മക്കയിൽ പിതാവിൻ്റെ ഖബടക്കം കഴിഞ്ഞു മടങ്ങുമ്പോൾ വാഴയൂർ സ്വദേശി കാറപകടത്തിൽ മരിച്ചു.

വാഴയൂർ : ഹജ്ജിന് പോയി മക്കയിൽ മരണപ്പെട്ട പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനാപകടത്തിൽ മകൻ മരിച്ചു .ഒപ്പമുണ്ടായിരുന്ന കുടുംബം പരിക്കുകളോടെ രക്ഷപ്പെട്ടു. വാഴയൂർ സ്വദേശി റിയാസാണ് മരിച്ചത്. പിതാവ് മണ്ണിൽക്കടവത്ത് മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞു കുവൈത്തിലേക്ക് തിരിച്ചു പോവുമ്പോഴാണ് റിയാസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. കുടുംബത്തോടൊപ്പം ഹജ്ജിനു പോയ മുഹമ്മദ് മാസ്റ്ററെ ചടങ്ങിനിടയിൽ കാണാതാവുകയായിരുന്നു. കുടുംബം നാട്ടിലേക്ക് തിരിച്ചു എത്തിയതിന് ശേഷമാണ് മാസ്റ്റർ മരണപ്പെട്ട വിവരം അറിയുന്നത്. ഇദ്ദേഹത്തിൻ്റെ ഖബറടക്ക ചടങ്ങിന് കുവൈത്തിൽ […]

ദുബായിൽ മരണപ്പെട്ട താനൂർ സ്വദേശി ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തും

താനൂർ കഴിഞ്ഞദിവസം ദുബായിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട താനൂർ കളരിപ്പടി സ്വദേശി ശ്രീജിത്ത്(33)ന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തും. ദുബായ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചക്ക് 1:10 നുള്ള എയർ ആറേബ്യവിമാനത്തിൽ ഇന്ത്യൻ സമയം 6.40ന് കൊച്ചി എയർപോർട്ടിൽ എത്തും. നാളെ(വെള്ളി )രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. വീട് സ്കൂൾപടി ഗണപതി ക്ഷേത്രത്തിന് സമീപം.പിതാവ് കോഴിശ്ശേരി ഉണ്ണി. മാതാവ് ഷൈലജ, സഹോദരി : ശ്രീഷ്ണ.

നജീബ് കാന്തപുരത്തിന് ആശ്വാസം, എംഎൽഎയായി തുടരാം; പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് […]

ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്.

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിനെതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കൃത്യമായ അന്വേഷണം വേണമെന്നും നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം […]

യുവാവിന്റെ ബന്ധുക്കളെ തേടുന്നു

വേങ്ങര: മുകളിൽ നൽകിയ ഫോട്ടോയിൽ കാണുന്ന വ്യക്തി ഇന്നലെ (07/08/2024 – ബുധൻ) രാത്രി 8:30 മുതൽ വേങ്ങര നൗഫ ഹോസ്പിറ്റൽ പരിസരത്ത് വീണു കിടക്കുകയും തുടർന്ന് അക്രമാസക്തനാകുകയും ചെയ്ത ഇദ്ദേഹത്തെ നാട്ടുകാർ വേങ്ങര വി എം സി ഹോസ്പിറ്റലിലെത്തിച്ചിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് അറിയുന്നവരുണ്ടെങ്കിൽ താഴെ നമ്പറിൽ വിളിക്കുക. 9037312010 പോപുലർ ന്യൂസ് നൽകുന്ന ഈ വാർത്ത പരമാവധി പൊതുസമൂഹത്തിലേക്ക് എത്തിച്ച് ഇദ്ദേഹത്തിൻെറ ബന്ധുക്കളെ കണ്ടെത്താൻ സഹകരിക്കുക.

വഴിയടച്ചതിന്റെ പേരിൽ എഴുതിയ പരാതി മാത്രം ബാക്കി : തർക്കിക്കാൻ ഇരു കുടുംബവും ഇന്നില്ല..!

വയനാട്: സ്വത്തിനും പണത്തിനും മറ്റുമായി കുടുംബങ്ങളും അയൽക്കാരും തമ്മിൽ പിണങ്ങിക്കഴിയുമ്പോൾ വയനാടൻ മണ്ണിലെ കഥ മറക്കാതിരിക്കാം… അയൽക്കാരന്റെ വഴിയടച്ചവരും അടച്ച വഴികൾ തുറന്ന് കിട്ടാനായി നിയമ നടപടിക്ക് ഒരുങ്ങിയവരും ഒന്നും നേടിയില്ല. കഴിഞ്ഞ ദിവസം ദുരന്ത ഭൂമിയിൽ തിരച്ചിലിനിറങ്ങിയവർ ചളിപുരണ്ട അലമാര തുറന്നപ്പോൾ കണ്ട കാഴ്ച എനിക്കും നിങ്ങൾക്കും ഒരു വലിയ പാഠം തന്നെയാണ്. 30 വർഷമായി ഉപയോഗിച്ചിരുന്ന വഴികൾ അയൽക്കാർ കമ്പിവേലി കെട്ടിയാച്ചതിന്റെ പേരിൽ ദുരിതത്തിലായ വിധവയായ സ്ത്രീ തഹസിൽദാറിന് എഴുതിയ പരാതിയാണ് അഴുക്ക് പോലും […]

വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്നലെ ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും ലഭിച്ചു

വയനാട് : ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഇന്നലെ (ബുധന്‍) ഒരു മൃതദേഹവും 4 ശരീര ഭാഗങ്ങളും കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആകെ മൃതദേഹങ്ങള്‍ 77 ഉം ശരീര ഭാഗങ്ങള്‍ 165 ഉം ആയി. ആകെ 242 എണ്ണം. 39 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം ഒന്‍പതു ദിവസമായി ചാലിയാറിന്റെ […]

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി മരിച്ചു

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകൻ അബ്‌ദുറഹ്‌മാൻ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വാഹനം ഓടിക്കുന്നതിനിടെയാണ് അബ്ദുറഹ്മാന് ഹൃദയാഘാതമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സറീന. മക്കൾ: ഫാത്തിമ അഫ്രിൻ, റിൻഷ യാസ്‌മിൻ, ഹിബ അസ്‌മിൻ. മരുമകൻ: ഫവാസ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്‌മാൻ, കുഞ്ഞിമുഹമ്മദ്, അബ്‌ദുൽ ഗഫാർ.

 5 വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രവാസി മലയാളി വിടവാങ്ങി

റിയാദ് :5 വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക്; മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രവാസി മലയാളി വിടവാങ്ങി അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുകയാണ്…ഒരു രാത്രി പുലർന്നാൽ വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിൽ ഉറങ്ങാൻ കിടന്ന പ്രവാസി മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്. … […]

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം’: ഡീൻ കുര്യാക്കോസ് എം പി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ദില്ലി: മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ […]