കറിവെക്കാൻ വാങ്ങിയ മീനിന്റെ വയറ്റിൽ പാമ്പ്

തിരുവനന്തപുരം: ചിറയിൻകീഴിൽ കറിവെക്കാൻ വാങ്ങിയ മീൻ മുറിക്കുന്നതിനിടയിൽ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റോഡിൽ ചരുവിള വീട്ടിൽ തൊഴിലുറപ്പ് തൊഴിലാളിയായ ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. പെരുങ്ങുഴി നാഗർ നടയ്ക്ക് സമീപം തൊഴിലുറപ്പ് സ്ഥലത്ത് എത്തിയ മത്സ്യ കച്ചവടക്കാരനിൽ നിന്നും വാങ്ങിയ മീനാണിത്. നൂറു രൂപയ്ക്ക് മൂന്ന് പീര മീനാണ് വാങ്ങിയത്. അതിൽ ഒന്നിന്റെ വയറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇവിടെ നിന്നും മറ്റ് തൊഴിലുറപ്പ് തൊഴിലാളികളും മത്സ്യം വാങ്ങിച്ചിരുന്നു. […]

സൂക്ഷിച്ചോളൂ.. നിങ്ങൾക്കും വരാം ഈ ഫോൺ കോൾ; നഷ്ടമാകുന്നത് ലക്ഷങ്ങൾ, വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം

തിരുവനന്തപുരം : സ്കൂൾ, കോളേജ് വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതിനിടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്ന വ്യാജേന പണം തട്ടുന്ന സംഘമുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടതെന്താണെന്നും പോലീസ് വിവരിക്കുന്നുണ്ട്. വാട്സ്ആപ്പ് കോളിലൂടെയാണ് സംഘം തട്ടിപ്പിനിരയാക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്നുമായി കുട്ടിയെ പിടികൂടിയെന്നും ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറയുന്ന ഉദ്യോഗസ്ഥർ കേസ് ഒഴിവാക്കി നൽകാനായി പണം ആവശ്യപ്പെടുകയാണ് ചെയ്യുക. […]

വയനാടിന്‌ കൈത്താങ്ങാകാൻ വി എസും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി

തിരുവനന്തപുരം :  വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. 50,000 രൂപയാണ്‌ വി എസ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്തത്‌. 13/08/2024ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ – 50000 ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് – 100000 ഐ ടി സി റൂറൽ ഡെവലപ്‌മെൻ്റ് ട്രസ്റ്റ് […]

മുണ്ടേരിയിൽ തിരച്ചിലിന്റെ ഭാഗമായി രക്ഷാ പ്രവർത്തിന് പോയ 14 എസ് ഡി പി ഐ വളണ്ടിയർമാർ ഇതുവരെ തിരിച്ചെത്തിയില്ല.

വയനാട് : ഇന്നലെ രാവിലെ നിലമ്പൂരിൽ ചാലിയാറിൽ ജനകീയ ‘ തിരച്ചിലിന്റെ ഭാഗമായി രക്ഷാ പ്രവർത്തിന് പോയ 14 എസ് ഡി പി ഐ വളണ്ടിയർമാർ ഇതുവരെ തിരിച്ചെത്തിയില്ല. വയനാട് ചൂരൽമല പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയുടെ ഫലമായി പുഴയിൽ വെള്ളം ഉയർന്നതിനാൽ പുഴ മുറിച്ചുകടക്കാൻ കഴിയാത്തതിനാൽ അവർക്ക് അവിടെ നിൽക്കേണ്ട സാഹചര്യം ഉണ്ടായതാണ്. രണ്ടു മണിക്കൂർ മുമ്പ് സുരക്ഷിതരാണെന്ന് അവരുടെ വോയിസ് മെസ്സേജ് ലഭിച്ചിട്ടുണ്ട്. എന്നാൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാലോ, മൊബൈലിൽ ചാർജ്ജ് ഇല്ലാത്തതിനാലാണോ […]

ലൈഫ് പദ്ധതിയിൽ ഭൂമി അനുവദിച്ചതിൽ ജില്ലാ പഞ്ചായത്തിന് റെക്കോർഡ് നേട്ടം ; 758 ഭൂരഹിത കുടുംബങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ നൽകിയത് 2274 സെൻറ് ഭൂമി

മലപ്പുറം: ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ ഭൂരഹിതരായ ഭവന രഹിതർക്ക് ഭൂമി വാങ്ങുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയ ബ്രഹത്തായ പദ്ധതിയിലൂടെ 758 കുടുംബങ്ങൾക്ക് മൊത്തം നൽകിയത് 2274 സെൻ്റ് ഭൂമി. സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ ഭരണ സ്ഥാപനം ലൈഫ് ഗുണഭോക്താക്കൾക്ക് വേണ്ടി നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണിത്. 16 കോടി രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. മലപ്പുറം ജില്ലയിലെ 45 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 485 പൊതുവിഭാഗം കുടുംബങ്ങൾക്കും 236 പട്ടികജാതി കുടുംബങ്ങൾക്കും […]

എം എഫ് സി യിൽ വിദേശ കളിക്കാരെ കോച്ചുകളായി നിയമിച്ചു

മലപ്പുറം : ഫുട്ബോൾ ക്ലബ്ബിൽ പുതിയ പൊൻ തൂവൽ വിരിയിക്കാൻ രണ്ട് വിദേശ കളിക്കാരെ കോച്ചുകളായി നിയമിച്ചു.റൊമാനിയക്കാരൻ ,ഐഎസ്എൽ ക്ലബ് ചെന്നൈ സിറ്റി പ്ലയേറുമായ ഡ്രഗോസ് ഫർട്യൂലെസ്കൂ നിലവിൽ എം എഫ് സി യുടെ അസിസ്റ്റൻ്റ് കോച്ച് ആയിട്ട് നിയമിതനായിട്ടുണ്ട്. സ്‌ട്രെൻഗ്ത് ആൻഡ് കണ്ടീഷൻ കോച്ചായി റൊമാനിയക്കാരനായ ബോർട്ടീസ് മറിയസ് ചുമതലയേറ്റു.

മലപ്പുറം ജില്ലയില്‍ ബാക്കി വന്ന 7642 സീറ്റുകളുടെ യാഥാര്‍ഥ്യം അറിയാം

സര്‍ക്കാറിന് വേണ്ടിയുള്ള ദേശാഭിമാനിയുടെ കൂലിയെഴുത്ത് പോസ്റ്റര്‍ കണ്ട് പലരും ചോദിക്കുന്നുണ്ട് എന്താണിതെന്ന്. ഏതായാലും ഒട്ടുമുക്ക പാര്‍ട്ടികളെല്ലാം ഈ വിഷയത്തില്‍ സമരം ചെയ്തത് കൊണ്ട് സുഡാപ്പി – മൗദൂദി ഗൂഡാലോചനയാണെന്ന് പറയാത്തത് മിച്ചം. പിന്നെ, ‘സുഡാപ്പികളെ നോക്കൂ. ഇപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ?’ എന്ന് പറയുന്നവര്‍ ആ കൂട്ടത്തില്‍, സീറ്റ് കുറവില്‍ സമരം ചെയ്ത എസ്.എഫ്.ഐക്ക് കൂടി ക്ലാസെടുക്കണം എന്നഭിപ്രായം ഉണ്ട്. ഇനി വിഷയത്തിലേക്ക് വരാം. 7642 സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ബാക്കിയുണ്ടെന്ന് പറയുന്നത്. അതില്‍ 5173 […]

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ ഗ്രൂപ്പില്‍; പ്രചരിപ്പിച്ചത് റിബീഷ്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് നിഗമനം. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്ത ഫേസ്ബുക്കിന്‍റെയും വാട്സ്ആപ്പിന്‍റെയും മാതൃകമ്പനിയായ മെറ്റയെ പൊലീസ് പ്രതി ചേർത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് […]

പ്രവാസികളുടെ പ്രിയങ്കരിയായ റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു RJ Laavanya

ദുബൈ്: പ്രവാസികളുടെ പ്രിയങ്കരിയായ മലയാളി റേഡിയോ ജോക്കി ആർ.ജെ ലാവണ്യ അന്തരിച്ചു. ദുബൈയിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം, RJ ലാവണ്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 15 വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ […]

വേർപാട്

കുണ്ടൂർ ജയറാം പടി സ്വദേശി പരേതനായ പൂഴിക്കൽ മുയ്തുട്ടിയുടെ മകൻ മുഹമ്മദാജി മരണപ്പെട്ടു. മക്കൾ: ഫൈസൽ , യാസർ (ഇരുവരും ചെന്നൈ)ആയിഷാബി മരുമക്കൾ : ശംസുദ്ധീൻ ( പരപ്പനങ്ങാടി പാലത്തിങ്ങൽ), ഫൗസിയ , ഹാജറ. മയ്യിത്ത് നമസ്ക്കാരം നാളെ (14/8/2024) രാവിലെ 9 മണിക്ക് കുണ്ടൂർ ജുമാമസ്ജിദിൽ.

  • 1
  • 2