സിനിമ മേഖലയിലെ ലൈം​ഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം; തീരുമാനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അം​ഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക […]

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഓഗസ്റ്റ് 29 ന്

തിരുവന്തപുരം:വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. ഓഗസ്റ്റ് 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി മാർ എന്നിവരും പങ്കെടുക്കും. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി തെരച്ചില്‍; ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി

വയനാട് : ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍. എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിളിച്ച […]

ഫാസ്ടാഗ് ബാലൻസ് കുറയുമ്പോൾ തനിയെ റീചാർജ് ചെയ്യുന്ന സംവിധാനം വരുന്നു; തടസമില്ലാതെ ടോൾ കടക്കാം

ന്യൂഡൽഹി: ദീർഘദൂര യാത്രചെയ്യുന്നവർക്ക് ഫാസ്ടാഗിലെ ബാൻസ് തുക തീർന്നുപോകുന്നതിന് പരിഹാരമാകുന്നു. ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) തുടങ്ങിയവയിലെ ബാലൻസ് നിശ്ചിത തുകയിൽ താഴെയെത്തിയാൽ റീചാർജ് ആകുന്ന സംവിധാനം വൈകാതെ നിലവിൽ വരും. ബാലൻസ് കുറയുമ്പോൾ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യുന്ന സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന് ആർ.ബി.ഐ നിർദേശിച്ചു. സംവിധാനം നിലവിൽ വരുന്നതോടെ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഫാസ്ടാ​ഗ് ബാലൻസ് എത്രയുണ്ടെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി […]

ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ നാലാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയോടെ […]

പണയസ്വർണം എടുക്കാൻ സഹായിച്ചയാളെ കബളിപ്പിച്ച് ആഭരണം തട്ടി; പ്രതി പിടിയിൽ

മലപ്പുറം :പണയം വച്ച സ്വർണം എടുത്തു വിൽക്കാൻ സഹായിക്കുന്ന ആളെ കബളിപ്പിച്ച് 190 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ മങ്കട സ്വദേശി അറസ്‌റ്റിൽ. കൂട്ടിൽ വലിയതൊടി നുസൈലിനെ (34) ആണു മങ്കട സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ്.കരൺമയിലിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. പൊലീസ് പറയുന്നത്: പാണ്ടിക്കാട് സ്വദേശി കസവുകുന്നിൽ പ്രദീപ് എന്ന ആളെ സമീപിച്ച പ്രതി പണയം വച്ച സ്വർണം എടുക്കാൻ വിൽക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. തുടർന്ന് മങ്കട വള്ളുവനാട് ഈസി മണി സ്ഥാപനത്തിൽ നുസൈലിന്റെ […]

വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നൽകി: മന്ത്രി

കൽപറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 […]

ചെറുകിട സംരംഭങ്ങൾക്ക് വ്യവസായ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷാ ധനസഹായം

മലപ്പുറം : ചെറുകിട സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഉൽപ്പാദന, സേവന വ്യവസായ സംരംഭങ്ങൾക്കുപുറമെ വ്യാപാരസ്ഥാപനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താം. ഇൻഷുറൻസ് പ്രീമിയത്തിൻ്റെ 50 ശതമാനം (പരമാവധി 5000 രൂപ വരെ) വ്യവസായ വകുപ്പിൽനിന്ന് തിരികെ ലഭിക്കും. പ്രകൃതിക്ഷോഭം, തീപിടിത്തം, മറ്റ് അപകടങ്ങൾ എന്നിവയോടൊപ്പം എം.എസ്.എം.ഇ യൂണിറ്റുകൾ എടുക്കുന്ന എല്ലാവിധ സുരക്ഷാ പോളിസികൾക്കും പദ്ധതി പ്രകാരം റീഫണ്ട് ലഭിക്കും. ഐ.ആർ.ഡി.എ അംഗീകരിച്ച സർക്കാർ ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ […]

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; പദ്ധതി ‘യുപിഎസ്’ എന്ന പേരിൽ, 23 ലക്ഷം പേർക്ക് ​ഗുണം

ദില്ലി: സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ധാരണ. ഏകീകൃത പെൻഷൻ പദ്ധതി, ‘യുപിഎസ്’ എന്ന പേരിലാകും പദ്ധതി നിലവിൽ വരിക. അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പു നൽകും. ജീവനക്കാരുടെ അവസാന മാസ പെൻഷൻ്റെ 60 ശതമാനവും കുടുംബ പെൻഷൻ ഉറപ്പാക്കാനുമാണ് തീരുമാനം. എത്ര സർവ്വീസ് ഉണ്ടെങ്കിലും മിനിമം പെൻഷൻ പദ്ധതിയിൽ ഉറപ്പാക്കും. പെൻഷൻ പദ്ധതിയിൽ സർക്കാരിൻ്റെ വിഹിതം 18.5 ശതമാനമായി ഉയർത്തും. പുതിയ പദ്ധതി […]

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

തിരുവനന്തപുരം : ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷന്‍ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കെ സ്റ്റോറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവര്‍ധനക്കെതിരെയുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭാ പരിധിയില്‍ മുക്കോലയ്ക്കലുള്ള 260ാം […]