10,000 രൂപയ്ക്ക് അമ്മ പിഞ്ചുകുഞ്ഞിനെ വിറ്റു; കൈമാറിയത് സീരിയൽ നടിക്കും ഭർത്താവിനും, പോലീസ് അന്വേഷണം

വൈത്തിരി: രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശികൾക്കു വിറ്റു. വിൽപ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ എന്നിവർക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു. വയനാട്ടിൽനിന്ന്‌ ഓഗസ്റ്റ് 11-നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച വയനാട്ടിലെത്തിച്ചു. കുട്ടി സി.ഡബ്ള്യു.സി.യുടെ സംരക്ഷണയിലാണ്. പൊഴുതന […]

മഴക്കാലമായിട്ടും തിരൂരങ്ങാടിക്കാർക്ക് കുടിവെള്ളമില്ല എ വി എം കോളനികളിലെക്ക് അടിയന്തരമായി വെള്ളമെത്തിക്കണം എൻ എഫ് പി ആർ

തിരൂരങ്ങാടി : മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാതെ തിരൂരങ്ങാടി ചന്തപ്പടിയിലെ എ . വീ. എം. കോളിനി, ഈസ്റ്റ് ബസ് സാർ , ഭാഗങ്ങളിലെ പൊതു ജനങ്ങൾ ദുരിതത്തിൽ നാടുകാണി പരപ്പനങ്ങാടി പാതയിൽ പല ഭാഗങ്ങളിലും റോഡ് പൊട്ടി വെള്ളം ലീക്കാവുന്നതു കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും എപ്പോഴും ചന്തപ്പടി എ വി എം കോളനി , ഈസ്റ്റ് ബസാർ നിവാസികൾക്ക് വെള്ളം കിട്ടാറില്ല ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ […]

താലൂക് ആശുപത്രിയുടെ പ്രധാന കവാടം സെപ്റ്റംബർ 1 മുതൽ അടച്ചിടും.

തിരൂരങ്ങാടി : താലൂക് ആശുപത്രിയുടെ പ്രധാന കവാടം പുനർ നിർമ്മാണത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതൽ അടച്ചിടും. മുൻ എം എൽ എ പി കെ. അബ്ദുറബ്ബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ചിലവിലാണ് പുതിയ കവാടവും സെക്യൂരിറ്റി ബൂത്ത് ഉൾപ്പെട്ട അനുബന്ധ പ്രവർത്തികളും നടക്കുന്നത്. പ്രസ്തുത പ്രവർത്തി പൂർത്തിയാകുന്നത് വരെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ആശുപത്രിയുടെ തെക്ക് ഭാഗത്തുള്ള ഗേറ്റിലൂടെ പ്രവേശിച്ച് മോർച്ചറിയുടെ ഭാഗത്ത് കൂടി പാർക്കിങ്ങിൽ പ്രവേശിക്കേണ്ടതാണ്. വാഹനം […]

യശസ്സ് ഉയർത്തി കൊണ്ട് പീസ് വേങ്ങര വിദ്യാർത്ഥികൾ!

വേങ്ങര:മലപ്പുറം സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പീസ് പബ്ലിക് സ്കൂൾ, വേങ്ങരയിലെ വിദ്യാർത്ഥികൾ. പതിമൂന്നോളം സ്കൂളിലെ മത്സരാർത്ഥികൾ തമ്മിൽ മാറ്റുരച്ച  പോരാട്ടത്തിൽ, മികച്ച പ്രകടനം നടത്തിയാണ് ഇത്തവണയും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയത്. ശ്രീ വള്ളുവനാടൻ വിദ്യാനികേതൻ സീനിയർ സെക്കൻഡറി വിദ്യാലയത്തിൽ നടന്ന ചെസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ കാറ്റഗറി അണ്ടർ17, 19 എന്നീ മത്സരങ്ങളിലും ആൺകുട്ടികളുടെ അണ്ടർ19 വിഭാഗത്തിലും മൂന്നാം സ്ഥാനം വിദ്യാർത്ഥികൾ നേടി. ജില്ലാ തലത്തിൽ മികച്ചനേട്ടം കൈവരിച്ച വിദ്യാർഹികളെയും സ്കൂൾ ചെസ്സ്‌ അധ്യാപകൻ […]

എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

കണ്ണമംഗലം: ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയും ന്യൂജൻ ലഹരികളുടെ വിപണന ശൃംഖലകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിൽ നല്ല ജാഗ്രത ആവിശ്യപ്പെട്ട് കൊണ്ട് എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ, ആരോഗ്യ ,വിദ്യഭ്യാസ സ്ഥിര സമിതി ചെയർമാൻ പി കെ സിദ്ധീഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ 2024എസ് വൈ എസ് പ്ലാറ്റിനം ഇയറായി ആചരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ്സംസ്ഥാന വ്യാപകമായി ലഹരി […]

അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണം; കുടുംബം ഇന്ന് സിദ്ധരാമയ്യയെ കാണും

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. മഴക്കും ഗംഗാവാലി പുഴയിലെ ഒഴുക്കിനും കുറവുള്ളതിനാൽ തിരച്ചിലിന് കൂടുതൽ അനുകൂലമായ സാഹചര്യമാണമെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടക സർക്കാറിനെ സമീപിക്കുന്നത്. എം.കെ.രാഘവൻ എം.പി, മഞ്ചേശ്വരം എം.എൽ.എ എം.കെ.എം അഷ്റഫ് എന്നിവർക്ക് ഒപ്പമാണ് ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ബംഗളൂരുവിലിലെ വസതിയിലെത്തുക. ഉപ മുഖ്യമന്ത്രിയേയും കണ്ടേക്കുമെന്നാണ് റിപ്പോർട്ട്. തിരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെയുള്ളവ എത്തിക്കാനുള്ള നിർദേശം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഒരു കോടിയോളം […]

  • 1
  • 2