താലൂക്ക് ആശുപത്രിയിലെ മൃതദേഹത്തോടുള്ള അനാദരവ്എൻ എഫ് പി ആർ പ്രതിഷേധ ധർണ്ണ ഇന്ന്
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിൽ മരിച്ച മൂന്നിയൂർ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങൽ അബൂ ബക്കർ മൗലവി എന്ന കുഞ്ഞിപ്പയുടെ (56) മൃ തദേഹത്തോട് ആശുപത്രി അധികൃതർ കാട്ടിയ അനാസ്ഥക്കെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് താലൂക്ക് കമ്മറ്റി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ആശുപത്രിയിൽ മുമ്പ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബൂബക്കറിന് വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ശ്വാസതടസ്സം നേരിടുകയും ആശുപത്രിയിൽ എത്തിച്ച് – ബെഡിൽ കിടത്തി കൂടെയുണ്ടായിരുന്ന ആൾ […]


