ഇരുപത് ട്രാക്ക് വരെ ആഡ് ചെയ്യാം; ‘റീല്‍സ് പുലികള്‍ക്ക്’ സന്തോഷ വാര്‍ത്ത, പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിമുതല്‍ റീല്‍സുകളില്‍ ഒന്നിലധികം പാട്ടുകളുടെ ട്രാക്കുകള്‍ ഉപയോഗിക്കാം. ഒരു റീലില്‍ ഇരുപത് ട്രാക്കുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. റീലിന്റെ എഡിറ്റിങ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതല്‍ ഓഡിയോ ട്രാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനാവുന്ന പുതിയ ഫീച്ചര്‍ കൂടി വരുന്നതോടെ, റീല്‍സ് ചെയ്യുന്നവര്‍ക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നിടുകയാണ് ഇന്‍സ്റ്റഗ്രാം. പുത്തന്‍ ഓഡിയോ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ആദ്യമായി അവതരിപ്പിക്കുന്നത് […]


