്ട കുട്ടിയുടെ വല്യുപ്പയും മരണപ്പെട്ടു

തിരൂർ: വൈലത്തൂർ ചിലവിൽ മഹല്ല് പ്രസിഡണ്ടും നാട്ടുകാരണവരും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി കുഞ്ഞലവി ഹാജി നിര്യാതനായി. കബറടക്കം ഇന്ന് (10/08/2024) ഉച്ചക്ക് 12:00 മണിക്ക് ചെലവിൽ ജുമാ മസ്ജിദിൽ . മുമ്പ് ഇലക്ട്രിക് ഗേറ്റിൽ കുടുങ്ങി മരണപ്പെട്ട സിനാനിന്റെ വല്യുപ്പയാണ് കുഞ്ഞലവി ഹാജി. പേരമകൻ മരണപ്പെട്ട വിവരം അറിഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യ ആസിയ ഹൃദയാഘാതത്താൽ അന്ന് തന്നെ മരണപ്പെട്ടിരുന്നു.

വയനാട് ഉരുൾപൊട്ടൽ; സർക്കാർ നൽകുന്നത് മാത്രമേ ദുരന്തബാധിതർക്ക് അഭിമാനത്തോടെ സ്വീകരിക്കാനാകൂ: കെ.എം. ഷാജി

കൽപറ്റ: ദുരന്തബാധിതർക്ക് സർക്കാർ നൽകുന്നത് മാത്രമേ അവർക്ക് അഭിമാനത്തോടെ സ്വീകരിക്കാനാകൂ എന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. മറ്റുള്ളവർ നൽകുന്നതെല്ലാം ഔദാര്യം മാത്രമായേ അവർക്കനുഭവപ്പെടൂ എന്നും സർക്കാർ നൽകുന്നതിൽ അവരുടെ നികുതിപ്പണവും വിയർപ്പിന്റെ അംശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമലയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണം വിളമ്പിയ യൂത്ത് ലീഗ് വൈറ്റ്ഗാർഡ് വളണ്ടിയർമാരോട് കാണിച്ച ഈഗോ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും സർക്കാരിനുണ്ടാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുഴുവൻ രാഷ്രീയ […]

സൂചിപ്പാറ തിരച്ചിലില്‍ വന്‍ അലംഭാവം; കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ പുറത്തെടുത്തില്ല

കൽപ്പറ്റ: വയനാട് ദുരന്തത്തിൻ്റെ 11-ാം നാളിൽ സൂചിപ്പാറയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെടുത്ത് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപണം. വെള്ളിയാഴ്ച രാവിലെ 9.55 ഓടെയാണ് വിലെ സൂചിപ്പാറ, ശാന്തമ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്ന് സന്നദ്ധ പ്രവർത്തകർ നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും തുടർനടപടിയയെടുത്തില്ലെന്നാണ് ആരോപണം. എസ്‌ഡിപി ഐ മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എട്ടംഗ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തമുണ്ടായ ശേഷം ആരും തന്നെ ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. […]

ഇസ്രയേലിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവീസുകളില്ല: എയർ ഇന്ത്യ

ഇസ്രയേൽ – ഇറാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയത് നീട്ടി. മധ്യ പൂർവ്വേഷ്യയിൽ സമാധാന സാഹചര്യം ഉടലെടുക്കുന്നത് വരെ ഇസ്രയേലിലേക്ക് തങ്ങളുടെ വിമാനങ്ങൾ സർവീസ് നടത്തില്ലെന്നാണ് വിമാനക്കമ്പനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്സിൽ എയർ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു  

പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്നവരെയും തടയുമോ ?; മുംബൈയിലെ കോളജിലേര്‍പ്പെടുത്തിയ ഹിജാബ് വിലക്ക് നീക്കി സുപ്രീം കോടതി

