മലപ്പുറത്ത് മുള്ളൻ പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
നിലമ്പൂർ : മലപ്പുറം മൂത്തേടം പാലാങ്കരയിൽ മുള്ളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോൻ എന്ന ബാവ (34) യാണ് മരിച്ചത്. ഇന്നലെ (11-08-2024-ഞായർ) പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലമ്പൂരിലെ ജില്ലാ […]


