വാക്കു തർക്കം വയനാട്ടിൽ യുവാവിനെ കുത്തിക്കൊന്നു

കൽപ്പറ്റ : വയനാട് പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുൽപ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനം സ്വദേശികളുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപത്തായിരുന്നു സംഭവം. റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം […]

സഹപാഠി സംഗമം” പ്രണയത്തിന് വഴിയൊരുക്കി, 53കാരി വീട്ടമ്മ ഓട്ടോഡ്രൈവർക്കൊപ്പംപോയി

കാസർകോട് : പൂർവ്വ വിദ്യാർ ത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡ കം കുണ്ടംകുഴി സ്വദേശിനിയാ യ 53 കാരി വീട്ടമ്മ ഭർത്താവി നെയും മക്കളെയും ഉപേക്ഷിച്ചു പോയത്, പത്താം ക്ലാസിൽ ഒ ന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവറു മാസങ്ങൾക്ക് മുമ്പ് തലശേ രിയിൽ നടത്തിയ പൂർവ്വ വിദ്യാ ർത്ഥി സംഗമത്തിൽ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈ വറെ വീണ്ടും കണ്ടുമുട്ടിയത്. 53 കാരിയുടെ അമ്മയുടെ വീട് തല ശേരിയിലാണ്. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. കുറെ […]

പര്‍ദ്ദ ധരിച്ചെത്തി മൂന്നിയൂരിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞ് മോഷ്ടാവ്

തിരുരങ്ങാടി: മുന്നിയൂർ പടിക്കലിലെ വീട്ടിൽനിന്ന് ആറേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണം മോഷണം പോയി. ഏകദേശം നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുന്നിയൂർ വെളിമുക്ക് പടിക്കലിലെ ചെക്കളങ്ങര വീട്ടിൽ സുഹ്റാബിയുടെ വീടിലാണ് മോഷണം നടന്നത്. അടുക്കള വാതിലിനോട് ചേർന്ന കുറ്റിയില്ലാത്ത ജനൽ വഴി കള്ളൻ അകത്തുകയറി വാതിലിന്റെ കുറ്റി തുറന്നാണ് മോഷണം നടത്തിയത്. മോഷണത്തിൽ മക്കളുടെ മൂന്ന് പാദസരം, ഒന്നര വയസ്സുള്ള പേരക്കുട്ടിയുടെ ചെയിൻ, തണ്ട, കൈ ചെയിൻ എന്നിവയടക്കം ഉൾപ്പെടുന്നു. ചൊവ്വാഴ്ച പുലർച്ചെ […]

പാമ്പ് കടിയേറ്റു മരിച്ചാൽ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ.

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിൻ്റെ തീവ്രത കണക്കിലെടുത്ത്, മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ സർക്കാർ തീരുമാനിച്ചിരുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ […]

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം;

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച […]

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ വില്‍പ്പനക്കാരന്‍ പരിഹരിച്ചില്ല; ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കൊച്ചി: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനത്തിനെതിരെ നടപടിയുമായി ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. സ്‌കൂട്ടറിന്റെ ബാറ്ററി, ചാർജർ എന്നിവയുടെ വിലയായ 18,150 രൂപയും കോടതിച്ചെലവ്, നഷ്ട‌പരിഹാരം എന്നീ ഇനങ്ങളിൽ 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. എറണാകുളം മഴുവന്നൂർ സ്വദേശി ജിജോ ജോർജ് 2020 ആഗസ്റ്റിലാണ് 59,990 രൂപ നൽകി പെരുമ്പാവൂരിലെ സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. ബാറ്ററിക്ക് ഒരു വർഷത്തെ വാറന്റി സ്ഥാപനം നൽകിയിരുന്നു. […]

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റിൽ 

മലപ്പുറം പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്. 2023 സെപ്റ്റംബറിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിനിയായ 15 കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം […]

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയില്‍ സ്ത്രീ മരിച്ചു സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് സംഭവം. ഈ പ്രദേശത്തുള്ളവര്‍ വെള്ളം എടുക്കുന്നത് വനമേഖലയോട് ചേര്‍ന്നുള്ള ജലസ്രോതസ്സില്‍ നിന്നാണ്. അത്തരത്തില്‍ വെള്ളം എടുക്കാന്‍ പോയപ്പോഴാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കാട്ടാന ഉണ്ട്. എന്നാല്‍ ഇതുവരെ കാട്ടാന […]

വേങ്ങര സിനിമാ ഹാൾ പരിസരത്ത് ബസ്സ്‌ ഓട്ടോക്കിടിച്ച് മറിഞ്ഞു

വേങ്ങര: സിനിമാ ഹാൾ പരിസരത്ത് ബസ്സ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവർ കൊച്ചൂട്ടനെ ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടി ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന മഞ്ചേരി പരപ്പനങ്ങാടി കെ കെ ബി ബസും സിനിമ ഹാൾ ജംക്ഷനിൽ ഓടുന്ന കെ ൽ 10 AL 1350 എന്ന ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. റോങ് സൈഡിലൂടെ അമിത വേഗത്തിൽ വന്ന ബസ് ഓട്ടോയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

അശ്‌റഫ് താമശ്ശേരിയുടെ മരണവാർത്ത വ്യാജം

സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മരണപ്പെട്ടതായി സോഷ്യൽ മീഡിയകളിലും, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാജ പ്രചാരണം. വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് താൻ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ടെന്ന് പറഞ്ഞ് അഷ്റഫ് താമരശ്ശേരി തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു, പുറമെ ലൈവിലും വന്ന് വാർത്ത നിഷേധിച്ചു. പോസ്റ്റ് ഇങ്ങനെ വായിക്കാം “ഞാൻ മരണപ്പെട്ടതായുള്ള വ്യാജവാർത്ത പരക്കെ പ്രചരിക്കുന്നു; പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, നിജസ്ഥിതി തിരക്കിയുള്ള ഫോൺകോളുകളും നിരവധി.” “സുഹൃത്തുക്കളേ, എന്നെ സ്നേഹിക്കുന്നവരേ സർവശക്തൻറെ അപാരമായ അനുഗ്രഹത്താൽ ഞാൻ ജീവനോടെ, റാഹത്തായി ഇരിപ്പുണ്ട്. […]