ഏലിപ്പനി ഏറുന്നു ;25 ദിവസത്തിനിടെ പാലക്കാട് എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ
പാലക്കാട്: 25 ദിവസത്തിനിടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ. ഈ വര്‍ഷം ഇതുവരെ 22 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളിലും പൊതുജനം വേണ്ടത്ര കരുതല്‍ സ്വീകരിക്കാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. നിലവില്‍ എലിപ്പനി കേസുകളില്‍ രോഗം നിര്‍ണയിക്കുന്നതിന് മുമ്പ് തന്നെ രോഗിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ വഷളാവുകയും മരിക്കുകയുമാണ്. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവതി എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ 12ന് കുമരംപുത്തൂരില്‍ 35 വയസ്സുകാരനും […]


