മാലിന്യം പൈപ്പിലൂടെ ഓടയിലേക്കൊഴുക്കി; കൊണ്ടോട്ടിയിൽ ഹോട്ടലിനെതിരെ നടപടി
കൊണ്ടോട്ടി:മാലിന്യം പൈപ്പ് ലൈനിലൂടെ ഓടയിലൊഴുക്കിയ കൊണ്ടോട്ടിയിലെ പ്രമുഖ ഹോട്ടലിനെതിരെ നടപടി. ദേശീയപാത ബൈപാസിലുള്ള സ്വകാര്യ ഹോട്ടല്‍ നഗരസഭ അധികൃതരെത്തി അടപ്പിച്ചു. മലിനജലവും മാലിന്യവും ഓടയില്‍ ഒഴുക്കിയതിന് പിഴ ചുമത്തുമെന്നും കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭാധ്യക്ഷ നിത ഷഹീറും സ്ഥലത്തെത്തിയിരുന്നു. നഗരത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഓടകളുടെ സ്ലാബുകള്‍ തുറന്ന് നടക്കുന്ന ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതിനിടെയാണ് സംഭവം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹോട്ടലിനു മുന്നിലെ ടാങ്കില്‍നിന്ന് ഓടയിലേക്ക് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച നിലയിലായിരുന്നു. […]


