മാളുകളിൽ ശ്രദ്ധതെറ്റിച്ച് പോക്കറ്റടി പതിവാക്കിയ സംഘത്തെ തന്ത്രപരമായി പിടികൂടി ദുബായ് പോലീസ്
ദുബായ് : മാളുകളിലും തിരക്കേറിയ സ്ഥലങ്ങളിലും സന്ദര്‍ശകരുടെ ശ്രദ്ധതെറ്റിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം നടത്തുന്ന നാലംഗ സംഘം പോലിസിൻ്റെ പിടിയിൽ. ദുബായ് പോലിസിന്റെ തന്ത്രപരമായ ഇടപെടലാണ് പോക്കറ്റടി സംഘത്തെ കുടുക്കിയത്. അടുത്ത കാലത്തായി മാളുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പോക്കറ്റടി സംഭവങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലിസിന്റെ ഇടപെടല്‍. കാല്‍നടയാത്രക്കാരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന തിരക്കേറിയ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ദുബായ് മാള്‍ പോലുള്ള ജനപ്രിയ സ്ഥലങ്ങളില്‍ മോഷണം ഇത്തരം മോഷണ പരാതികള്‍ കൂടിയതോടെ സംഘത്തെ വലയിലാക്കാന്‍ […]


