പാലക്കാട് വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ പാലക്കാട് നിന്ന് കാണാതായത്. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി. ഡിസംബര്‍ 30ന് വീട്ടില്‍ നിന്ന് ട്യൂഷന് പോയതായിരുന്നു കുട്ടി. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് സഹപാഠികളോട് പറഞ്ഞ ശേഷമാണ് കുട്ടി നാട് വിട്ടത്. കൂട്ടുകാര്‍ക്ക് മുന്നില്‍വച്ച് തന്നെയാണ് വസ്ത്രം മാറി യാത്ര തിരിച്ചത്. മുഖം ഉള്‍പ്പെടെ മറച്ച് ബുര്‍ഖ ധരിച്ചാണ് കുട്ടി നാട് വിട്ടത്. പെണ്‍കുട്ടി […]

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എ .ആർ .നഗറിൽ വൻ കഞ്ചാവ് വേട്ട

തിരുരങ്ങാടി: എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ധിക്കാബാദ് ,പുതിയത്ത് പുറായ എന്നിവിടങ്ങളിൽ എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും രണ്ട് പേരിൽ നിന്നായി 3.200 കിലോ കഞ്ചാവ് പിടികൂടി.ഈ പ്രദേശങ്ങളിൽ വൻ കഞ്ചാവിന്റെ വിപണനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി പരപ്പനങ്ങാടി എക്സൈസ് സംഘം രാത്രികാലങ്ങളിലും മറ്റും രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു.ഇന്നലെ രാത്രി 10മണിക്ക് പുതിയത്ത് പുറായ യിൽ വെച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.100കിലോ കഞ്ചാവുമായി പൂക്കോട്ടൂർ അറവങ്കര സ്വദേശി കൊല്ലച്ചാട്ട് വീട്ടിൽ […]

ശബരിമല തീര്‍ത്ഥാടകര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കരുതെന്ന് ബിജെപി എംഎല്‍എ

ഹൈദരാബാദ്: കേരളത്തിലെ ശബരിമല ക്ഷേത്രത്തിലേക്ക് പോവുന്ന തീർത്ഥാടകർ വാവർ പള്ളി സന്ദർശിക്കരുതെന്ന് ഗോശാമഹലിലെ ബിജെപി എംഎൽഎ രാജാ സിങ്. പള്ളി സന്ദർശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്നും മാലയിട്ടതിന്റെ ഗുണം ഇല്ലാതാവുമെന്നും രാജാസിങ് പറഞ്ഞു. തീർത്ഥാടകരെ വാവർ പള്ളിയിൽ എത്തിക്കാൻ ഗൂഡാലോചന നടക്കുന്നതായും എംഎൽഎ ആരോപിച്ചു. ഇതരസംസ്ഥാന തീർത്ഥാടകർക്ക് താമസിക്കാൻ പത്ത് ഏക്കർ സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കാൻ കേരളസർക്കാരിന് ആന്ധ്ര-തെലങ്കാന മുഖ്യമന്ത്രിമാർ കത്തെഴുതണമെന്നും രാജാസിങ് ആവശ്യപ്പെട്ടു.  

ഷാൻ വധക്കേസ്: ഒളിവിൽ പോയ അഞ്ച് കൊലയാളികളും പിടിയിൽ; പഴനിയിൽ നിന്നാണ് ഇവരെ പിടികൂടിയത്

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്ന കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് ഒളിവിൽ പോയഅഞ്ച് ആർഎസ്എസ്സുകാരും പിടിയിൽ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടു മുതൽ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനേഷ് എന്നിവരെയാണ് പഴനിയിൽ നിന്നും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെ ഇവരുടെ ജാമ്യം ഡിസംബർ 11നു ഹൈക്കോടതി റദ്ദാക്കിയിരുന്നു. 17ന് ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി പ്രതികൾക്കായി വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഒളിവിൽ കഴിയാൻ […]