കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. തകർക്കാൻ ശ്രമിച്ച ഒതുക്കുങ്ങൽ സ്വദേശി പിടിയിൽ
42 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. യന്ത്രം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിച്ച ഒതുക്കുങ്ങൽ, മറ്റത്തൂർ സ്വദേശി യുവ എന്‍ജിനീയറെ പോലീസ് കൈയോടെ പിടികൂടി. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20-ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ്സംഘം, ഷട്ടര്‍ […]


