ഓണം, ദീപാവലി സീസണുകള്‍; വിമാന കമ്പനികള്‍ 25 ശതമാനം വരെ ടിക്കറ്റ് നിരക്കുയര്‍ത്തി; റിപ്പോര്‍ട്ട്
ദീപാവലി, ഓണം തുടങ്ങിയ ഉത്സവ സീസണുകളില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന ആഭ്യന്തര റൂട്ടുകളിലെ ദീപാവലിയിലെ തിരക്ക് ലക്ഷ്യമിട്ട് വണ്‍-വേ ടിക്കറ്റ് നിരക്കുകളില്‍ ശരാശരി 10 മുതല്‍ 15 ശതമാനവും ഓണം ലക്ഷ്യമിട്ട് കേരളത്തിലെ നഗരങ്ങളിലേക്കുള്ള ചില വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 20 മുതല്‍ 25 ശതമാനം കൂടുന്നതുമായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെയുള്ള കാലയളവില്‍ ഡല്‍ഹി-ചെന്നൈ റൂട്ടില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റിനുള്ള ശരാശരി […]


