നൗഫലിന് കൈത്താങ്ങുമായി പ്രവാസികൾ; നൗഫലിനെ പൂർണമായി ഏറ്റെടുക്കുമെന്ന് കെ.എം.സി.സി
മസ്കത്ത്: വയനാട് ദുരന്തത്തിൽ കുടുംബത്തിലെ 11 അംഗങ്ങൾ നഷ്ടപ്പെട്ട ഒമാനിലെ ജാലാൻ ബനീ ബുആലിയിൽ പ്രവാസം ജീവിതം നയിക്കുന്ന മുണ്ടക്കൈ സ്വദേശി കളത്തിങ്കൽ നൗഫലിന് കൈത്താങ്ങുമായി ഒമാനിലെ പ്രവാസികൾ. ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ഒമാനിലെ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരേമനസ്സോടെ മുന്നോട്ട് വരുകയാണ്. സഹായ വാഗ്ദാനവുമായി പലരും വരുന്നുണ്ടെങ്കിലും വിഷയത്തിൽ ആദ്യം രംഗത്തെത്തിയത് മസ്കത്ത് കെ.എം.സി.സിയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നൗഫലിനെ പൂർണമായി ഏറ്റെടുക്കുമെന്ന് കെ.എം.സി.സി മസ്കത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമദ് […]