വിദ്യാർഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ കോളേജ് സർക്കുലർ ഭാഗികമായി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. എന്ത്‌ ധരിക്കണമെന്ന ഇഷ്ടം വിദ്യാർഥികളുടേതാണ് എന്നും അത് അടിച്ചേല്‍പ്പിക്കരുത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി. പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർത്ഥികള്‍ക്ക് കോളേജില്‍ വിലക്ക് ഏർപ്പെടുത്തുമോ..? എന്ന് ചോദിച്ച കോടതി ബുർഖയും ഹിജാബും ദുരുപയോഗിക്കരുതെന്നും ഇടക്കാല ഉത്തരവില്‍ നിർദ്ദേശിച്ചു. ദുരുപയോഗം ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ബഞ്ച് വ്യക്തമാക്കി. ക്ലാസ് […]

മല മേഖലയില്‍ നിന്ന് മണ്ണ് നീക്കം വിലക്കി ഹൈകോടതി

കുത്തനെ ചരിവുള്ള മല മേഖലയില്‍ നിന്നുള്ള മണ്ണ് നീക്കം വിലക്കി ഹൈകോടതി. ഖനന നിയമത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.ഉണ്ണികൃഷ്ണൻ നല്‍കിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. ഹരജിയില്‍ തീർപ്പാകുന്നത് വരെയാണ് വിലക്ക്. കെട്ടിട നിർമാണത്തിനടക്കം കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളില്‍ നിന്ന് മണ്ണെടുക്കുന്നത് നിർത്താൻ നിർദേശം നല്‍കി ജിയോളജി ഡയറക്ടർ ഉത്തരവിറക്കണമെന്നും കോടതി നിർദ്ദേശിച്ചു. മണ്ണെടുക്കാൻ ഏത് ഏജൻസിക്കും അനുമതി നല്‍കാമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നും […]

പ്രധാനമന്ത്രിയുടെ സന്ദർശനം: ഇന്ന് തെരച്ചിലുണ്ടാകില്ലെന്ന് കളക്ടർ; സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അടക്കം പ്രവേശനമില്ല

കൽപ്പറ്റ :  പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍  നാ (ശനിയാഴ്ച) തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ […]

വയനാട് ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാമ്പുകള്‍ ; 744 കുടുംബങ്ങളിലെ 2243 പേര്‍

കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 23 ദുരിതാശ്വാസ ക്യാമ്പുകള്‍. 774 കുടുംബങ്ങളിലെ 2243 പേരാണ് ക്യാമ്പുകളിലുള്ളത്.846 പുരുഷന്‍മാരും 860 സ്ത്രീകളും 537 കുട്ടികളും ഉള്‍പ്പെടെയാണിത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 642 കുടുംബങ്ങളിലെ 1855 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇവരില്‍ 704 പുരുഷന്‍മാരും 700 സ്ത്രീകളും 451 കുട്ടികളുമാണുള്ളത്.

വീട്ടുകാരറിയാതെ റെയിൽപാളത്തിലെത്തിയ മൂന്നര വയസ്സുകാരനെ ട്രെയിൻ ഇടിച്ചു.

നിലമ്പൂർ : വീട്ടുകാരുടെകണ്ണുതെറ്റിയ നേരത്തു വീടിനു പുറത്തിറങ്ങി റെയിൽപാളത്തിലെത്തിയ മൂന്നര വയസ്സുകാരനെ ട്രെയിൻ ഇടിച്ചു. തലയ്ക്കു പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ റെയിൽവേ ഗേറ്റിന് 500 മീറ്റർ അകലെ കഴിഞ്ഞ ദിവസം രാവിലെ 11.30 ന് കോട്ടയം – നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം. പാളത്തിൽ നിന്ന് 300 മീറ്റർ അകലെയാണ് കുട്ടിയുടെ വീട്. മാതാവ് അയൽവീട്ടിൽ പോയതിനു പിന്നാലെ വീട്ടിൽ നിന്നു പുറത്തിറങ്ങിയ കുട്ടി നടന്നു പാളത്തിൽ കയറുകയായിരുന്നു […]

  • 1
  • 2