കോട്ടയത്ത് മരംവീണ് വൻ ഗതാഗതക്കുരുക്ക്, കോഴിക്കോട് വീട് തകർന്നു; വരുംമണിക്കൂറിലും ശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കൊല്ലം – ഡിണ്ടിഗല്‍ ദേശീയപാത 183ല്‍ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷന് സമീപം കൂറ്റന്‍ തണല്‍മരം റോഡിലേക്കു മറിഞ്ഞുവീണ് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നാദാപുരം ഇയ്യങ്കോട് വെളിയാറ വിമലയുടെ ഓടുമേഞ്ഞ ഇരുനില വീട് തകര്‍ന്നുവീണു. മാനന്തവാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിമാറി. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റിനു കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെ […]


