വനത്തില്‍ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ; ഇവര്‍ കാന്തൻപാറയിലെ ഔട്ട് പോസ്റ്റിലെത്തി

സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ. 18 പേരും കാന്തൻപാറയിലെ വനം വകുപ്പിന്‍റെ ഔട്ട് പോസ്റ്റിലെലെത്തി. ഇവർ കണ്ടെടുത്ത മൃതദേഹം സുരക്ഷിതസ്ഥാനത്തേക്മാറ്റി. സൂചിപ്പാറയുടെ സമീപത്തെ കാന്തൻപാറയിലാണ് 18 പേരടങ്ങുന്ന രക്ഷാപ്രവർത്തകർ കുടുങ്ങിയത്.  

ഭക്ഷണ വിതരണം തടയില്ല, വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം- വയനാട് ദുരന്തത്തിലെ ഇരകൾക്കും രക്ഷാപ്രവർത്തകർക്കും മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് അടക്കമുള്ളവർ നൽകുന്ന ഭക്ഷണവിതരണം തടയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംഘടനകൾക്ക് ഭക്ഷണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി. സൈനികർക്ക് അടക്കമുള്ള ഭക്ഷണം നൽകുന്നതിന് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത് അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പുറത്തുനിന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിൽ […]

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒ എസ് അംബിക എംഎല്‍എയുടെ മകന്‍ മരിച്ചു

തിരുവനന്തപുരത്ത് കാറും ഇരുചക്ര വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന്‍ മരിച്ചു. വി വിനീതാണ് മരിച്ചത്. 34 വയസായിരുന്നു. പുലര്‍ച്ചെ 5 മണിക്കായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് അപകടം നടന്നത്. വിനീതും സുഹൃത്ത് അക്ഷയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയിരുന്നു. അക്ഷയ് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനാണ് മരിച്ച വിനീത്. സംഭവം നടന്നയുടനെ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. […]

കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

ചേർപ്പുളശ്ശേരി : വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു മുലപ്പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിന് പിന്നാലെ നടപടി. സോഷ്യൽ മീഡിയ വഴി യുവതിയെ അപമാനിച്ച യുവാവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. അമ്മമാരെ നഷ്‌ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട മറ്റൊരു യുവാവിനെ നാട്ടുകാർ വളഞ്ഞിട്ട് […]

മൊബൈല്‍ കണക്ഷൻ തടസപ്പെട്ടാല്‍ ഇനി നഷ്ടപരിഹാരം ആവശ്യപ്പെടാം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങള്‍ പരിഷ്‌കരിച്ച്‌ ട്രായ്.

മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.ജില്ലാ തലത്തില്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് കമ്ബനികള്‍ നഷ്ടപരിഹാരം നല്‍കണം. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ലംഘനത്തിന്റെ തോതനുസരിച്ച്‌ ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ […]

വേർപാട്

വേങ്ങര: അരീക്കുളം കട്ടിപ്പാറ സ്വദേശി അഞ്ചുകണ്ടൻ കോയാമു ഹാജി (കോയാമാക്ക) മരണപെട്ടു. വളരെക്കാലം പ്രവാസിയായി മക്കയിൽ അസീസിയയിൽ ആശുപത്രി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. എക്കാലത്തും സജീവ കോൺഗ്രസ് പ്രവർത്തകനായും മക്കയിൽ OICC കമ്മിറ്റിയുമായും ബന്ധപെട്ടു പ്രവർത്തിച്ചിരുന്നു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് ആഗസ്റ്റ് 4ന് ഞായർ വൈകുന്നേരം 3 pm അരീക്കുളം പള്ളിയിൽ.  

ദൗത്യം അതീവ ദുഷ്കരം: മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട് : ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ അതീവ ദുഷ്കരം എന്ന് രക്ഷാപ്രവർത്തകർ. നാളെയും മേഖലകൾ തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണ്മാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേഖലയിൽ നിന്ന് മാധ്യമപ്രവർത്തകരോടെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്ത് കഴിഞ്ഞാൽ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമെന്ന ആശങ്കയും രക്ഷാപ്രവർത്തകർക്കിടയിൽ ഉണ്ട്. അതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് […]

യൂട്യൂബ്, ഇൻസ്റ്റ, എഫ്ബി ക്രിയേറ്റേ‍ർസിന് മൂക്ക് കയറിടാൻ സർക്കാർ; കടുത്ത നിർദ്ദേശങ്ങളുമായി ബില്ല്

കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇവയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരാാനും രജിസ്ട്രേഷൻ ഏർപ്പെടുത്താനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമം. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിട്ടുണ്ട്. നിശ്ചിത പരിധിയിൽ അധികം ഫോളോവേർസുള്ള യൂട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബിൽ പാസായി […]

ദുരന്തഭൂമിയിൽ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി; അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ നടപടി; ബെയ്ലി പാലത്തിനും കാവൽ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ പോലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കി. ദുരന്തഭൂമിയിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ബെയ്ലി പാലത്തിലും കരസേനയുടെ കാവൽ ഉണ്ടാകും. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഒരു ഫയർഫോഴ്സ് ടീമും ചൂരൽ മലയിൽ ഉണ്ടാകും. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല. മുണ്ടക്കൈ അടക്കം മേഖലകളിൽ നാളെ […]

സോഷ്യൽ മീഡിയ വഴി അപകീർത്തിപെടുത്തൽ : യുവാവ് അറസ്റ്റിൽ

വയനാട് : സോഷ്യൽ മീഡിയ  വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി , സുകേഷ് പി മോഹനൻ എന്ന വ്യക്തിക്കെതിരെ ആണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി . ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമൊക്കെ […]